കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: പ്രതികളുടെ മുഴുവന്‍ സ്വത്തുക്കളും കണ്ടുകെട്ടരുത്; ഉത്തരവിട്ട് ഹൈക്കോടതി

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: പ്രതികളുടെ മുഴുവന്‍ സ്വത്തുക്കളും കണ്ടുകെട്ടരുത്

Update: 2024-12-17 18:10 GMT

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ മുഴുവന്‍ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നടപടിയില്‍ ഇടപെട്ട് ഹൈക്കോടതി. ഇഡി കേസുകളില്‍ കുറ്റാരോപിതരുടെ മുഴുവന്‍ സ്വത്തുക്കളും കണ്ടു കെട്ടരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

മുഴുവന്‍ സ്വത്തുക്കളും ഇത്തരത്തില്‍ കണ്ടുകെട്ടണമെന്നു പിഎംഎല്‍എ നിയമത്തില്‍ പറയുന്നില്ല. കേസുമായി ബന്ധമില്ലാത്തവരുടെ സ്വത്ത് കണ്ടുകെട്ടരുതെന്നും കോടതി ഉത്തരവില്‍ പറയുന്നു. കേസില്‍ ഉള്‍പ്പെട്ട തൃശൂര്‍ സ്വദേശികളായ ദമ്പതികളുടെ ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ണായക ഉത്തരവ്. കുറ്റ കൃത്യത്തിനു മുന്‍പ് സമ്പാദിച്ച സ്വത്തും ഇഡി കണ്ടുകെട്ടിയെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

Tags:    

Similar News