ജൂനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: അഡ്വ. ബെയ്‌ലിന്‍ ദാസ് പിടിയില്‍; പ്രതിയെ കസ്റ്റഡിയില്‍ എടുത്തത് സ്റ്റേഷന്‍ കടവില്‍ നിന്ന്; പിടികൂടിയത് തുമ്പ പൊലീസ്; ബെയ്‌ലിന് എതിരെ ചുമത്തിയിരിക്കുന്നത് കയ്യേറ്റം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍; പ്രതിയെ പിടികൂടിയതില്‍ സന്തോഷമെന്നും കേരള പൊലീസിന് നന്ദിയെന്നും ശ്യാമിലി ജസ്റ്റിന്‍

ജൂനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: അഡ്വ. ബെയ്‌ലിന്‍ ദാസ് പിടിയില്‍

Update: 2025-05-15 13:48 GMT

തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ ജൂനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ച കേസില്‍ ഒളിവിലായിരുന്ന അഡ്വ. ബെയ്‌ലിന്‍ ദാസ് പിടിയില്‍. സ്റ്റേഷന്‍ കടവില്‍ നിന്നാണ് പ്രതിയെ തുമ്പ പൊലീസ് പിടികൂടിയത്. കാറില്‍ സഞ്ചരിക്കുന്നതിനിടെ ബെയ്ലിന്‍ ദാസിനെ തുമ്പ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ പിടികൂടിയതില്‍ സന്തോഷമെന്നും കേരള പൊലീസിന് നന്ദിയെന്നും മര്‍ദ്ദനമറ്റ അഭിഭാഷക ശ്യാമിലി ജസ്റ്റില്‍ പ്രതികരിച്ചു.

തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് ബെയിലിന്‍ ദാസ് ജാമ്യാപേക്ഷ നല്‍കിയിരുന്നു. തനിക്കെതിരെ ചുമത്തിയ വകുപ്പുകള്‍ നിലനില്‍ക്കുന്നില്ലെന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വാദം. ജൂനിയര്‍ അഭിഭാഷകയെ മാറ്റാന്‍ താന്‍ ആവശ്യപ്പെട്ടപ്പോള്‍ പ്രകോപിതനായി ആക്രമിച്ചുവെന്നാണ് പരാതിക്കാരി ശ്യാമിലി ജസ്റ്റിന്‍ ബാര്‍ കൗണ്‍സിലിന് നല്‍കിയ പരാതി. ബോധപൂര്‍വ്വം സ്ത്രീത്വത്തെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്തിട്ടില്ലെന്ന് ബെയിലിന്‍ ദാസ് വാദിക്കുന്നു. ബെയിലിന്‍ ദാസിന്റെ ഭാര്യക്ക് പൊലീസ് നോട്ടീസ് നല്‍കി. ചോദ്യം ചെയ്യലിന് വഞ്ചിയൂര്‍ സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്.

കയ്യേറ്റം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് വഞ്ചിയൂര്‍ പോലീസ് ബെയ്ലിന്‍ ദാസിനെതിരെ കേസെടുത്തിരിക്കുന്നത്. വഞ്ചിയൂര്‍ മഹാറാണി ബില്‍ഡിങ്ങിലുള്ള ഓഫീസില്‍ വെച്ചാണ് മര്‍ദ്ദനമുണ്ടായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12:30 യോടെയായിരുന്നു സംഭവം. ശ്യാമിലിയും അഭിഭാഷകനും തമ്മില്‍ രാവിലെ തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സീനിയര്‍ അഭിഭാഷകന്‍ യുവതിയെ മര്‍ദിച്ചതെന്നാണ് വിവരം. യുവതി ജനല്‍ ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. മുഖത്ത് ചതവുണ്ടായിരുന്നു.

യുവജന കമ്മിഷനും സംഭവത്തില്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. നേരത്തെ ബെയ്ലിന്‍ ദാസിനെ ബാര്‍ അസോസിയേഷനില്‍നിന്ന് താത്കാലികമായി പുറത്താക്കിയിരുന്നു. ബെയ്‌ലിന്‍ ദാസിന്റെ അഭിഭാഷ അംഗത്വം റദ്ദാക്കണമെന്ന് ബാര്‍ അസോസിയേന്‍ ബാര്‍ കൗണ്‍സിലിന് ശുപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ട്.

ബെയ്ലിന്‍ കടലില്‍ ആണെന്നാണ് അറിഞ്ഞതെന്നും അതുകൊണ്ടാണ് പിടികൂടാന്‍ സാധിക്കാത്തതെന്നും നേരത്തെ ശ്യാമിലിയുടെ അമ്മ വസന്ത പറഞ്ഞിരുന്നു. നേരത്തെ മീന്‍പിടിക്കാന്‍ പോയിരുന്ന ആളാണെന്നും അദ്ദേഹം കടലില്‍ ഉണ്ട് എന്നുമാണ് അവര്‍ പറഞ്ഞത്.

Tags:    

Similar News