കായികമേളയില്‍ നിന്ന് സ്‌കൂളുകള്‍ക്ക് വിലക്ക്: ബാലാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ടുതേടി
കായികമേളയില്‍ നിന്ന് സ്‌കൂളുകള്‍ക്ക് വിലക്ക്: ബാലാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ടുതേടി
Update: 2025-01-06 12:08 GMT
nതിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പങ്കെടുക്കുന്നതില്‍നിന്ന് രണ്ട് സ്‌കൂളുകളെ വിലക്കിയ നടപടിയില്‍ ബാലാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ടുതേടി. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.വി.മനോജ്കുമാര്‍ സ്വമേധയ കേസെടുത്ത് നടപടി സ്വീകരിക്കുകയായിരുന്നു.
സ്‌കൂളുകളെ വിലക്കയ തീരുമാനം കുട്ടികളുടെ അവകാശത്തെ ഹനിക്കുന്നതാണ്. തിരുനാവായ നാവാമുകുന്ദ, കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളുകളെ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍നിന്നും വിലക്കിയകിലൂടെ ദേശീയ സ്‌കൂള്‍ കായികമേളയിലും ഇവര്‍ക്ക് അവസരം നഷ്ടമാകും. സ്‌കൂളുകളെ വിലക്കിയതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് 15 ദിവസത്തിനകം ലഭ്യമാക്കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്കും ഡയറക്ടര്‍ക്കും കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കി.