കൊല്ലത്ത് ഓടി കൊണ്ടിരുന്ന സ്‌കൂള്‍ ബസിന് തീ പിടിച്ചു; പൂര്‍ണമായി കത്തി നശിച്ചു; ആര്‍ക്കും പരിക്കില്ല
കൊല്ലത്ത് ഓടി കൊണ്ടിരുന്ന സ്‌കൂള്‍ ബസിന് തീ പിടിച്ചു
Update: 2024-12-16 12:22 GMT
കൊല്ലം: കണ്ണനല്ലൂരില്‍ ഓടിക്കൊണ്ടിരിക്കെ സ്‌കൂള്‍ ബസിന് തീപിടിച്ചു. ട്രിനിറ്റി ലൈസിയം സ്‌കൂളിന്റെ ബസിനാണ് തീപിടിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. സ്‌കൂള്‍ ബസ് പൂര്‍ണമായി കത്തിനശിച്ചു.
ബസിനകത്തുനിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ അകത്ത് ഉണ്ടായിരുന്ന മൂന്ന് പേര്‍ ഇറങ്ങുകയായിരുന്നു. ഭൂരിഭാഗം കുട്ടികളെയും ഇറക്കി മടങ്ങുന്നതിനിടെയായിരുന്നു അപകടം. ആയയും ഒരുകുട്ടിയും ഡ്രൈവറും മാത്രമാണ് ഉണ്ടായിരുന്നത്. പുക ഉയര്‍ന്ന ഉടന്‍ തന്നെ ഇവര്‍ പുറത്തിറങ്ങയതോടെയാണ് വന്‍ അപകടം ഒഴിവായത്