എം ടിക്ക് കോഴിക്കോട് നിത്യസ്മാരകം വേണം; സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കണം; മലയാള ഭാഷയ്ക്ക് വേണ്ടി അദ്ദേഹം തുടങ്ങി വെച്ച പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കണമെന്നും എം.കെ. രാഘവന്‍ എം പി
എം ടിക്ക് കോഴിക്കോട് നിത്യസ്മാരകം വേണം
Update: 2024-12-26 13:35 GMT
കോഴിക്കോട്: നിത്യസ്മൃതിയിലാണ്ട അനശ്വരകലാകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ക്ക് കോഴിക്കോട്ട് സ്മാരകം വേണമെന്ന് എം.കെ.രാഘവന്‍ എം.പി. സ്മാരകം നിര്‍മിക്കുന്ന കാര്യം സര്‍ക്കാര്‍ ഗൗരവകരമായി ആലോചിക്കണമെന്നും എം.ടി മലയാള ഭാഷയ്ക്ക് വേണ്ടി തുടങ്ങി വെച്ച പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കണമെന്നും എം.കെ. രാഘവന്‍വ്യക്തമാക്കി.
'എം.ടി.ക്ക് കോഴിക്കോട് നിത്യസ്മാരകം വേണം. അതിനെ കുറിച്ച് സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കണം. മലയാള ഭാഷയുടെ സത്യവും സൗന്ദര്യവും സുകൃതവുമാണദ്ദേഹം. എം.ടിയുടെ ഭാഷാ ശൈലി അദ്ദേഹത്തിന് മാത്രം ചെയ്യാന്‍ പറ്റുന്നതാണ്. വായിച്ചാലും വായിച്ചാലും മതിവരാത്ത രചനകളാണ് അദ്ദേഹത്തിന്റേത്. എം.ടി മലയാള ഭാഷയ്ക്ക് വേണ്ടി തുടങ്ങി വെച്ച പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കണം', എം.കെ രാഘവന്‍ പറഞ്ഞു.