മുതിര്‍ന്നവരുടെ ആരോഗ്യത്തിനും മുലപ്പാല്‍ കുടിക്കുന്നത് നല്ലതാണോ? മുലപ്പാല്‍ കച്ചവടം വളരുമ്പോള്‍ അറിഞ്ഞിരിക്കേണ്ടത്

മുതിര്‍ന്നവരുടെ ആരോഗ്യത്തിനും മുലപ്പാല്‍ കുടിക്കുന്നത് നല്ലതാണോ? മുലപ്പാല്‍ കച്ചവടം വളരുമ്പോള്‍ അറിഞ്ഞിരിക്കേണ്ടത്

Update: 2025-04-07 06:57 GMT

മ്മയുടെ മുലപ്പാലിനോളം ശുദ്ധിയുള്ള മറ്റൊന്നും ലോകത്ത് ഇന്നോളം ആരും കണ്ടുപിടിച്ചിട്ടില്ല. കുഞ്ഞുങ്ങള്‍ക്ക് ജനിച്ചത് മുതല്‍ അവരുടെ ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ മുലപ്പാല്‍ തന്നെയാണ് ഏറ്റവും ഉചിതമായ ഭക്ഷണം. എന്നാല്‍ ഇപ്പോള്‍ ഗവേഷകര്‍ പറയുന്നത് കുഞ്ഞുങ്ങള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും മുലപ്പാല്‍ ആരോഗ്യത്തിന് മികച്ചതാണ് എന്നാണ്. സാഹചര്യത്തില്‍ മുലപ്പാല്‍ കച്ചവടവും വളരുകയാണ്. മൂന്ന് കുട്ടികളുടെ പിതാവും 39 കാരനുമായ ജയിംസണ്‍ റിറ്റ്നോര്‍ ഇത്തരത്തില്‍ ഒരാളാണ്.

താന്‍ കണ്ട യു ട്യൂബ് വിഡിയോയില്‍ ഒരു ബോഡി ബില്‍ഡര്‍ തന്റെ ആരോഗ്യത്തിന്റെ രഹസ്യം മുലപ്പാല്‍ ആണെന്ന് പറയുന്നത് കണ്ടെന്നും തുടര്‍ന്നാണ് താനും ഇത് ഉപയോഗിക്കാന്‍ തുടങ്ങിയത് എന്നുമാണ് ജയിംസണ്‍ വെളിപ്പെടുത്തിയത്. ദിവസവും എട്ട് ഔണ്‍സ് വീതം മുലപ്പാലാണ് ഇദ്ദേഹം കഴിക്കുന്നത്. കൃത്യമായി എക്സര്‍സൈസ് ചെയ്യുന്ന വ്യക്തി കൂടിയാണ് ഇദ്ദേഹം. തന്റെ ആരോഗ്യനില ഏറെ മെ്ച്ചപ്പെട്ടതായിട്ടാണ് ജയിംസണ്‍ വെളിപ്പെടുത്തുന്നത്.

തനിക്ക് ഒരു കുട്ടിയെ പോലും വളരണമെന്നും ഉറങ്ങണമെന്നും ആഹാരം കഴിക്കണമെന്നുമാണ് ആഗ്രഹിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്. കുട്ടികളുടെ മസിലുകളും മററും വളരാന്‍ സഹായിക്കുന്നത് മുലപ്പാലിലെ പ്രോട്ടീനുകളാണെന്നാണ് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്. ബോഡി ബില്‍ഡര്‍മാര്‍ ഇത് കഴിക്കുന്നത് അത് കൊണ്ട് തന്നെ ഗുണകരമായി മാറും. അതേ സമയം ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളില്‍ ഓണ്‍ലൈനില്‍ മുലപ്പാല്‍ ലഭ്യമാണെന്ന പോസ്റ്റുകള്‍ കാണാറുണ്ടെന്നും അത് ആരോഗ്യകരമായ ഒരു രീതി അല്ല എന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

മുലപ്പാല്‍ പ്രത്യേകമായി സൂക്ഷിക്കുകയാണെങ്കില്‍ പെട്ടെന്ന് ചീത്തയായി പോകാനാണ് സാധ്യത.യെന്നാണ് അവര്‍ പറയുന്നത്. മാത്രവുമല്ല 2015 ല്‍ നടത്തിയ ഒരു അന്വേഷണം വെളിപ്പെടുത്തിയത് മുലപ്പാല്‍ എന്ന പേരില്‍ പലപ്പോഴും ഓണ്‍ലൈന്‍ വിപണിയില്‍ ലഭിക്കുന്നത് പശുവിന്‍ പാല്‍ ആണെന്നാണ്. എന്നാല്‍ ഇത് വാങ്ങുന്ന പലര്‍ക്കും ഇത്തരം ഒരു ആപത്തിനെ കുറിച്ച് അറിയില്ലെന്നാണ് കരുതപ്പെടുന്നത്. കൂടാതെ വിപണിയില്‍ ലഭിക്കുന്നത് മുലപ്പാല്‍ തന്നെയാണെങ്കില്‍ അത് ലഭിക്കേണ്ട കുട്ടികള്‍ക്ക് നിഷേധിക്കപ്പെടുകയാണെന്നും ഒരു വാദമുണ്ട്.

കുട്ടികളെ പട്ടിണിക്കിട്ടാണ് പല അമ്മമാരും മുലപ്പാല്‍ വില്‍ക്കുന്നത് എന്ന കാര്യം ധാര്‍മ്മികമായും ശരിയല്ല എന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. ആര്‍ത്രൈറ്റിസ്, ഹൃദയ സംബന്ധമായ രോഗങ്ങള്‍, ക്യാന്‍സര്‍, കുടല്‍ രോഗങ്ങള്‍ എന്നിവക്ക് മുലപ്പാല്‍ മികച്ച പ്രതിരോധം തീര്‍ക്കുമെന്നാണ് ഒരു വിഭാഗം ഡോക്ടര്‍മാര്‍ പറയുന്നത്.

Tags:    

Similar News