ഷഹനാസ്...തീയില്‍ കുരുത്തവളാണ്.. വെയിലത്തു വാടൂലാ; ഷഹനാസിനെ ഇപ്പോഴും പങ്കാളിയുടെ വീട്ടുകാര്‍ 'പ്രിയ' എന്നു തന്നെയാണ് വിളിക്കുന്നത്; കോളേജില്‍ പഠിക്കുന്ന കാലത്ത് ഐഎഎസ്സിന്റെ പ്രിലിം എക്‌സാം കോളിഫൈ ചെയ്തിരുന്നു; പങ്കാളിയും മക്കളും ബാക്കി വീട്ടുക്കാരും ഷഹനാസിനൊപ്പം കട്ടയ്ക്ക് ഉണ്ട്; പിന്തുണച്ചു കുറിപ്പ്..

ഷഹനാസ്...തീയില്‍ കുരുത്തവളാണ്.. വെയിലത്തു വാടൂലാ

Update: 2026-02-11 12:45 GMT

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവായ എം എ ഷഹനാസിനെ പിന്തുണച്ചു ഫേസ്ബുക്ക് കുറിപ്പുമായി മോഡലും അഭിഭാഷകയുമായ കുക്കൂ ദേവകി. ഷഹനാസിനോട് സംസാരിച്ചിരുന്നു എന്നവകാശപ്പെട്ടാണ് കുക്കൂ ഫേസ്ബുക്കിലൂടെ കൂറിപ്പിട്ടിരിക്കുന്നത്. തീയില്‍ കുരുത്തവളാണ് വെയിലത്തു വാടൂലെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഷഹനാസിനെതിരെ സൈബറിടങ്ങളില്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ പരാമര്‍ശിച്ചു കൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റും. ഹിന്ദുമത വിഭാഗത്തില്‍ നിന്ന് വിവാഹം കഴിച്ച ഷഹനാസിനെ ഇപ്പോഴും പങ്കാളിയുടെ വീട്ടുകാര്‍ 'പ്രിയ ' എന്നു തന്നെയാണ് വിളിക്കുന്നതെന്നും കുക്കു ചൂണ്ടിക്കാട്ടി. ഗുരുവായൂരപ്പന്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് ഐ എ എസ്സിന്റെ പ്രിലിം എക്‌സാം കോളിഫൈ ചെയ്തപ്പോള്‍ അവിടെയൊരു

ആദരവ് കൊടുത്തിരുന്നുവെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇപ്പോഴുള്ള ആരോപണളില്‍ കുടുംബം ഷഹനാസിനൊപ്പമാണ് നില്‍ക്കുന്നതെന്നും കുക്കൂ വ്യക്തമാക്കി.

കുക്കൂ ദേവകിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:

ഷഹനാസിനോട് സംസാരിച്ചിരുന്നു... തീയില്‍ കുരുത്തവളാണ് വെയിലത്തു വാടൂലാ... മാറാട് കലാപം നടന്ന ബീച്ചിനടുത്തായിരുന്നു ചെറുപ്പകാലത്ത് ഷഹനാസ് ജീവിച്ചത്... കലാപകാലത്ത് ഏഴിലോ എട്ടിലോ ആണ് പഠിക്കുന്നത്.. ആളുകള്‍ പരസ്പരം കൊന്നോണ്ടിരിക്കുന്ന സമയത്ത് കത്തിയുടെ മുന്നില്‍ നിന്ന് സിംഗിള്‍ മദറായിരുന്ന ഉമ്മ ചേച്ചിയുടെയും ഷഹനാസിന്റെയും കൈ പിടിച്ച് രാത്രിയ്ക്ക് രാത്രി ഓടി രക്ഷപ്പെട്ടിട്ട് അതിജീവിച്ചവരാണ്...

ഷഹനാസിന്റെ ഉമ്മ ഡിവോഴ്‌സിയാണ് രണ്ട് പെണ്‍ മക്കളെ വളര്‍ത്താനായി ഖത്തറില്‍ ഹോം മെയ്ഡായി ജോലി ചെയ്തിട്ടുണ്ട്.. ഹിന്ദുമത വിഭാഗത്തില്‍ നിന്ന് വിവാഹം കഴിച്ച ഷഹനാസിനെ ഇപ്പോഴും പങ്കാളിയുടെ വീട്ടുകാര്‍ ' പ്രിയ ' എന്നു തന്നെയാണ് വിളിക്കുന്നത്.. ഗുരുവായൂരപ്പന്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് ഐ എ എസ്സിന്റെ പ്രിലിം എക്‌സാം കോളിഫൈ ചെയ്തപ്പോള്‍ അവിടെയൊരു ആദരവ് കൊടുത്തിരുന്നു...

എം ബി ബി എസ്സിന് പഠിക്കുന്ന മകള്‍ ഷഹനാസിനുണ്ട്... ഷഹനാസിനോടൊപ്പം പങ്കാളിയും മകളും ബാക്കി വീട്ടുക്കാരും കട്ടയ്ക്ക് ഉണ്ട്.. ഇതില്‍ ഏതിലെങ്കിലും ആരെയെങ്കിലും ഉപദ്രവിച്ചതായ ചരിത്രമുണ്ടോ? അതിക്രമിച്ച ചരിത്രമുണ്ടോ? പ്രണയിച്ച് ആരെയെങ്കിലും ശരീരം മുഴുവന്‍

കുത്തി കീറി ഉപദ്രവിച്ച ചരിത്രമുണ്ടോ? പുരുഷനും കോണ്‍ഗ്രസ്സുക്കാരനും ചെറുപ്പക്കാരനുമായ ഒരു വക്കീല്‍ പറഞ്ഞത് മാങ്കൂട്ടത്തിനെ ഓര്‍ക്കുമ്പോള്‍ ഒരു ഹീറോയെ ഓര്‍ക്കുന്നതു പോലെയാണെന്നാണ്...

ഒരു കാര്യം മനസ്സിലാക്കിയാല്‍ കൊള്ളാം.. എത്രയോ പെണ്ണുങ്ങളെ ഉപദ്രവിച്ച ഒരുത്തനെയാണ് ഷഹനാസിന്റെ ചരിത്രത്തിലേയ്ക്കും മറ്റും കടന്നുകയറി പിന്നീട് ഷഹനാസ് മാങ്കൂട്ടം പ്രശ്‌നം മാത്രമാക്കി ചുരുക്കി വെളുപ്പിച്ച് കൊണ്ടിരിക്കുന്നത്.. എന്തായാലും ഒരു സ്ത്രീ പബ്ലിഷിംഗിന്റെ

ഇടത്തിലേയ്ക്ക് എത്തിയിരിക്കുന്നു എന്നതും അവര്‍ ചിലതൊക്കെ വിളിച്ചു പറയുന്നു എന്നതും പുരുഷ ലോകത്തിന് രുചിക്കുന്നില്ല... അതുകൊണ്ട് തന്നെ പുരുഷ ലോകം ഇത്തരം കഥകള്‍ മെനഞ്ഞു കൊണ്ടേയിരിക്കും അത് എത്രയും വേഗം ഇവിടെ പറന്ന് നടക്കുകയും ചെയ്യും.. ഷഹനാസ് തളരരുത്... ഉറപ്പോടെ മുന്നോട്ട് തന്നെ പോകുക...


Full View


Tags:    

Similar News