കോണ്‍ക്രീറ്റിന് ഉപയോഗിക്കുന്ന ഷീറ്റുകള്‍ മോഷ്ടിച്ച മൂന്നുപേര്‍ പിടിയില്‍; അടൂരില്‍ പ്രതികള്‍ മോഷ്ടിച്ചത് 50 ഷീറ്റുകള്‍

കോണ്‍ക്രീറ്റിന് ഉപയോഗിക്കുന്ന ഷീറ്റുകള്‍ മോഷ്ടിച്ച മൂന്നുപേര്‍ പിടിയില്‍

Update: 2024-12-17 15:36 GMT

അടൂര്‍: കോണ്‍ക്രീറ്റിന് ഉപയോഗിക്കുന്ന ഷീറ്റുകള്‍ മോഷ്ടിച്ച കേസില്‍ മൂന്ന് പേര്‍ പിടിയില്‍. അടൂര്‍ കണ്ണംകോട് ഷാഹിന മല്‍സില്‍ ഷാന്‍(36), പരുത്തിപ്പാറ പാറയില്‍ വീട്ടില്‍ റാഷിദ്(25), കോട്ടമുകള്‍ തൊണ്ടക്കാട്ട് താഴേതില്‍ പുത്തന്‍വീട്ടില്‍ അബ്ദുല്‍ റസാഖ് (35)എന്നിവരെയാണ് അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ഡിസംബര്‍ 14-ന് രാത്രിയിലാണ് സംഭവം. അടൂര്‍ വടക്കടത്തുകാവ് എം.എം.ഡി.ഐ.ടി.സിയ്ക്ക് സമീപത്തുള്ള നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിന്റെ കോണ്‍ക്രീറ്റിനായി ഇറക്കിയ 50 ഷീറ്റുകളാണ് പ്രതികള്‍ മോഷ്ടിച്ചത്. യാത്ര ചെയ്യുന്ന ഓട്ടോറിക്ഷയില്‍ പ്രതികള്‍ പല തവണകളായിട്ടാണ് ഷീറ്റുകള്‍ കടത്തിയത്.

കെട്ടിട നിര്‍മ്മാണത്തിന്റെ കരാറുകാരനാണ് പരാതിക്കാരന്‍. അടൂര്‍ ഡിവൈ.എസ്.പി.സന്തോഷ് കുമാര്‍, എസ്.എച്ച്.ഒ.ശ്യാം മുരളി, എസ്.ഐ.കെ.എസ്.ധന്യ, എ.എസ്.ഐ.മഞ്ജു, എസ്.സി.പി.ഒമാരായ വിപിന്‍ ചെറിയാന്‍, മുജീബ്, സി.പി.ഒ.രാജഗോപാല്‍ എന്നിവര്‍ അറസ്റ്റിന് നേതൃത്വം നല്‍കി.

Tags:    

Similar News