കോയമ്പത്തുര്‍ ഫാറൂഖ് കൊല; സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് ജാമ്യം റദ്ദാക്കിയ 4 പേര്‍ കോയമ്പത്തൂര്‍ കീഴടങ്ങി
കോയമ്പത്തുര്‍ ഫാറൂഖ് കൊല: ജാമ്യം റദ്ദാക്കിയ 4 പേര്‍ കോയമ്പത്തൂര്‍ കീഴടങ്ങി
കോയമ്പത്തൂര്‍: ഇസ്ലാമിനെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് ഐസിസ് മോഡലില്‍ കഴുത്തറത്ത് കൊല്ലപ്പെട്ട, സൗത്ത് ഉക്കടത്തെ എച്ച് ഫാറൂഖ് കേസില്‍ സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് ജാമ്യം റദ്ദാക്കിയ 4 പേര്‍ കോയമ്പത്തൂര്‍ കീഴടങ്ങി.
പെരിയാര്‍ ഇ വി രാമസ്വാമി നായ്ക്കരുടെ ആരാധകനായ ഫാറൂഖ് മതം ഉപേക്ഷിച്ച് നിരീശ്വവാദത്തിലേക്ക് നീങ്ങിയതോടെ എതിര്‍പ്പുകള്‍ ഏറെയുണ്ടായി. പലരും താക്കീത് ചെയ്തു. പക്ഷെ തന്റെ നിലപാടുകളില്‍ ആ യുവാവ് ഉറച്ചനിന്നു. 2017 മാര്‍ച്ച് 16 ന് രാത്രി പതിനൊന്ന് മണിയോടെ പൂണ്ട്കാട് കോര്‍പ്പറേഷന്‍ അറവുശാലയ്ക്ക് സമീപം വെച്ചാണ് കൊല നടന്നത്. വിശ്വാസിയായ ഒരു അടുത്ത സുഹൃത്ത് ഫാറൂഖിനെ വീട്ടില്‍ നിന്നും വിളിച്ചു വരുത്തുകയായിരുന്നു. പിതാവ് പിന്തിരിപ്പിക്കാന്‍ നോക്കിയെങ്കിലും ഫാറൂഖ് കേട്ടില്ല. ആ യാത്ര തിരിച്ചുവരാത്ത യാത്രയാവുമെന്ന് പിതാവ് കരുതിയില്ല.
ഐഎസ് തീവ്രവാദികളെപ്പോലെ ദയയുടെ കണികപോലുമില്ലാതെ ക്രൂരമായിട്ടായിരുന്നു കഴുത്തറുത്ത് തീവ്രവാദികള്‍ ഫാറൂഖിനെ കൊലപ്പെടുത്തിയത്. കടുവുള്‍ ഉണ്ട് എന്ന് പറയുകയും അള്ളാഹു അക്ബര്‍ വിളിക്കുകയും ചെയ്താല്‍ തന്നെ വെറുതെവിടാമെന്ന് അവര്‍ പറഞ്ഞിട്ടും ഫാറൂഖ് വഴങ്ങിയില്ല. തുടര്‍ന്നാണ് കൊല നടന്നത് എന്നാണ് പ്രതികള്‍ പൊലീസിന് കൊടുത്ത മൊഴിയില്‍ പറയുന്നത്. കേസിന്റെ വിചാരണ കോയമ്പത്തൂര്‍ കോടതിയില്‍ നടന്നുവരികയാണ്.
പ്രതികള്‍ ജാമ്യത്തിലും. ഇതിനിടെയാണ് കേസില്‍ മൊഴിയെടുക്കാനെത്തിയ സാക്ഷി നെഹ്‌റുദാസിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് ആറുപേര്‍ക്കെതിരെയും റേസ് കോഴ്‌സ് പോലീസ് കേസെടുത്തുത്. ഇതേത്തുടര്‍ന്ന് 6 പേരുടെയും ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന അഭിഭാഷകന്‍ സെല്‍വരാജ് കോവൈ കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജി പരിഗണിച്ച കോയമ്പത്തൂര്‍ ചീഫ് ജസ്റ്റിസ് പതി വിജയ 6 പേരുടെയും ജാമ്യം റദ്ദാക്കാനും ശനിയാഴ്ച വീണ്ടും ജയിലില്‍ അടയ്ക്കാനും പോലീസിനോട് ഉത്തരവിട്ടു.
അക്രം സിന്ദ, സാം സുദീന്‍, അന്‍സാദ്, അബ്ദുള്‍ മുനാബ് എന്നിവര്‍ തിങ്കളാഴ്ച കോയമ്പത്തൂര്‍ ക്രിമിനല്‍ കോടതി 5ല്‍ കീഴടങ്ങി. ഒളിവിലുള്ള സദ്ദാം ഹുസൈന്‍, ജാബര്‍ അലി എന്നിവരെ പോലീസ് തിരയുകയാണ്.