'കുടിക്കുന്ന വെള്ളത്തിലും ശ്വസിക്കുന്ന വായുവിലും വര്‍ഗീയത കാണുന്നവര്‍; സമുദായം പറഞ്ഞ് മനുഷ്യരെ കാലങ്ങളായി തമ്മില്‍ തല്ലിക്കലാണ് ഇവരുടെ പണി; ഇവരാണ് ഷാജന്‍ സ്‌കറിയയുടെ മാധ്യമ പ്രവര്‍ത്തനം ശരിയല്ലെന്ന് സാരോപദേശം നല്‍കുന്നത്'; അടുപ്പുകൂട്ടി ചര്‍ച്ചയെ പൊളിച്ചടുക്കി അഡ്വ. ജയശങ്കര്‍
അടുപ്പുകൂട്ടി ചര്‍ച്ചയെ പൊളിച്ചടുക്കി അഡ്വ. ജയശങ്കര്‍
തിരുവനന്തപുരം: ''ഇവര്‍ കുടിക്കുന്ന വെള്ളത്തിലും ശ്വസിക്കുന്ന വായുവിലും വര്‍ഗീയതയും കാണുന്നവരാണ്. സമുദായിക ധ്രുവീകരണം ഉണ്ടാക്കുകയും മനുഷ്യരെ തമ്മില്‍ തല്ലിക്കുകയും ചെയ്യുകയാണ് ഇവരുടെ പണി. എത്രയോ കാലങ്ങളായി ഇവര്‍ ചെയ്യുന്ന കാര്യമാണിത്. ഇവരാണെണ് ഷാജന്‍ സ്‌കറിയയുടെ മാധ്യമപ്രവര്‍ത്തനം ശരിയല്ലെന്നും മഞ്ഞപത്രമാണെന്നും ആക്ഷേപിക്കുന്നത്''- ഇന്നലെ മറുനാടന്‍ വിഷയത്തില്‍ ഏഷ്യാനെറ്റ് ന്യൂസില്‍ വിനു വി ജോണ്‍ നയിച്ച ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് അഡ്വ. ജയശങ്കര്‍ പറഞ്ഞത് ഇങ്ങനെയാണ്.
മീഡിയ വണ്‍ ചാനലില്‍ ഇന്നലെ അടുപ്പുകൂട്ടി ചര്‍ച്ചക്കാര്‍ നരത്തിയ പരദൂഷണത്തെ പരാമര്‍ശിച്ചായിരുന്നു ജയശങ്കറിന്റെ ഈ വാക്കുകള്‍. ഷാജന്‍ സ്‌കറിയക്ക് നേരെ ഉണ്ടായ വധശ്രമത്തെ അടിക്കലായി ചിത്രീകരിച്ചായിരുന്നു ചര്‍ച്ച. അടിച്ചത് ശരിയായില്ല എന്നു പറഞ്ഞ ചര്‍ച്ചയില്‍ തുടര്‍ന്നങ്ങോട്ട് മറുനാടനെ അധിക്ഷേപ വാക്കുകള്‍ കൊണ്ട് നിറക്കുകയായിരുന്നു. നിഷാദ് റാവുത്തര്‍, അജിംസ് തുടങ്ങിയരായിരുന്നു ഇരുട്ടുമുറി ചര്‍ച്ചയിലെ കുന്നായ്മക്കാര്‍.
പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ രൂക്ഷ വിമര്‍ശകനായ ഷാജന്‍ സ്‌കറിയക്കെതിരെ എല്ലാക്കാലത്തും മൗദൂദി മാധ്യമമായ മീഡിയ വണ്‍ രംഗത്തുവന്നിരുന്നു. ഭരണകൂട വിരുദ്ധതതയെ കുറിച്ച് ഇടയ്ക്കിടെ സംസാരിക്കുന്നവരാണ് മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന വിധത്തിലുള്ള പ്രവര്‍ത്തനത്തിന് കയ്യടിയുമായി രംഗത്തുവന്നത്. രാജ്യവിരുദ്ധ പ്രവര്‍ത്തനം ആരോപിച്ചു കേന്ദ്രസര്‍ക്കാര്‍ ലൈസന്‍സ് പുതുക്കാതിരുന്ന മാധ്യമമായിരുന്നു ഇവര്‍. എന്നാല്‍, മാധ്യമസ്വാതന്ത്ര്യത്തിന് വിലകല്‍പ്പിച്ച് സുപ്രീംകോടതിയുടെ ഇടപെടല്‍ കൊണ്ടാണ് അവരുടെ സ്ഥാപനം മുന്നോട്ടു പോകുന്നത്.
