മുനമ്പത്ത് സര്‍ക്കാരിന്റേത് ഭിന്നിപ്പിക്കാന്‍ അവസരമൊരുക്കുന്ന തീരുമാനം; ജുഡീഷ്യല്‍ കമ്മീഷന്റെ പേര് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഹമ്മദ് ഷിയാസ്

മുനമ്പത്ത് സര്‍ക്കാരിന്റേത് ഭിന്നിപ്പിക്കാന്‍ അവസരമൊരുക്കുന്ന തീരുമാനം

Update: 2024-11-22 17:36 GMT

കൊച്ചി: മുനമ്പത്ത് നിമിഷങ്ങള്‍ കൊണ്ട് തീര്‍പ്പാക്കാവുന്ന വിഷയമാണ് സര്‍ക്കാര്‍ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള അവസരമൊരുക്കി കൊടുക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. സംഘപരിവാര്‍ രാഷ്ട്രീയത്തിന് കളമൊരുക്കി കൊടുക്കാനുള്ള അവസരം സര്‍ക്കാര്‍ ഒരുക്കി കൊടുക്കുകയാണ്.

ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് പകരം തീവ്രവലതുപക്ഷ നിലപാട് സ്വീകരിക്കുകയാണ്. ജനങ്ങളെ ഭിന്നിപ്പിച്ച് സംഘപരിവാര്‍ സംഘടനകള്‍ക്ക് മുതലെടുപ്പിന് അവസരമൊരുക്കുന്ന നടപടികളാണ് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സര്‍ക്കാര്‍ ഇരട്ടത്താപ്പ് അവസാനിപ്പിക്കണം. ഒരാളെയും കുടിയിറക്കാന്‍ കോണ്‍ഗ്രസ് അനുവദിക്കില്ല.

സംസ്ഥാനത്ത് നിലവിലുള്ള ജുഡീഷ്യല്‍ കമ്മിഷനുകളുടെ സ്ഥിതിയെ കുറിച്ച് ജനങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട്. ജുഡീഷ്യല്‍ കമ്മീഷന്റെ പേര് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഷിയാസ് ആരോപിച്ചു. സര്‍ക്കാര്‍ ഇനിയും ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ കോണ്‍ഗ്രസ് തയാറാകുമെന്ന് ഷിയാസ് മുന്നറിയിപ്പ് നല്‍കി.

Tags:    

Similar News