ആശുപത്രി വിട്ട് നാലു ദിവസം മുമ്പ് വീട്ടിൽ മടങ്ങിയെത്തി; തുടര്‍ ചികിത്സക്കായി പോകാനിരിക്കെ അന്ത്യം; കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് യുവതി മരിച്ചു; വേദനയോടെ കുടുംബം

Update: 2026-01-06 04:38 GMT

കോഴിക്കോട്: കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് യുവതി മരിച്ചു. കോന്നി പൈനാമൺ സ്വദേശിനി പച്ചയിൽ ബേബി വർഗ്ഗീസ് (42) ആണ് മരണപ്പെട്ടത്. താമരശ്ശേരി ഈങ്ങാപ്പുഴ പയോണയിൽ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു ഇവർ.

മഞ്ഞപ്പിത്തം ബാധിച്ചതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബേബി വർഗ്ഗീസ് നാലു ദിവസം മുമ്പാണ് വീട്ടിൽ തിരിച്ചെത്തിയത്. എന്നാൽ രോഗം പൂർണ്ണമായും ഭേദമാകാത്തതിനാൽ തുടര്‍ ചികിത്സയ്ക്കായി ഇന്ന് വീണ്ടും ആശുപത്രിയിലേക്ക് പോകാനിരിക്കെയാണ് മരണം സംഭവിച്ചത്. ഇന്ന് രാവിലെ ആരോഗ്യനില വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു.

Tags:    

Similar News