വിമാനം വെണ്ണീറായി, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിക്ക് വിട; തിരഞ്ഞെടുപ്പ് പ്രചരണത്തിന് പോയ അജിത് പവാര്‍ ബാരാമതിയിലെ വിമാന അപകടത്തില്‍ ദാരുണാന്ത്യം; വിടവാങ്ങുന്നത് മറാത്താ രാഷ്ട്രീയത്തിലെ കരുത്തന്‍; ശരത് പവാറിന്റെ സഹോദര പുത്രന്റെ മരണം തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണ യാത്രയ്ക്കിടെ; രാജ്യത്തെ ഞെട്ടിച്ച് അജിത് പവാറിന്റെ മരണം

Update: 2026-01-28 04:25 GMT

മുംബൈ: മഹാരാഷ്ട്രയിലെ ബാരാമതിയില്‍ വിമാനം തകര്‍ന്നു വീണു മഹാരാഷ്ട്രാ ഉപമുഖ്യമന്ത്രി അജിത് പവാര്‍ അന്തരിച്ചു. അപകടത്തെ തുടര്‍ന്ന് അജിത് പവാറിനേയും മറ്റു അഞ്ചുപേരേയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ലാന്റിംഗിനിടെയാണ് അപകടം ഉണ്ടായതെന്നാണ് വിവരം. സ്വകാര്യ വിമാനമാണ് അപകടത്തില്‍ പെട്ടത്. വിമാനം പൂര്‍ണ്ണമായും കത്തി നശിച്ചു. ആറു സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായിരുന്നു അജിത് പവാര്‍.

മഹാരാഷ്ട്രയില്‍ നിന്ന് 260 കിലോ മീറ്റര്‍ അകലെയുള്ള ബാരാമതിയിലെ കര്‍ഷകരുടെ പരിപാടിയില്‍ പങ്കെടുക്കാനായി അജിത് പവാറും മറ്റ് അഞ്ചുപേരും യാത്ര ചെയ്യുകയായിരുന്നു. രാവിലെയാണ് മുംബൈയില്‍ നിന്ന് സ്വകാര്യ വിമാനത്തില്‍ യാത്ര തിരിച്ചത്. വിമാനം ലാന്റിംഗിനിടെയാണ് അപകടത്തില്‍ പെട്ടത്. വിമാനത്തിന് സാങ്കേതിക തകരാര്‍ ഉണ്ടായെന്നാണ് പ്രാഥമിക നിഗമനം.അജിത് പവാറുള്‍പ്പെടെ 6 പേര്‍ വിമാനത്തിലുണ്ടായിരുന്നതായാണ് വിവരം. ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് മരണം സ്ഥിരീകരിച്ചു.

എന്‍സിപിയുടെ ശക്തി കേന്ദ്രമാണ് ബാരാമതി. ഇവിടെ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണത്തിന് പോവുകയായിരുന്നു ഉപമുഖ്യമന്ത്രി. മഹാരാഷ്ട്രാ രാഷ്ട്രീയത്തിലെ അതികായനാണ് അജിത് പവാര്‍. ശരത് പവാറിന്റെ സഹോദര പുത്രന്‍. ശരത് പവാറിന്റെ രാഷ്ട്രീയ പിന്‍ഗാമിയായി വിലയിരുത്തിയിരുന്നുവെങ്കിലും പിന്നീട് ബിജെപിക്കൊപ്പമായി അജിത് പവാറിന്റെ യാത്ര. വലിയ അഴിമതി ആരോപണം അജിത് പവാറിനെതിരെ ഉയര്‍ന്നിരുന്നു.

ഇതെല്ലാം വകവയ്ക്കാതെ മുമ്പോട്ട് പോയി. ബിജെപിയില്‍ എത്തി ഉപമുഖ്യമന്ത്രിയുമായി. ഇതോടെ കൂടുതല്‍ കരുത്തനുമായി. എന്‍സിപിയെ പിളര്‍ത്തിയ അജിത് പവാറിന് പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നം അടക്കം കിട്ടിയിരുന്നു.

Tags:    

Similar News