'എന്താടാ...നിനക്ക്..'; പാട്ടൊക്കെയിട്ട് വൈബായി പാഞ്ഞ സ്വകാര്യ ബസ്; ചെവിപൊട്ടുന്നത് വരെ ഹോണടി; സഹികെട്ട് മുന്നിലൂടെ പോയ സ്കൂട്ടര്‍ യാത്രികന്‍ ചെയ്തത്; നിലവിളിച്ച് ആളുകൾ; സംഭവം മലപ്പുറത്ത്

Update: 2025-08-08 10:11 GMT

മലപ്പുറം: സ്വകാര്യ ബസിനു നേരെ സ്കൂട്ടര്‍ യാത്രികൻ ആക്രമണം നടത്തിയത്. മലപ്പുറം ഐക്കരപടിയിലാണ് സംഭവം നടന്നത്. ഹെല്‍മറ്റ് ഉപയോഗിച്ച് ബസിന്‍റെ ചില്ല് അടിച്ചു തകര്‍ത്തു. കൊണ്ടോട്ടി സ്വദേശി ഷംനാദാണ് ഹെൽമറ്റു കൊണ്ട് ബസിന്‍റെ സൈഡിലെ ചില്ല് അടിച്ചു പൊട്ടിച്ചത്. ബസിലെ സിസിടിവിയിൽ പതിഞ്ഞ സംഭവത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ബസിന് മുന്നിലായി ഷംനാദ് സ്‌കൂട്ടറിൽ പോവുകയായിരുന്നു. റോഡിന് നടുവിലായി ഷംനാദ് സ്കൂട്ടറിൽ പോകുന്നത് ദൃശ്യത്തില്‍ കാണാം. ഇതിനിടെ, ബസ് ഡ്രൈവർ ഹോൺ മുഴക്കിയിരുന്നു. ഇതിൽ പ്രകോപിതനായി ഷംനാദ് സ്കൂട്ടര്‍ ബസിനു മുന്നില്‍ നിര്‍ത്തി ഇറങ്ങിവന്ന് ഡ്രൈവറോട് സംസാരിക്കുന്നതിനിടെ ഹെല്‍മറ്റ് കൊണ്ട് സൈഡിലെ ചില്ല് അടിച്ചു പൊട്ടിക്കുകയായിരുന്നുവെന്ന് ബസ് ജീവനക്കാര്‍ വ്യക്തമാക്കി. മഞ്ചേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന മാൻകോ ബസിന്‍റെ ചില്ലാണ് തകർത്തത്. ബസ് ജീവനക്കാരുടെ പരാതിക്ക് പിന്നാലെ ഷംനാദ് കൊണ്ടോട്ടി പൊലീസ് സ്റ്റേഷനില്‍ ഹാജരായി.

Tags:    

Similar News