അഫാന്‍ സിനിമാ പ്രേമിയായ യുവാവ്; പ്രതികാരം ചെയ്യുന്ന നായകന്‍മാരുടെ ആരാധകര്‍; രക്തം ചിന്തിയ സിനിമകളും കൂട്ടക്കൊലയില്‍ സ്വാധീനിച്ചോ എന്നു സംശയിച്ചു നാട്ടുകാര്‍; കടം തലയില്‍ കയറിയപ്പോഴും ബൈക്കിനോടും ഫോണിനോടും കമ്പം; അഫാന് എല്ലാം കൈവിട്ടത് വരവില്ലാതെ ചെലവഴിച്ചതോ?
അഫാന്‍ സിനിമാ പ്രേമിയായ യുവാവ്
തിരുവനന്തപുരം: കടം കയറി മുങ്ങിയ കുടുംബം കൂട്ട ആത്മഹത്യയുടെ വക്കില്‍ നിന്നുമാണ് അഫാന്‍ ഒരു കൊടുംകുറ്റവാളിയായി മാറുന്നത്. സിനിമകളെ ഇഷ്ടപ്പെട്ടിരുനന്ന യുവാവ് കൂടിയാണ് അഫാന്‍ എന്നതു കൊണ്ട് തന്നെ അടുത്തിടെ പുറത്തിറങ്ങിയ രക്തരൂക്ഷിതമായ സിനിമകള്‍ അയളെ സ്വാധീനിച്ചിരുന്നോ എന്ന വിധത്തിലും ചര്‍ച്ചകള്‍ പോകുന്നുണ്ട്. മദ്യപിക്കുമെങ്കിലും മറ്റ് മയക്കുമരുന്ന് ഉപയോഗം ഇയാള്‍ക്ക് ഉണ്ടായിരുന്നില്ലെന്നാണ വ്യക്തമാകുന്ന വിവരം.
സിനിമാ പ്രേമിയായ അഫാന്‍ കൂടുതലും ഇഷ്ടപ്പെട്ടിരുന്നത് പ്രതികാര ദാഹിയായ നായകന്‍മാരെയാണ്. താനുമായി അടിപിടി കൂടിയ യുവാവിനെ തിരികെ മര്‍ദ്ദിക്കുന്നതുവരെ ചെരുപ്പിടാതെ നടന്നത് സ്‌കൂള്‍ പഠന കാലത്താണെന്നാണ് നാടുകാരായ സുഹൃത്തുക്കള്‍ പറുനന്ത്. 'മഹേഷിന്റെ പ്രതികാരം ' എന്ന സിനിമയിലെ നായകനെപ്പോലെ പക മനസ്സില്‍ കെടാതെ സൂക്ഷിക്കുകയായിരുന്നു. ഇപ്പോഴത്തെ അരുംകൊലയിലും സിനിമാ സ്വാധീനമുണ്ടോ എന്ന ആശങ്കയാണ് പലര്‍ക്കും.
സിനിമയുടെ സ്വാധീനം അന്വേഷണ ഉദ്യോഗസ്ഥരും സംശയിക്കുന്നുണ്ട് .സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് എലി വിഷം കഴിച്ചിട്ടുണ്ട്. ബുള്ളറ്റ് വാങ്ങി കൊടുക്കാത്തതിന്റെ പേരില്‍ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്യാന്‍ ഒരിക്കല്‍ ശ്രമിച്ചിരുന്നു. മറ്റൊരിക്കല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യാനും ശ്രമിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു. കടക്കണി കാരണം പലപ്പോഴും വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ടെന്ന് ചില ബന്ധുക്കള്‍ സൂചന നല്‍കുന്നു.
ആഡംബര ഭ്രമം കടക്കെണി വര്‍ദ്ധിപ്പിച്ചിട്ടും നിറുത്താന്‍ തയ്യാറായില്ല. ബുള്ളറ്റ് വിറ്റാണ് ഹിമാലയ ബൈക്ക് വാങ്ങിയത്. അടുത്തിടെ ഐ ഫോണും വാങ്ങി. ഇതെല്ലാം കടം വാങ്ങിയാണ് സ്വന്തമാക്കിയത്. കടക്കാര്‍ നിരന്തരം ബുദ്ധിമുട്ടിക്കുമ്പോള്‍ നമുക്ക് ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന് ഷെമി മക്കളോട് പറയാറുണ്ടായിരുന്നത്രെ.
