നിലയ്ക്കല്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ പിന്നോട്ടെടുത്ത ബസിനടിയില്‍പ്പെട്ട് തമിഴ്നാട് സ്വദേശി മരിച്ചു
നിലയ്ക്കല്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ പിന്നോട്ടെടുത്ത ബസിനടിയില്‍പ്പെട്ട് തമിഴ്നാട് സ്വദേശി മരിച്ചു
By : ശ്രീലാല്‍ വാസുദേവന്‍
Update: 2024-12-19 17:29 GMT
ശബരിമല: നിലയ്ക്കല്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ പിന്നോട്ടെടുത്ത ബസിനടിയില്‍പെട്ട് തമിഴ്നാട് സ്വദേശിയായ തീര്‍ത്ഥാടകന്‍ മരിച്ചു. തമിഴ്നാട് തിരുവള്ളൂര്‍ ജില്ലയില്‍ പുന്നപ്പാക്കം അയ്യര്‍ തെരുവ് 73 ല്‍ ഗോപിനാഥ് (24)ആണ് മരിച്ചത്.
തമിഴ്നാട്ടില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് അനുവദിച്ചിട്ടുള്ള പത്താം നമ്പര്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ രാത്രി ഒമ്പതേകാലോടെയാണ് സംഭവം. തീര്‍ത്ഥാടകര്‍ വന്ന തമിഴ്നാട് രജിസ്ട്രേഷന്‍ ബസ് പിന്നോട്ട് എടുക്കുമ്പോഴാണ് അപകടം. ഗോപിനാഥ് വന്ന ബസല്ല ഇയാളെ ഇടിച്ചതെന്ന് നിലയ്ക്കല്‍ പോലീസ് പറഞ്ഞു.