എം ആര്‍ അജിത് കുമാര്‍ നൊട്ടോറിയസ് ക്രിമിനല്‍ എന്ന് കാലം തെളിയിച്ചതാണ്; ഡിജിപിയായുള്ള പ്രമോഷന്‍ കേരള സമൂഹത്തെ വെല്ലുവിളിക്കുന്നതെന്ന് പി വി അന്‍വര്‍ എം എല്‍ എ
എം ആര്‍ അജിത് കുമാര്‍ നൊട്ടോറിയസ് ക്രിമിനല്‍
നിലമ്പൂര്‍: എം.ആര്‍ അജിത് കുമാറിന് നല്‍കിയ പ്രൊമോഷന്‍ കേരള സമൂഹത്തെ വെല്ലുവിളിക്കുന്നതെന്ന് പി.വി. അന്‍വര്‍ എംഎല്‍എ.. 'എം.ആര്‍ അജിത് കുമാറിനെ ഡിജിപിയാക്കാനുള്ള മന്ത്രിസഭാ തീരുമാനം ഞെട്ടിക്കുന്നതാണ്. കേരളത്തിന്റെ ചരിത്രത്തില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരു വ്യക്തിയും ഇതുവരെ പൊലീസ് തലപ്പത്തെത്തിയിട്ടില്ല. അജിത് കുമാര്‍ നൊട്ടോറിയസ് ക്രിമിനല്‍ എന്ന് കാലം തെളിയിച്ചതാണ്.
അജിത് കുമാറിനെതിരെ ഞാന്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുകയാണ്. ആ ഘട്ടത്തിലാണ് ഇത്തരത്തിലൊരു തീരുമാനം സര്‍ക്കാരില്‍ നിന്ന് വന്നിട്ടുള്ളത്. ഈ അന്വേഷണങ്ങള്‍ വെറും പ്രഹസനമാണ്, പല ഘട്ടത്തിലും ഞാനത് പറഞ്ഞതുമാണ്. കേരളത്തിന്റെ മുഖ്യമന്ത്രിയും പൊലീസും പൂര്‍ണമായും ആര്‍എസ്എസിന് കീഴ്‌പെട്ടു. സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ എന്തുകൊണ്ട് പ്രതികരിച്ചില്ലെ'ന്നും അന്‍വര്‍ ചോദിച്ചു.
ഗുരുതര ആരോപണങ്ങളിലടക്കം അന്വേഷണം നേരിടുന്നതിനിടെ എഡിജിപി എം.ആര്‍.അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഈയിടെ ചേര്‍ന്ന ഐപിഎസ് സ്‌ക്രീനിംഗ് കമ്മിറ്റി അജിത്കുമാറിന്റെ സ്ഥാനക്കയറ്റത്തിന് അനുമതി നല്‍കിയിരുന്നു. യുപിഎസ്സി ആണ് വിഷയത്തില്‍ അന്തിമതീരുമാനം എടുക്കുക.