'ഗുരുവായൂരിലെ പുണ്യാഹത്തിൽ പുരോഗമനവാദികളുടെ നിലവിളി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്'; 'ആഭാസങ്ങൾ' നടന്നാൽ ശുദ്ധികലശം നടത്തണം, അതിൽ കുറഞ്ഞ പുരോഗതി മതിയെന്നും ബി.ജെ.പി നേതാവ് യുവരാജ് ഗോകുൽ

Update: 2025-08-27 11:09 GMT

ഗുരുവായൂർ: യൂട്യൂബർ ജാസ്മിൻ ജാഫർ ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ റീൽസ് ചിത്രീകരിച്ച സംഭവത്തിൽ ക്ഷേത്രക്കുളത്തിൽ പുണ്യാഹം നടത്താനുള്ള ദേവസ്വം ബോർഡിന്റെ തീരുമാനത്തെ ബി.ജെ.പി നേതാവ് യുവരാജ് ഗോകുൽ പിന്തുണച്ചു. ഇത്തരം 'ആഭാസങ്ങൾ' നടന്നാൽ ശുദ്ധികലശം നടത്തണമെന്നും അതിൽ കുറഞ്ഞ പുരോഗതി മതിയെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

ക്ഷേത്ര പരിസരങ്ങളിൽ ഫോട്ടോയെടുക്കുന്നതിനോ വീഡിയോ പകർത്തുന്നതിനോ വിലക്കേർപ്പെടുത്തുന്നത് ശരിയല്ലെന്ന് വ്യക്തിപരമായ അഭിപ്രായമുണ്ടെന്ന് യുവരാജ് ഗോകുൽ പറഞ്ഞു. എന്നാൽ, ഈ അവകാശം ഭക്തർക്കു മാത്രമാണെന്നും, ചിലർക്ക് വിനോദങ്ങൾക്കായോ ആരാധകരെ കൂട്ടാനോ ഉള്ള ഇടമല്ല ക്ഷേത്രങ്ങളെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ക്ഷേത്രങ്ങളെ ഫോട്ടോഷൂട്ട് കേന്ദ്രങ്ങളായി കാണാൻ വരുന്നവർ ഇവിടെയൊന്നും ചെയ്യേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ഗുരുവായൂരിലെ പുണ്യാഹത്തിന്റെ കാര്യത്തിൽ പുരോഗമനവാദികള്‍ എന്ന് വിളിക്കുന്ന ഒരു വിഭാഗം വലിയ തോതില്‍ നിലവിളിയുമായ് എത്തിയത് ശ്രദ്ധയില്‍ പെട്ടു. പലരും വിഷയത്തിലെ അഭിപ്രായവും ചോദിക്കുന്നുണ്ട്.

ക്ഷേത്രത്തിൽ ഭക്തിയോടെ വന്ന്, ഒരു കുളമോ അരയാലോ കാണുമ്പോൾ ഫോട്ടോയെടുക്കുകയോ വീഡിയോ എടുക്കുകയോ ചെയ്യുന്ന ആളാണെങ്കിൽ നിലപാട് മറ്റൊന്നായേനെ എന്നും അദ്ദേഹം സൂചിപ്പിച്ചു. ഹൈക്കോടതിയുടെ വിലക്ക് ലംഘിച്ചാണ് ജാസ്മിൻ ജാഫർ ക്ഷേത്രക്കുളത്തിലും നടപ്പുരയിലും റീൽസ് ചിത്രീകരിച്ചത്. ഇതിനെതിരെ ഗുരുവായൂർ ദേവസ്വം പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് യുവതി വീഡിയോകൾ പിൻവലിക്കുകയും ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു.

Tags:    

Similar News