വിവാഹപ്രായമായില്ലെങ്കിലും ലിവ് ഇന്‍ ബന്ധമാകാം; വ്യക്തിപരമായ തീരുമാനങ്ങള്‍ എടുക്കാനുള്ള ഭരണഘടനാപരമായ അവകാശം 18 വയസ്സ് തികഞ്ഞവര്‍ക്കുണ്ട്; വിവാഹപ്രായം ആകാത്തതുകൊണ്ട് ഈ അവകാശങ്ങള്‍ നിഷേധിക്കാനാവില്ല; ലിവ്-ഇന്‍ ബന്ധത്തിന് സംരക്ഷണം നല്‍കി ഹൈക്കോടതി വിധി
വിവാഹപ്രായമായില്ലെങ്കിലും ലിവ് ഇന്‍ ബന്ധമാകാം
ജയ്പുര്‍: വിവാഹത്തിനുള്ള പ്രായത്തെ ഒരുമിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യവുമായി കൂട്ടിക്കുഴയ്‌ക്കേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കി രാജസ്ഥാന്‍ ഹൈക്കോടതിയുടെ വിധിപ്രസ്താവം. പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ക്ക് വിവാഹപ്രായം ആയിട്ടില്ലെങ്കിലും ഒന്നിച്ച് ജീവിക്കാമെന്നാണ് കോടതി ഒരു വിധിപ്രസ്താവത്തിലൂടെ വ്യക്തമാക്കി. 18 വയസായ പ്രായപൂര്‍ത്തിയായവര്‍ക്ക് സ്വയം തീരുമാനങ്ങള്‍ എടുക്കാനുള്ള അവകാശമുണ്ടെന്നാണ് കോടതി പറയുന്നത്. വിവാഹപ്രായം ആയിട്ടില്ലെന്ന് പറഞ്ഞ് ലിവ് ഇന്‍ ബന്ധങ്ങളെ തകര്‍ക്കാന്‍ കഴിയില്ലെന്ന് സാരം.
18 വയസുള്ള യുവതിയും 18 വയസുള്ള യുവാവും നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഒന്നിച്ച് താമസിച്ചിരുന്ന ഇരുവരുടെയും കുടുംബം എതിര്‍ത്തതോടെയാണ് നിയമപരമായി മുന്നോട്ട് നീങ്ങാന്‍ തീരുമാനിച്ചത്. തങ്ങള്‍ ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചതാണെന്നും ഇതിനായി ഒരു കരാര്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും ഇരുവരും കോടതിയെ അറിയിച്ചിരുന്നു. ലിവ് ഇന്‍ ബന്ധത്തെക്കുറിച്ച് അറിഞ്ഞ വീട്ടുകാര്‍ ഇരുവരെയും ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നെന്നും കോടതിയെ അറിയിച്ചിരുന്നു. . പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് വന്നതോടെയാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്
ലിവ്-ഇന്‍ ബന്ധങ്ങള്‍ ഇന്ത്യന്‍ നിയമപ്രകാരം നിയമവിരുദ്ധമോ കുറ്റകരമോ അല്ലെന്നും കോടതി ഓര്‍മ്മിപ്പിച്ചു.ഹര്‍ജിക്കാര്‍ക്ക് ഭീഷണിയുണ്ടെന്ന് തിരിച്ചറിഞ്ഞ കോടതി, ബന്ധപ്പെട്ട ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ചില നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. രാജസ്ഥാനിലെ കോട്ടയില്‍ നിന്നുള്ള 18 വയസ്സുള്ള യുവതിയും 19 വയസ്സുള്ള യുവാവും നല്‍കിയ സംരക്ഷണ ഹര്‍ജി പരിഗണിച്ചാണ് കോടതി ഈ വിധി പുറപ്പെടുവിച്ചത്. തങ്ങള്‍ സ്വമേധയാ ഒരുമിച്ച് താമസിക്കാന്‍ തീരുമാനിച്ചെന്നും ഇതിനായി 2025 ഒക്ടോബര്‍ 27ന് ഒരു കരാര്‍ ഉണ്ടാക്കിയെന്നും ഇവര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഇവരുടെ കുടുംബങ്ങള്‍ ഇതിനെ ശക്തമായി എതിര്‍ക്കുകയും ശാരീരികമായി ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഹര്‍ജിയില്‍ പറയുന്നു. പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് വന്നതോടെയാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്.
