പിസി ജോര്‍ജിനെ മതമൗലികവാദികള്‍ വേട്ടയാടുന്നു; പി സിക്കെതിരെ കേസെടുത്തത് അന്യായം; ബിജെപി നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് കെ.സുരേന്ദ്രന്‍

പിസി ജോര്‍ജിനെ മതമൗലികവാദികള്‍ വേട്ടയാടുന്നു: കെ.സുരേന്ദ്രന്‍

Update: 2025-01-11 09:53 GMT

തിരുവനന്തപുരം: പിസി ജോര്‍ജിനെ മതമൗലികവാദികള്‍ വേട്ടയാടുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മതമൗലികവാദികളുടെ ഭീഷണിക്ക് വഴങ്ങി പിസിക്കെതിരെ സര്‍ക്കാര്‍ കേസെടുത്തത് അന്യായമാണ്. ഇത് അംഗീകരിക്കാനാവില്ല. ഇതിനെ ബിജെപി നിയമപരമായും രാഷ്ട്രീയമായും നേരിടും.

ചാനല്‍ ചര്‍ച്ചയില്‍ സംഭവിച്ച നാക്ക് പിഴക്ക് അദ്ദേഹം ഫേസ്ബുക്കിലൂടെ മാപ്പ് പറഞ്ഞിട്ടും വേട്ടയാടുന്നത് അംഗീകരിക്കാനാവില്ല. ടിജെ ജോസഫ് മാഷിനെതിരെ വിഎസ് സര്‍ക്കാര്‍ കേസെടുത്തതിന് സമാനമാണ് ഇപ്പോള്‍ പിസി ജോര്‍ജിനെതിരെ പിണറായി സര്‍ക്കാര്‍ കേസെടുത്തത്. ഇതിന്റെ ധൈര്യത്തിലായിരുന്നു തീവ്രവാദികള്‍ ജോസഫ് മാഷിന്റെ കൈവെട്ടിയത്. പിസിക്കെതിരെയും ഇത്തരത്തിലാണ് മതമൗലികവാദികള്‍ കൊലവിളി മുഴക്കുന്നതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Tags:    

Similar News