വ്യാജ രേഖകള്‍ ഉപയോഗിച്ച് വോട്ടര്‍ രജിസ്‌ട്രേഷന്‍ അപേക്ഷ സമര്‍പ്പിച്ചു; നാലു പേര്‍ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്

വോട്ടര്‍ രജിസ്‌ട്രേഷന് വ്യാജ രേഖ; നാലു പേര്‍ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്

Update: 2024-12-26 15:35 GMT

ന്യൂഡല്‍ഹി: വ്യാജ രേഖകള്‍ ഉപയോഗിച്ച് വോട്ടര്‍ രജിസ്‌ട്രേഷന്‍ അപേക്ഷ സമര്‍പ്പിച്ച വ്യക്തികള്‍ക്കെതിരെ കേസ്. തെരഞ്ഞെടുപ്പ് ഓഫിസര്‍ പൊലീസിന് കത്തെഴുതിയതിനെ തുടര്‍ന്നാണ് ഡല്‍ഹി പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍ (ഇ.ആര്‍.ഒ) പതിവ് പരിശോധനക്കിടെയാണ് സംശയാസ്പദമായ നാല് അപേക്ഷകള്‍ കണ്ടെത്തിയത്. വ്യാജ രേഖകള്‍ തെളിവായി പൊലീസിനു മുന്‍പാകെ സമര്‍പ്പിച്ചു. പുതിയ വോട്ടര്‍ രജിസ്‌ട്രേഷനും വിലാസം മാറ്റുന്നതിനുമായി നാല് വ്യക്തികളാണ് കൃത്രിമത്വം കാണിച്ച രേഖകള്‍ സമര്‍പ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

മേല്‍പ്പറഞ്ഞ അപേക്ഷകര്‍ ആധാര്‍ കാര്‍ഡുകളും തിരിച്ചറിയല്‍ രേഖകളും താമസ രേഖയും വൈദ്യുതി ബില്ലുകളും ഉള്‍പ്പെടെയുള്ള നിരവധി രേഖകളില്‍ തിരിമറി നടത്തി അധികാരികളെ കബളിപ്പിക്കാന്‍ ശ്രമിച്ചതായി കണ്ടെത്തി. വോട്ടര്‍പട്ടികയില്‍ കൃത്രിമം കാണിക്കാനുള്ള തെറ്റായ വിവരങ്ങളും രേഖകളും അപേക്ഷകര്‍ മനഃപൂര്‍വ്വം നല്‍കിയിട്ടുള്ളതിനാല്‍ ഇത് ഗുരുതരമായ കുറ്റമാണെന്ന് ഇലക്ടറല്‍ ഓഫിസര്‍ പൊലീസിന് അയച്ച കത്തില്‍ പറഞ്ഞു.

Tags:    

Similar News