ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം

ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം

Update: 2024-12-04 17:46 GMT

പാലക്കാട്: പാലക്കാട് ഡിവിഷനിലെ വിവിധ സ്ഥലങ്ങളില്‍ ട്രാക്ക് അറ്റകുറ്റപ്പണികള്‍ സുഗമമാക്കാന്‍ വിവിധ ദിവസങ്ങളില്‍ ട്രെയിന്‍ സര്‍വിസുകളില്‍ മാറ്റങ്ങള്‍ വരുത്തി.

നമ്പര്‍ 12618 ഹസ്രത്ത് നിസാമുദ്ദീന്‍-എറണാകുളം മംഗള ലക്ഷദ്വീപ് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ഡിസംബര്‍ 10, 24, 31 തീയതികളില്‍ 30 മിനിറ്റും നമ്പര്‍ 16312 തിരുവനന്തപുരം നോര്‍ത്ത് - ശ്രീ ഗംഗാനഗര്‍ പ്രതിവാര എക്‌സ്പ്രസ് ഡിസംബര്‍ 14, 21, 28 തീയതികളില്‍ 70 മിനിറ്റും നമ്പര്‍ 06458 ഷൊര്‍ണൂര്‍ - കോയമ്പത്തൂര്‍ പാസഞ്ചര്‍ ഡിസംബര്‍ 09, 17 തീയതികളില്‍ 50 മിനിറ്റും നമ്പര്‍ 22610 കോയമ്പത്തൂര്‍-മംഗളൂരു ഇന്റര്‍സിറ്റി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ഡിസംബര്‍ 17ന് 40 മിനിറ്റും നിയന്ത്രിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

അധിക കോച്ച് അനുവദിച്ചു

ആര്‍.ആര്‍.ബി പരീക്ഷസമയത്തെ തിരക്ക് ഒഴിവാക്കാന്‍ ട്രെയിന്‍ സര്‍വിസുകള്‍ക്ക് ഒരു അധിക കോച്ച് അനുവദിച്ചു.

നമ്പര്‍ 16843 തിരുച്ചിറപ്പള്ളി-പാലക്കാട് ടൗണ്‍ എക്‌സ്പ്രസിന് ഡിസംബര്‍ എട്ടിനും നമ്പര്‍ 16844 പാലക്കാട് ടൗണ്‍ - തിരുച്ചിറപ്പള്ളി എക്സ്പ്രസിന് ഡിസംബര്‍ ഒമ്പതിനുമുള്ള സര്‍വിസില്‍ ഒരു അധിക സെക്കന്‍ഡ് ക്ലാസ് ജനറല്‍ കോച്ചാണ് അനുവദിച്ചത്.

Tags:    

Similar News