പുതിയ മൊബൈല്‍ ഫോണുകളോടും ബൈക്കുകളോടുമായിരുന്നു അഫാന് കമ്പം. അഫാന്‍ പറഞ്ഞത് അനുസരിച്ചാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് വീട്ടില്‍ കാര്‍ വാങ്ങുന്നത്. കൊവിഡിന് മുമ്പുവരെ പിതാവ് അബ്ദുറഹീമിന്റെ ഗള്‍ഫിലെ ബിസിനസ് നല്ല നിലയിലാണ് പോയിരുന്നത്. ആ സമയത്ത് ആഡംബര ജീവിതമായിരുന്നു അഫാന്റേത്. കുടുംബത്തിന് കടബാദ്ധ്യത വന്നതോടെ എല്ലാം തകിടം മറിഞ്ഞു. അമ്മയ്ക്ക് അര്‍ബുദം കൂടി ബാധിച്ചതോടെ കുടുംബം കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു.അതിനിടെ അഫാന്റെ ബുള്ളറ്റും കാറും വിറ്റു.
അതിനുശേഷം കുറേനാള്‍ കഴിഞ്ഞാണ് ഒന്നരലക്ഷം രൂപയ്ക്ക് പുതിയ ബൈക്കും ഫോണും വാങ്ങിയത്. കടം കൂടിയതോടെ ഇതെല്ലാം നഷ്ടപ്പെടുമെന്ന് അഫാന് ആശങ്കയുണ്ടായിരുന്നതായും വിലയിരുത്തുന്നുണ്ട്. പാണാവൂരിലെ കോളേജില്‍ ബികോം പഠനം പാതിവഴിയില്‍ നിറുത്തിയ അഫാന് സുഹൃത്തുക്കള്‍ കുറവാണ്. മാതാവ് ഷെമിയുടെ നാടായ പേരുമലയില്‍ സ്ഥലം വാങ്ങി 10 വര്‍ഷം മുന്‍പാണ് കുടുംബം വീട് വച്ചത്. പിതാവിന്റെ മാതാവിനെ കൊലപ്പെടുത്തിയശേഷം കവര്‍ന്ന മാല പണയംവച്ച് കിട്ടിയ തുകയില്‍ നിന്ന് നാല്‍പ്പതിനായിരം രൂപ കടം വീട്ടാന്‍ അഫാന്‍ ഉപയോഗിച്ചെന്നും അറിയുന്നു.
ഫര്‍സാനയുടെ മാലയുംവാങ്ങി പണയം വച്ചുഅഫാന്റെ കടുത്ത സാമ്പത്തിക ബാദ്ധ്യത കാമുകി ഫര്‍സാനയ്ക്കും അറിയാമായിരുന്നു എന്നാണ് വിവരം. ഫര്‍സാനയുടെ ഒരു സ്വര്‍ണമാല വാങ്ങിയും അഫാന്‍ പണയം വച്ചിരുന്നു. ഇക്കാര്യം വീട്ടില്‍ അറിയാതിരിക്കാന്‍ സ്വര്‍ണം പൂശിയ മറ്റൊരു മാല ഫര്‍സാനയ്ക്ക് വാങ്ങി നല്‍കി. അഫാന്റെ സാമ്പത്തിക ബാദ്ധ്യതയെപ്പറ്റി ഫര്‍സാന തന്റെ അമ്മയോട് പറഞ്ഞിരുന്നു. അഫാനുമായി പ്രണയത്തിലാണെന്ന കാര്യം ഫര്‍സാനയുടെ കുടുംബത്തിലെ ചിലര്‍ക്ക് അറിയാമായിരുന്നെന്നും സൂചനയുണ്ട്. അഫാന് നല്ലൊരു ജോലി ലഭിച്ചശേഷം വിവാഹത്തെക്കുറിച്ച് അച്ഛനോട് സംസാരിക്കാം എന്ന നിലപാടിലായിരുന്നു ഫര്‍സാന.
അഞ്ചുനേരം നിസ്‌കരിക്കും,പിന്നെങ്ങനെ മാറിദിവസവും അഞ്ച് നേരം നിസ്‌കരിക്കുന്ന വിശ്വാസിയായ ചെറുപ്പക്കാരന്‍ എങ്ങനെയാണ് ഇത്ര വലിയ കൊലപാതകിയായതെന്ന് അമ്പരക്കുകയാണ് നാട്ടുകാര്‍. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കല്യാണങ്ങള്‍ക്ക് അമ്മയും രണ്ടു മക്കളും ഒന്നിച്ചാണ് പങ്കെടുത്തിരുന്നത്. അത്രയ്ക്ക് ഇഴയടുപ്പമുണ്ടായിരുന്ന കുടുംബത്തില്‍ ഒറ്റദിവസം കൊണ്ട് എന്താണ് സംഭവിച്ചിട്ടുണ്ടാകുക എന്നാണ് ഇവര്‍ ആശ്ചര്യപ്പെടുന്നത്.