നീന്തുന്നതിനിടെ അപകടം; ബാണാസുര സാ​ഗർ അണക്കെട്ടിലെ റിസർവോയറില്‍ പ്പെട്ട യുവാവിന് ദാരുണാന്ത്യം; മൃതദേഹം ലഭിച്ചത് 45 അടി താഴ്ചയിൽ നിന്ന്; വേദനയോടെ കുടുംബം

Update: 2025-08-13 12:32 GMT

വയനാട്: വയനാട് ബാണാസുര സാ​ഗർ അണക്കെട്ടിലെ റിസർവോയറില്‍ പെട്ട യുവാവ് മുങ്ങി മരിച്ചു. കുറ്റ്യാംവയൽ ഉന്നതിയിലെ ശരത്ത് ആണ് ദാരുണമായി മരിച്ചത്. നീന്തുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

യുവാവിന്റെ മൃതദേഹം കൽപ്പറ്റയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘമെത്തി കണ്ടെടുക്കുകയായിരുന്നു. റിസർവോയറിൽ 45 അടി താഴ്ചയിൽ നിന്നാണ് ശരത്തിന്റെ മൃതദേഹം കണ്ടെടുത്തത്. കൽപ്പറ്റ ഫയർഫോഴ്സിലെ സ്കൂബ ടീമാണ് മൃതദേഹം പുറത്തെടുത്തത്. സ്ഥലത്ത് പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Tags:    

Similar News