കളി ചിരികളുമായി കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങി; പെട്ടെന്ന് വെള്ളക്കെട്ടില്‍ മുങ്ങി യുവാവിന് ദാരുണാന്ത്യം; വേദനയോടെ കുടുംബം

Update: 2025-12-06 08:50 GMT

ഒമാൻ: ഒമാനിലെ വാദി ശാബിൽ കുളിക്കാനിറങ്ങിയ മലയാളി യുവാവ് മുങ്ങി മരിച്ചു. കാസർകോട് മായിരെ മണിയംപാറ സ്വദേശി അബ്ദുല്ല ആഷിക് (22) ആണ് മരിച്ചത്. മസ്കറ്റ്-സൂർ റോഡിലെ വാദി ശാബിലെ വെള്ളക്കെട്ടിലാണ് സംഭവം. സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെയാണ് ആഷിക് മുങ്ങിപ്പോയത്.

നേരത്തെ യുഎഇയിൽ ജോലി ചെയ്തിരുന്ന ആഷിക് അടുത്തിടെയാണ് ജോലി ആവശ്യത്തിനായി ഒമാനിലെ റൂവിയിൽ എത്തിയത്. അവിവാഹിതനാണ്. പിതാവ്: ശാഹുൽ ഹമീദ്, മാതാവ്: സുബൈദ. മൃതദേഹം സൂർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

Tags:    

Similar News