ഇന്ത്യയിലെ തുറിച്ചുനോട്ടങ്ങളും അനാവശ്യ കമന്റുകളും ഇവിടെയില്ല; സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാം; മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടാത്ത ലോകം അത്ഭുതപ്പെടുത്തി; വൈറലായി യുവതിയുടെ കുറിപ്പ്

Update: 2026-02-25 05:07 GMT

സിംഗപ്പൂർ: സിംഗപ്പൂരിലെ തന്റെ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് യുവതി പങ്കുവെച്ച സോഷ്യൽ മീഡിയ കുറിപ്പ് വൈറലാകുന്നു. ഇന്ത്യയിലെ പൊതുഇടങ്ങളിൽ നേരിടേണ്ടിവരുന്ന തുറിച്ചുനോട്ടങ്ങളെയും അനാവശ്യ അഭിപ്രായ പ്രകടനങ്ങളെയും സിംഗപ്പൂരിലെ വ്യക്തിസ്വാതന്ത്ര്യവുമായും താരതമ്യം ചെയ്തുകൊണ്ടാണ് സന്യ എന്ന യുവതിയുടെ പോസ്റ്റ്. കഴിഞ്ഞ വർഷം സിംഗപ്പൂരിൽ സന്ദർശനം നടത്തിയപ്പോൾ കെട്ടിടങ്ങളോ ഭക്ഷണമോ അല്ല, മറിച്ച് മറ്റാരുടെയും ശ്രദ്ധയിൽപ്പെടാതെ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാമെന്നതായിരുന്നു തന്നെ അത്ഭുതപ്പെടുത്തിയതെന്ന് സന്യ പറയുന്നു.

"ആരും നിങ്ങളെ തുറിച്ചു നോക്കില്ല. ഹോട്ടലിൽ തനിയെ ഇരുന്ന് ഭക്ഷണം കഴിച്ചാലും ആർക്കും പരാതിയില്ല. ജിമ്മിൽ പോകുന്നതിനെക്കുറിച്ചോ സാലഡ് ഓർഡർ ചെയ്യുന്നതിനെക്കുറിച്ചോ ആരും കമന്റ് പറയില്ല. മദ്യം ഒഴിവാക്കിയാലും ആരും ചോദ്യങ്ങൾ ചോദിക്കില്ല," സന്യ കുറിച്ചു. ആദ്യം ഇതൊരു പരിചിതമല്ലാത്ത കാര്യമായി തോന്നുമെങ്കിലും പിന്നീട് വലിയൊരു സ്വാതന്ത്ര്യമായി ഇത് മാറിയെന്നും അവർ കൂട്ടിച്ചേർക്കുന്നു. ഇന്ത്യയിലെ സാഹചര്യങ്ങളുമായി താരതമ്യം ചെയ്തുകൊണ്ടാണ് സന്യ ഈ അനുഭവങ്ങൾ വിവരിക്കുന്നത്.

ഇന്ത്യയിൽ ആരോഗ്യകരമായ ഭക്ഷണം കഴിക്കുമ്പോൾ 'നീ ഡയറ്റിലാണോ?' എന്ന ചോദ്യവും, ജിമ്മിൽ പോകുമ്പോൾ 'ഇത്രയും ബോഡി ഉണ്ടാക്കിയിട്ട് എന്തിനാ?' എന്ന കളിയാക്കലും സാധാരണമാണ്. മധുരം വേണ്ടെന്ന് വെച്ചാൽ നിർബന്ധം പിടിക്കുകയും, നേരത്തെ ഉറങ്ങിയാൽ 'നീ ബോറത്തിയായിപ്പോയല്ലോ' എന്ന കമന്റ് കേൾക്കേണ്ടി വരികയും ചെയ്യും. ഓരോ തീരുമാനത്തിനും പിന്നിൽ ആളുകൾ അഭിപ്രായം പറയുന്ന ഈ രീതി ചെയ്യുന്ന കാര്യങ്ങളിലുള്ള താൽപ്പര്യം നശിപ്പിക്കുമെന്നും സന്യ ചൂണ്ടിക്കാട്ടുന്നു.

സിംഗപ്പൂർ മാത്രമല്ല, മലേഷ്യ, ബാലി, തായ്‌ലൻഡ്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലും ആളുകൾ സമാനമായ രീതിയിൽ മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടാതെ കഴിയുന്നവരാണെന്ന് സന്യ അഭിപ്രായപ്പെടുന്നു. സന്യയുടെ പോസ്റ്റിന് നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തിയത്. ഇന്ത്യയിൽ പലപ്പോഴും അതിരുകൾ ലംഘിക്കുന്ന തരത്തിലുള്ള കമന്റുകളായി പലതും മാറാറുണ്ടെന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ, ഇത് സിംഗപ്പൂരും ഇന്ത്യയും തമ്മിലുള്ള വ്യത്യാസമല്ല മറിച്ച് അപരിചിതരും പരിചയക്കാരു... തമ്മിലുള്ളതാണെന്നും ചിലർ വാദിച്ചു.

Tags:    

Similar News