പതിമൂന്നുകാരിക്ക് അശ്ലീല വീഡിയോ അയച്ചു നല്‍കി; കുട്ടിയുടെ നഗ്‌നഫോട്ടോകള്‍ നിര്‍ബന്ധിച്ച് കൈവശപ്പെടുത്തി: യുവാവ് അറസ്റ്റില്‍

പെ‍ൺകുട്ടിയുടെ നഗ്നചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ കൈക്കലാക്കി; യുവാവ് അറസ്റ്റില്‍

Update: 2024-10-11 02:29 GMT

പുല്ലാട്: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിമൂന്നുകാരിയെ ചൂഷണം ചെയ്യാന്‍ ശ്രമിച്ച യുവാവിനെ കോയിപ്രം പോലീസ് പിടികൂടി. സമൂഹമാധ്യമത്തിലൂടെ കുട്ടിയെ പരിചയപ്പെട്ടശേഷം തന്റെ ഫോട്ടോകളും അശ്ലീല വീഡിയോകളും അയച്ചുകൊടുക്കുകയും കുട്ടിയുടെ നഗ്‌നഫോട്ടോകള്‍ നിര്‍ബന്ധിച്ച് കൈവശപ്പെടുത്തുകയും ചെയ്ത കൊല്ലം ചണ്ണപ്പേട്ട സ്വദേശിയും ഇപ്പോള്‍ മംഗലാപുരത്ത് എംഎസ്സി. വിദ്യാര്‍ഥിയുമായ സ്റ്റെബിന്‍ ഷിബു (22) വാണ് പിടിയിലായത്.

എട്ടാംക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ ആണ് ഇയാള്‍ ചൂഷണം ചെയ്യാന്‍ ശ്രമിച്ചത്. കുട്ടിയെ 2023 മെയില്‍ പരിചയപ്പെടുകയും തുടര്‍ന്ന് ഫോണിലൂടെ ബന്ധം സ്ഥാപിക്കുകയും ചെയ്തു. ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ്, സ്‌നാപ്പ് ചാറ്റ് എന്നിവയിലൂടെ തുടര്‍ച്ചയായി സംസാരിച്ചു. പ്രായപൂര്‍ത്തിയാകുമ്പോള്‍ വിവാഹം കഴിച്ചുകൊള്ളാം എന്ന് വാക്ക് കൊടുത്താണ് ഫോട്ടോകള്‍ വാങ്ങിയത്.

കുട്ടി കരയുന്നതുകണ്ട് വീട്ടുകാര്‍ തിരക്കിയപ്പോഴാണ് വിവരങ്ങള്‍ ബോധ്യപ്പെട്ടത്. യുവാവിന്റെ ശല്യം സഹിക്കവയ്യാതെ വീട്ടുകാര്‍ കോയിപ്രം പോലീസിനെ സമീപിക്കുകയായിരുന്നു. എസ്.എച്ച്.ഒ. ജി. സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്. ഇയാളെ കോടതി റിമാന്‍ഡുചെയ്തു.

Tags:    

Similar News