ഇറാഖിലുള്ള ഭര്‍ത്താവ്; കുടുംബ പ്രശ്‌നങ്ങള്‍ ഡിവോഴ്‌സ് കേസിലെത്തി; ജോലിക്ക് ശ്രമിച്ചിട്ടും നേഴ്‌സാകാന്‍ കഴിയാത്തത് പ്രതിസന്ധിയായി; രാത്രിയില്‍ വീട്ടുകാര്‍ക്കൊപ്പം ഇരുന്ന് ആഹാരം കഴിച്ച അമ്മയും മക്കളും; പുലര്‍ച്ചെ പള്ളിക്ക് പോകാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി; ഏറ്റുമാനൂരില്‍ തീവണ്ടിക്ക് മുമ്പില്‍ ചാടിയത് ഷൈനി കുര്യനും പെണ്‍മക്കളും; വിഷാദമായത് കുടുംബപ്രശ്‌നവും ജോലി ഇല്ലായ്മയും

Update: 2025-02-28 05:03 GMT

കോട്ടയം: ഏറ്റുമാനൂരിലെ ട്രെയിന്‍ പാളത്തിന് മുന്നിലെ ആത്മഹത്യാ ദുരന്തത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. രണ്ട് പെണ്‍മക്കളെയുമായി അമ്മ ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കുകയായിരുന്നു. പാറോലിക്കല്‍ സ്വദേശി ഷൈനി കുര്യന്‍, മക്കളായ ഇവാന, അലീന എന്നിവരാണ് മരിച്ചത്. രാവിലെ 5.20ന് കോട്ടയത്ത് നിന്ന് പുറപ്പെട്ട നിലമ്പൂര്‍ എക്‌സ്പ്രസിന് മുന്നിലാണ് മൂവരും ചാടിയത്.

ട്രെയിന്‍ വരുമ്പോള്‍ മൂവരും കെട്ടിപ്പിടിച്ച് ട്രാക്കില്‍ ഇരിക്കുകയായിരുന്നു. ഹോണ്‍ മുഴക്കിയിട്ടും മാറാന്‍ കൂട്ടാക്കിയില്ലെന്നും ലോക്കോ പൈലറ്റ് പറഞ്ഞു. ലോക്കോ പൈലറ്റാണ് റെയില്‍വേയിലും പൊലീസിലും വിവരം അറിയിച്ചത്. പത്തും പതിനൊന്നും വയസുമാത്രമാണ് മരിച്ച പെണ്‍കുട്ടികളുടെ പ്രായം. രാവിലെ പള്ളിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് ഷൈനി മക്കളുമായി വീട്ടില്‍ നിന്നിറങ്ങിയെന്നാണ് അമ്മ. ചിന്നിച്ചിതറിയ നിലയിലുള്ള മൃതദേഹം പൊലീസെത്തി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

പ്രദേശത്തെ സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് പാറോലിക്കല്‍ സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞത്. അപകടത്തെ തുടര്‍ന്ന് കോട്ടയം വഴിയുള്ള ട്രെയിനുകള്‍ വൈകിയോടുകയാണ്. തൊടുപുഴ സ്വദേശിയായ ഭര്‍ത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന ഷൈനി 9 മാസമായി സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. ഷൈനിയുടെ ഭര്‍ത്താവ് ഇറാഖിലാണ്. കുടുംബപ്രശ്‌നമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് നിഗമനം. ഷൈനിയും ഭര്‍ത്താവ് തൊടുപുഴ സ്വദേശി നോബി ലൂക്കോസും തമ്മില്‍ പിരിഞ്ഞു കഴിയുകയാണ്. കോടതിയില്‍ ഡിവോഴ്‌സ് കേസ് നടക്കുന്നതിനിടെയാണ് ദാരുണമായ സംഭവങ്ങളുണ്ടായത്.

കഴിഞ്ഞ 9 മാസമായി ഷൈനി പാറോലികലിലെ വീട്ടില്‍ ആണ് കഴിയുന്നത്. ഇന്നലെ വൈകിട്ടും വീട്ടുകാര്‍ ഒന്നിച്ചു ഇരുന്നു ഭക്ഷണം കഴിച്ചിരുന്നു. ബിഎസ് സി നഴ്‌സായിരുന്ന ഷൈനി കുറെ നാളായി ജോലി ചെയ്യുന്നില്ല. അടുത്തിടെ വീണ്ടും ജോലിക്ക് ശ്രമിച്ചു. ജോലി കിട്ടാതെ വന്നതിലുള്ള വിഷമം ഉണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.

Similar News