ഈ പശ്ചാത്തലമുണ്ടായിട്ടും റാവുത്തരും സംഘവും മറുനാടനെ മാധ്യമപ്രവര്‍ത്തനം പഠിപ്പിക്കാന്‍ വരികയാണ്. അവാസ്തവവും സമാദുയങ്ങളെ തമ്മിലടിപ്പിക്കാന്‍ ഇടനല്‍കുന്നതുമായി വാര്‍ത്തകളാണ് ഈ മൗദൂദി ചാനല്‍ പുറത്തുവിട്ടതെന്ന കാര്യമാണ് അഡ്വ. ജയശങ്കര്‍ ഓര്‍മ്മിപ്പിച്ചതും.
ഷാജന്‍ സ്‌കറിയയെ യുട്യൂബര്‍ എന്നു മാത്രമാണ് ഇവര്‍ വിശേഷിപ്പിക്കുന്നത്. ഇവരുടെ മാധ്യമപ്രവര്‍ത്തനവുമായി തട്ടിച്ചു നോക്കുമ്പോള്‍ ആ വിശേഷണമാണ് നല്ലതെന്നുമാണ് ജയശങ്കര്‍ ചൂണ്ടിക്കാട്ടുന്നത്. സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ഗുണ്ടകള്‍ കുന്നായ്മയും കള്ളത്തവരും പ്രചരിപ്പിക്കുന്നത് പോലെയാണ് ഒരു മുഖ്യധാരാ മാധ്യമം മറുനാടനെ കുറിച്ച് അധിക്ഷേപ വാക്കുകള്‍ ചൊരിഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വധശ്രമം നടത്തിയവരെ പിന്തുണക്കുന്ന ക്രിമിനല്‍ ചിന്താഗതിയാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
ഈ സംഭവത്തിന് പിന്നാലെ ഇടതുപക്ഷ സൈബര്‍ ഇടത്തിലുള്‍പ്പടെ നടന്ന ആഹ്ലാദപ്രകടനങ്ങളും അക്രമികള്‍ക്കുള്ള പിന്തുണയും കാണുമ്പോള്‍ അവരുടെ സമ്മതവും ആശീര്‍വാദവും ഈ അക്രമത്തിന് ഉണ്ടായിരുന്നുവെന്ന് അനുമാനിക്കണംമെന്നും ജയശങ്കര്‍ ചൂണ്ടിക്കാട്ടി. .അദ്ദേഹത്തെ പല രീതിയിലും ഇവര്‍ തകര്‍ക്കാന്‍ ശ്രമിച്ചു. ഒന്നിനും കഴിയാതെ വന്നപ്പോഴാണ് കായികപരമായി നേരിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖലയില്‍ നിന്നുപോലും അദ്ദേഹത്തിന് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ല. മാധ്യമപ്രവര്‍ത്തകന്‍ എന്ന വാക്കുപോലും പലമാധ്യമങ്ങളും ഉപയോഗിക്കുന്നില്ല. യുട്യൂബര്‍ എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. പക്ഷെ മാധ്യമ ധര്‍മ്മം പോലും മറക്കുന്ന മാധ്യമങ്ങളുള്ള ഇക്കാലത്ത് ഇത്തരം ശരിയുടെ പക്ഷത്ത് നിന്ന് മാധ്യമപ്രവര്‍ത്തനം നടത്തുന്ന അദ്ദേഹത്തെ മാധ്യമ പ്രവര്‍ത്തകന്‍ എന്നു വിശേഷിപ്പിക്കാത്തതാണ് അദ്ദേഹത്തിന് നല്ലതെന്നും ജയശങ്കര്‍ ചര്‍ച്ചയില്‍ പറഞ്ഞു.
വിട്ട് വീഴ്ച്ചയില്ലാത്ത അദ്ദേഹത്തിന്റെ നിലപാടിന് സമൂഹത്തിന്റെ പിന്തുണയുണ്ട്. അദ്ദേഹം സമാനകളില്ലാത്ത വേട്ടയ്ക്കിരയായ സമയങ്ങളില്‍ അദ്ദേഹത്തെ സഹായിക്കണമെന്ന് പറഞ്ഞ് തന്നെ വിളിച്ചവര്‍ നിരവധിയാണ്. അങ്ങനെയാണ് അദ്ദേഹത്തിനുള്ള പിന്തുണ താന്‍ തിരിച്ചറിഞ്ഞതെന്നും ജയശങ്കര്‍ വിശദീകരിച്ചു.