തൃശൂരിൽ മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ; 1.19 ഗ്രാം എംഡിഎംഎയാണ് പോലീസ് പിടിച്ചെടുത്തത്; ശക്തമായ നടപടികൾ തുടരുമെന്നും പോലീസിന്റെ മുന്നറിയിപ്പ്

Update: 2024-10-29 14:54 GMT

തൃശൂർ: മയക്കുമരുന്നുമായി ചാവക്കാട് പോലീസിന്റെ പിടിയിലായ യുവാവ് ലഹരി മാഫിയയുടെ പ്രധാന കണ്ണി. ഫവാസ് (32) എന്ന യുവാവിനെയാണ് ചാവക്കാട് എസ്എച്ച്ഒ വി.വി വിമലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇയാളുടെ കയ്യിൽ നിന്നും 1.19 ഗ്രാം എംഡിഎംഎയും പോലീസ് പിടിച്ചെടുത്തു. അന്യ സംസ്ഥാനത്ത് നിന്ന് മയക്കുമരുന്ന് കടത്തി കൊണ്ട് വന്ന് വിതരണം നടത്തുന്ന സംഘത്തിലൊരാളാണ് പ്രതി.

ചാവക്കാട് പ്രദേശങ്ങളിൽ വരാനിരിക്കുന്ന ഉത്സവങ്ങളോട് അനുബന്ധിച്ച് മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ശക്തമായ നടപടികളാണ് ചാവക്കാട് പോലീസിന്റെ ഭാഗത്ത് നിന്നും സ്വീകരിച്ചിട്ടുളളത്.

‌ശക്തമായ നടപടികൾ തുടർന്നും ഉണ്ടാകുമെന്നും സന്നദ്ധ സംഘടനകളും മറ്റും ഇക്കാര്യത്തിൽ സജീവ ജാഗ്രത പുലർത്തണമെന്നും പോലീസ് അറിയിച്ചു. ഇത്തരത്തിലുളള അനതികൃതമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായി അറിവിൽ പെട്ടാൽ ഉടനെ പോലീസിൽ വിവരമറിയിക്കണമെന്നും അറിയിപ്പുണ്ട്. തുടർന്ന് പിടിക്കപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.

കാപ്പ ഉൾപ്പടെയുളള അതിശക്തമായ കുറ്റങ്ങൾ ഇവർക്കെതിരെ ചാർത്തുമെന്നും എസ്എച്ച്ഒ വിമൽ പറഞ്ഞു. അന്വേഷണ സംഘത്തിൽ എസ്ഐമാരായ പ്രീത ബാബു, പി.വി അനിൽകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഇ.കെ ഹംദ്, സന്ദീപ് ഏങ്ങണ്ടിയൂർ, തൃശൂർ സിറ്റി ഡാൻസാഫ് ടീമിലെ അംഗങ്ങളായ സുജിത്ത്, നിബു നെപ്പോളിയൻ എന്നിവരും ഉണ്ടായിരുന്നു.

Tags:    

Similar News