ഹര്‍ജിക്കാര്‍ക്കെതിരായാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചത്. യുവാവിന് വിവാഹത്തിനുള്ള നിയമപരമായ പ്രായമായ 21 വയസ്സ് പൂര്‍ത്തിയായിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു. ഇക്കാരണത്താല്‍ ഇരുവരെയും ഒരുമിച്ച് താമസിക്കാന്‍ അനുവദിക്കരുതെന്നും വാദമുയര്‍ത്തി. എന്നാല്‍ ജസ്റ്റിസ് അനൂപ് ധന്‍ഡ് അധ്യക്ഷനായ ബെഞ്ച് ഈ വാദം തള്ളി. വിവാഹം കഴിക്കാനുള്ള കഴിവും സ്വയം ജീവിതത്തെക്കുറിച്ച് തീരുമാനമെടുക്കാനുള്ള കഴിവും രണ്ടാണ് എന്ന് കോടതി വ്യക്തമാക്കി.
ഇന്ത്യന്‍ നിയമപ്രകാരം 18 വയസ്സ് പൂര്‍ത്തിയായവരെല്ലാം പ്രായപൂര്‍ത്തിയായവരായി കണക്കാക്കപ്പെടുന്നതായി കോടതി ഓര്‍മിപ്പിച്ചു. പ്രായപൂര്‍ത്തിയായവര്‍ക്ക് വ്യക്തിപരമായ തിരഞ്ഞെടുപ്പുകള്‍ നടത്താനുള്ള അവകാശമുണ്ട്. ഇതില്‍ ഒരുമിച്ച് താമസിക്കാനുള്ള തീരുമാനവും ഉള്‍പ്പെടുന്നു. ഭരണഘടനയുടെ 21-ാം അനുച്ഛേദം അനുശാസിക്കുന്ന, ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശം ഇത്തരം തീരുമാനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നതിനെ പ്രതിരോധിക്കുന്നുണ്ടെന്നും കോടതി വിശദീകരിച്ചു.
നിയമപരമായി വിവാഹം കഴിക്കാന്‍ പ്രായമായിട്ടില്ല എന്നതുകൊണ്ട് മാത്രം ഹര്‍ജിക്കാര്‍ക്ക് അവരുടെ മൗലികാവകാശങ്ങള്‍ നിഷേധിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. ലിവ്-ഇന്‍ ബന്ധങ്ങള്‍ ഇന്ത്യന്‍ നിയമപ്രകാരം നിയമവിരുദ്ധമോ കുറ്റകരമോ അല്ലെന്നും കോടതി ഓര്‍മ്മിപ്പിച്ചു.
ഹര്‍ജിക്കാര്‍ക്ക് ഭീഷണിയുണ്ടെന്ന് തിരിച്ചറിഞ്ഞ കോടതി, ബന്ധപ്പെട്ട ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ചില നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ഹര്‍ജിയില്‍ പറയുന്ന ഭീഷണികള്‍ ശരിയാണോ എന്ന് പരിശോധിക്കുക, ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്ന സംരക്ഷണം നിയമപരമായി വിലയിരുത്തുക, അവരുടെ സുരക്ഷയ്ക്ക് യഥാര്‍ത്ഥത്തില്‍ ഭീഷണിയുണ്ടെന്ന് കണ്ടെത്തിയാല്‍ ആവശ്യമായ സംരക്ഷണം നല്‍കുക എന്നീ നിര്‍ദ്ദേശങ്ങളാണ് കോടതി നല്‍കിയത്.
