ഇതു സിനിമാതാരം നിഖില വിമലിന്റെ സഹോദരിയല്ലേ! ഗുരുവിനൊപ്പം സന്യാസ വേഷത്തില്‍ കാവിത്തലപ്പാവ് ധരിച്ച ശിഷ്യ; അദ്ഭുതം കൂറി സോഷ്യല്‍ മീഡിയ; അഖില വിമല്‍ സന്യാസം സ്വീകരിച്ചതായി സൂചിപ്പിച്ച് ഗുരുവിന്റെ കുറിപ്പ്
അഖില വിമല്‍ സന്യാസം സ്വീകരിച്ചു
കൊച്ചി: നടി നിഖില വിമലിന്റെ സഹോദരി അഖില വിമല്‍ സന്യാസം സ്വീകരിച്ചതായി വിവരം. നടി നിഖിലയോ അഖിലയോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, അഖില സന്യാസ വേഷത്തില്‍ പങ്കുവച്ച ഒരു ചിത്രവും അഖിലയുടെ ഗുരുവായ അഭിനവ ബാലാനന്ദ ഭൈരവയുടെ ഫെയ്സ്ബുക്ക് കുറിപ്പുമാണ് ഇത്തരത്തില്‍ സൂചന നല്‍കിയത്.
ഡിസംബര്‍ 12 ന് സന്യാസ വേഷത്തിലുള്ള ഒരു ചിത്രം അഖില ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. പിന്നീട് അഖില കുറിപ്പൊന്നും പങ്കുവച്ചില്ലെങ്കിലും 'ജൂനാ പീഠാധീശ്വര്‍ ആചാര്യ മഹാ മണ്ഡലേശ്വര്‍ സ്വാമി അവധേശാനന്ദ ഗിരി മഹാരാജില്‍ നിന്നും എന്റെ ശിഷ്യയായ അഖില ഇന്ന് അവന്തികാ ഭാരതി എന്ന നാമത്തിലേക്ക് എത്തി എന്ന 'അഭിനവ ബാലാനന്ദഭൈരവയുടെ കുറിപ്പാണ് ഈ വിഷയം ചര്‍ച്ചയാവാന്‍ കാരണം. അഭിനവ പങ്കുവച്ച ഗുരുവിനൊപ്പമുള്ള ചിത്രത്തില്‍ സന്യാസ വേഷത്തില്‍ കാവി തലപ്പാവ് ധരിച്ചിരിക്കുന്ന അഖിലയെയും കാണാം. ചിത്രത്തിലുള്ളത് സിനിമാതാരം നിഖില വിമലിന്റെ സഹോദരിയല്ലേ എന്ന് നിരവധി പേര് കമന്റ്റ് ചെയ്യുന്നുണ്ട്.
അഭിനവ ബാലാനന്ദ ഭൈരവയുടെ ഫേസ്ബുക്ക് കുറിപ്പ്
ജൂനാ പീഠാധീശ്വര്‍ ആചാര്യ മഹാ മണ്ഡലേശ്വര്‍ സ്വാമി അവധേശാനന്ദ ഗിരി മഹാരാജില്‍ നിന്നും സന്യാസവും മഹാ മണ്ഡലേശ്വര്‍ പദവിയും സ്വീകരിച്ചു സലില്‍ ചേട്ടന് എന്നതില്‍ നിന്ന് ആനന്ദവനം ഭാരതി എന്ന നാമത്തിലേക്കും, ശാസ്ത്രാധ്യയനത്തില്‍ എന്റെ ശിഷ്യ കൂടിയായ അഖില ഇന്ന് അവന്തികാ ഭാരതി എന്ന നാമത്തിലേക്കും എത്തിയതില്‍ കാശ്മീര ആനന്ദഭൈരവ പരമ്പരയുടെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.
ധര്‍മ്മപ്രചരണത്തിനും ധര്‍മ്മസംരക്ഷണത്തിനുമായുള്ള അഖാഡയുടെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലും ഭാരതത്തിലുടനീളവും വ്യാപിപ്പിപ്പ് ഭാരതത്തിന്റെ പാരമ്പര്യം ഉയര്‍ത്തുവാന്‍ രണ്ട് പേര്‍ക്കും സാധ്യമാകട്ടെ എന്ന് ദേവിയോട് പ്രാര്‍ത്ഥിച്ച് കൊണ്ട്,
നമോ നമ: ശ്രീ ഗുരുപാദുകാഭ്യാം
അഭിനവ ബാലാനന്ദഭൈരവ
കലാമണ്ഡലം വിമലാദേവിയുടെയും എം. ആര് പവിത്രന്റെ മകളാണ് അഖില വിമലും നടി നിഖില വിമലും. നിഖില വിമല്‍ ബാലതാരമായി സിനിമയിലെത്തിയപ്പോള്‍ പഠനത്തിലാണ് അഖില വിമല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഡല്‍ഹിയിലെ ജെ.എന്‍.യുവില്‍ തിയേറ്റര്‍ ആര്‍ട്സിലായിരുന്നു ഗവേഷണം. ഇതിന് ശേഷം ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ മെലോണ്‍ സ്കൂള്‍ ഒഫ് തിയേറ്റര്‍ ആന്‍ഡ് പെര്‍ഫോമന്‍സ് റിസര്‍ച്ച് ഫെലോയായിരുന്നു.