'മര്യാദയോടെ ജീവിക്കുകയായിരുന്നു'; 'സമാധാനം പോയി'; 'ഞാൻ മരിക്കാൻ പോവാ..'; പുഴയിൽ ചാടി ജീവനൊടുക്കിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി; ചാടിയത് പോലീസ് പോക്‌സോ കേസിൽ ഉൾപ്പെടുത്തുമെന്ന ഭയത്തിൽ

Update: 2024-11-03 09:31 GMT

കല്‍പ്പറ്റ: പുഴയില്‍ ചാടി ജീവനൊടുക്കിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അഞ്ചുകുന്ന് മാങ്കാനി കോളനിയിലെ രതിന്‍ (24) ആണ് പുഴയിൽ ചാടി മരിച്ചത്. അഞ്ചുകുന്ന് ടൗണിലെ ഓട്ടോ ഡ്രൈവറായ രതിനെ ഇന്നലെ വൈകുന്നേരം മുതൽ കാണാതാവുകയായിരിന്നു. ഈ സമയം മുതല്‍ ബന്ധുക്കളും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തി വരുകയായിരുന്നു. പുഴയ്ക്ക് സമീപം യുവാവ് ഓടിച്ചിരുന്ന ഓട്ടോ കണ്ടെത്തിയ സംശയത്തെ തുടർന്നാണ് ഒടുവിൽ പുഴയില്‍ പരിശോധന നടത്തിയത്.

ശേഷം ഇന്ന് രാവിലെ സിഎച്ച് റസ്‌ക്യൂ പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് പുഴയില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. മരിക്കുമെന്ന സൂചന ബന്ധുക്കള്‍ക്ക് നല്‍കിയതായും മരണം കാരണം വ്യക്തമാക്കി വീഡിയോ ചെയ്തിരുന്നതായും പറഞ്ഞു.

കഴിഞ്ഞ ദിവസം മരിച്ച യുവാവ് ഒരു പെണ്‍കുട്ടിയുമായി സംസാരിച്ച് നില്‍ക്കുന്നതിനിടെ പോലീസ് പിടികൂടിയിരിന്നു. ശേഷം പോക്‌സോ കേസില്‍ ഉള്‍പ്പെടുത്തുമെന്ന് പറഞ്ഞ് പോലീസ് ഭീഷണിപ്പെടുത്തിയിരുന്നു. അതുമായി ബന്ധപ്പെട്ടുള്ള വീഡിയോ ചെയ്തതിന് ശേഷമാണ് യുവാവ് പുഴയിൽ ചാടി ജീവനൊടുക്കിയത്.

Tags:    

Similar News