മോനേ..ചേച്ചിക്ക് ശരിക്കും സങ്കടം തോന്നുന്നുണ്ട്..നീ ഓർക്കുന്നുണ്ടോ; അന്ന് ആ ഹോട്ടലിൽ വെച്ച് നമ്മൾ കണ്ടിരുന്നു; ഞാൻ നിന്റെ കൂടെ കുറച്ച് ഫോട്ടോകൾ എടുത്തിരുന്നു..!! അടിച്ച് പൂസായി ഒരു ബോധവുമില്ലാതെ റോഡിൽ കിടന്ന 'ഉപ്പും മുളകും' സ്റ്റാർ; താരത്തിനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഇൻഫ്ലുൻസർ അന്ന; സോഷ്യൽ മീഡിയയിൽ തീപ്പാറും ചർച്ച
കൊച്ചി: ഉപ്പും മുളകും സ്റ്റാർ നടൻ സിദ്ധാർത്ഥ് പ്രഭു മദ്യലഹരിയിൽ കാറിടിച്ച് ഒരാളെ പരിക്കേൽപ്പിച്ച സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലായതിന് പിന്നാലെ നടനെതിരെ ഇൻഫ്ലുവൻസർ അന്ന ജോൺസൺ രംഗത്ത്. 2021 മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണം ഉയർന്ന ഡിജെ പാർട്ടിയിൽ സിദ്ധാർത്ഥും ഉണ്ടായിരുന്നുവെന്നാണ് അന്ന ജോൺസൺ വെളിപ്പെടുത്തിയത്. ഇതോടെ ആരാധകർ ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം കോട്ടയം എംസി റോഡിൽ വെച്ച് രാത്രി8.30 ഓടോയൊണ് സംഭവം നടന്നത്. അതിവേഗത്തിൽ വന്ന കാർ കാൽനട യാത്രക്കാരനെ ഇടിച്ചു. അപകടം കണ്ട് ചോദ്യം ചെയ്ത നാട്ടുകാർക്ക് നേരെ ഇയാൾ അസഭ്യം പറയുകയും അക്രമിക്കാൻ ശ്രമിക്കുകയമുണ്ടായി. സ്വബോധത്തിലായിരുന്നില്ല സിദ്ധാർത്ഥെന്ന് ദൃക്സാക്ഷികൾ പറയുന്നു. നാട്ടുകാർ സിദ്ധാർത്ഥിന്റെ കാൽ കെട്ടിയിട്ടിട്ടുണ്ട്. റോഡിൽ നിന്നും ഇയാളെ വലിച്ച് മാറ്റാൻ ശ്രമിക്കുന്നതും പുറത്ത് വന്ന ദൃശ്യങ്ങളിൽ കാണാം. പൊലീസ് സ്ഥലത്തെത്തി നടനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇപ്പോഴിതാ, ഈ സംഭവത്തിന് പിന്നാലെയാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി അന്ന ജോൺസൺ രംഗത്ത് വന്നിരിക്കുന്നത്.
അന്നയുടെ വാക്കുകൾ...
മോനേ, ശരിക്കും അന്ന ചേച്ചിക്ക് സങ്കടം തോന്നുന്നുണ്ട്. നീ ഓർക്കുന്നുണ്ടോ. 2021 ഒക്ടോബർ 21 ന് കൊച്ചിൻ നമ്പർ 18 ഹോട്ടലിൽ വെച്ച് നമ്മൾ കണ്ടിരുന്നു. ഞാൻ നിന്റെ കൂടെ കുറച്ച് ഫോട്ടോകൾ എടുത്തു. അത് കഴിഞ്ഞ് എന്റെ വ്ലോഗിംഗ് വീഡിയോയിൽ കുറേ നീ പതിഞ്ഞു. അത് കഴിഞ്ഞ് അവിടത്തെ ദുരൂഹതയും രണ്ട് പേരുടെ മരണവുമുണ്ടായി. ഞാൻ കൊച്ചിൻ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി കൊടുത്തു. ചാനലുകാർ ഏറ്റെടുത്തപ്പോൾ നീ എന്നോട് പറഞ്ഞ കാര്യമുണ്ട്, ചേച്ചീ എന്റെ ഫോട്ടോകളും വീഡിയോകളും റിവീൽ ചെയ്യല്ലേ എന്ന്. നീ മാത്രമല്ല മുൻനിര നായിക നടിമാരും നടൻമാരുമൊക്കെ അവിടെ ഉണ്ടായിരുന്നു. ചെറിയ പിള്ളേർ.
ചേച്ചി ഞങ്ങളെ ഇതിലേക്ക് വലിച്ചിഴയ്ക്കല്ലേ എന്ന് അവർ എന്നോട് പറഞ്ഞു. അവരുടെ പേര് പറഞ്ഞ് എനിക്ക് വേണമെങ്കിൽ റീച്ചുണ്ടാക്കാമായിരുന്നു. ഈ ഡിസംബർ 25 വരെ ഞാൻ വാക്ക് പാലിച്ചു. കാരണം നീ എനിക്ക് വാക്ക് തന്നിരുന്നു. ഞാനിനി ഇതിന്റെ പുറകെ പോകില്ല, നന്നായിക്കോളാം എന്ന്. എന്താണ് മോനെ അവസ്ഥ. ഇത് ഉപയോഗിക്കുന്നവരെയല്ല, ഇത് പലരിലേക്കും എത്തിക്കുന്ന മാഫിയകളെയാണ് പിടിക്കേണ്ടതെന്നും അന്ന ജോൺസൺ പറഞ്ഞു.
അതേസമയം, 2021 ൽ കൊച്ചിയിൽ വെച്ച് രണ്ട് മോഡലുകളായ യുവതികൾ മരിച്ച സംഭവമാണ് അന്ന ജോൺസൺ ചൂണ്ടിക്കാണിച്ചത്. മുൻ മിസ് കേരളയായ അൻസി കബീർ, മിസ് കേരള റണ്ണർ അപ്പായ അഞ്ജന ഷാജനുമാണ് കാറപടകത്തിൽ മരിച്ചത്. ഇവരുടെ സുഹൃത്ത് മുഹമ്മദ് ആഷിഖും കാറിലുണ്ടായിരുന്നു ഇയാൾ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലായി. ഒരാഴ്ചയ്ക്ക് ശേഷം മരിച്ചു. കാറോടിച്ചിരുന്ന അബ്ദുൾ റഹ്മാനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
