ഒരു ചെറുപ്പക്കാരനെ 47 തവണ വെട്ടി നുറുക്കിക്കൊല്ലുന്നതും മറ്റൊരു ചെറുപ്പക്കാരനെ തലയോട്ടി വെട്ടിപ്പൊളിച്ച് കൊല്ലുന്നതും അപൂര്‍വങ്ങളില്‍ അപൂര്‍വം തന്നെ; പെരിയ കേസില്‍ വധശിക്ഷ തന്നെ വേണമായിരുന്നു എന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍
പെരിയ കേസില്‍ വധശിക്ഷ തന്നെ വേണമായിരുന്നു എന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍
Update: 2025-01-03 10:55 GMT
പാലക്കാട്: ഒരു ചെറുപ്പക്കാരനെ 47 തവണ വെട്ടി നുറുക്കിക്കൊല്ലുന്നതും മറ്റൊരു ചെറുപ്പക്കാരനെ തലയോട്ടി വെട്ടിപ്പൊളിച്ച് കൊല്ലുന്നതും അപൂര്‍വങ്ങളില്‍ അപൂര്‍വം തന്നെയാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. പ്രതികള്‍ ജീവിതകാലം മുഴുവന്‍ ജയിലില്‍ കിടന്ന് നരകിക്കുന്നത് നീതിയാണെങ്കിലും വധശിക്ഷ തന്നെ വേണമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വധശിക്ഷയായിരുന്നു വിധിച്ചതെങ്കില്‍ നാളെ ഒരു സി.പി.എമ്മുകാരനും കൊലക്കത്തിയെടുക്കാന്‍ പ്രോത്സാഹനമാകാതിരിക്കാന്‍ ആ ശിക്ഷയ്ക്ക് കഴിയുമായിരുന്നു. കൊലയാളികളും ഭരണാധികാരികളും തമ്മില്‍ വേര്‍തിരിവില്ലാത്ത കേസില്‍ അത്തരമൊരു മാതൃകയ്ക്കായി പോരാട്ടം തുടരും -രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.