'നിളയില്‍' 90 ശതമാനവും അനിലയുടെ മുതല്‍മുടക്ക്; 35000രൂപ ഭര്‍ത്താവ് നല്‍കി; 149000 രൂപ പങ്കാളിയുടേത്; ആണ്‍ സുഹൃത്തിനെ ഒഴിവാക്കാത്തതോടെ അകല്‍ച്ച തുടങ്ങി; വാടക വീടെടുത്തപ്പോള്‍ പക മൂത്തു; ഭാര്യയുടെ മുന്നിലിട്ട് ഹനീഷ് ലാല്‍ തല്ലിയപ്പോള്‍ വൈരാഗ്യം കൂടി; ചെമ്മാന്‍മുക്കിലേത് 'അവിഹിത' സംശയം

Update: 2024-12-05 05:05 GMT

കൊല്ലം: ചെമ്മാന്‍മുക്കില്‍ ഭാര്യയെ കാര്‍ തടഞ്ഞ് പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ പുറത്തു വരുന്നതും അവിഹിത സംശയം. സംശയരോഗിയായ ഭര്‍ത്താവ് റിമാന്‍ഡിലാണ്. കൊട്ടിയം തഴുത്തല തുണ്ടില്‍ മേക്കതില്‍ അനില(44)യെ ഭര്‍ത്താവ് പത്മരാജന്‍ (60) വകവരുത്തിയത് ആസൂത്രിതമായാണ്. അനിലയ്ക്കൊപ്പം കാറിലുണ്ടായിരുന്ന ബേക്കറി ജീവനക്കാരന്‍ സോണിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കുറ്റവും ചുമത്തിയിട്ടുണ്ട്.

നായേഴ്സ് ആശുപത്രിക്കു സമീപം മൂന്നുമാസംമുന്‍പു തുടങ്ങിയ ബേക്കറിപൂട്ടി കാറില്‍ വീട്ടിലേക്ക് പോകുകയായിരുന്നു അനില. അതേ ദിശയില്‍ മറ്റൊരു കാര്‍ ഓടിച്ചുവന്ന് വശംചേര്‍ത്ത് ഉരസിനിര്‍ത്തിയശേഷം പത്മരാജന്‍ ബക്കറ്റില്‍ കരുതിയ പെട്രോള്‍ കാറിലിരുന്നുതന്നെ അനിലയുടെമേല്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഇതു കണ്ട് ഇടതുവശത്തെ സീറ്റിലിരുന്ന ബേക്കറി ജീവനക്കാരന്‍ സോണി ഡോര്‍ തുറന്നു പുറത്തിറങ്ങി. ഇയാള്‍ പരിക്കുകളോടെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അനിലയും പട്ടത്താനം സ്വദേശിയായ ഹനീഷ് ലാലും ചേര്‍ന്നാണ് ബേക്കറി തുടങ്ങിയത്. പത്മരാജന്‍ ബേക്കറിയില്‍ എത്തുമ്പോഴെല്ലാം യുവാവ് അവിടെയുണ്ടായിരുന്നു.

കച്ചവടത്തിലെ ഹനീഷിന്റെ പങ്കാളിത്തം പത്മരാജന്‍ വൈകിയാണ് അറിയുന്നത്. ഇതില്‍ തര്‍ക്കമുണ്ടായി. കഴിഞ്ഞയാഴ്ച കൈയാങ്കളിയിലെത്തി. യുവാവ് തന്നെ മര്‍ദിച്ചപ്പോള്‍ ഭാര്യ തടയുകയോ എതിര്‍ത്ത് സംസാരിക്കുകയോ ചെയ്തില്ലെന്ന് പത്മരാജന്‍ പോലീസിനോട് പറഞ്ഞു. ഇതാണ് വൈരാഗ്യം മൂര്‍ച്ഛിക്കാനും കൊലപ്പെടുത്താനും കാരണം. ഭാര്യയെയും സുഹൃത്തായ യുവാവിനെയും കൊലപ്പെടുത്താനായിരുന്നു പത്മരാജന്‍ ലക്ഷ്യമിട്ടതെന്ന് പോലീസ് പറഞ്ഞു. ബേക്കറി നടത്തിപ്പിനായി നഗരത്തിനടുത്തുതന്നെ അനില വീട് വാടകയ്ക്കെടുത്തത് പത്മരാജന് ഇഷ്ടപ്പെട്ടില്ല. യുവാവും അനിലയും തമ്മില്‍ അടുപ്പത്തിലാണെന്ന സംശയം കുടുംബപ്രശ്നമായതോടെ ആദിച്ചനല്ലൂര്‍ പഞ്ചായത്തിലെ കൊട്ടിയത്തു നിന്നുള്ള അംഗം സാജന്‍ സംഭവത്തില്‍ മധ്യസ്ഥത വഹിച്ചിരുന്നു.

ബേക്കറി തുടങ്ങാന്‍ നല്‍കിയ ഒന്നരലക്ഷം രൂപ നല്‍കി യുവാവുമായുള്ള കച്ചവടപങ്കാളിത്തം ഉപേക്ഷിക്കാന്‍ ധാരണയായിരുന്നു. ഇതിനു പിന്നാലെ വാടകവീട് ഒഴിയുകയാണെന്ന് അനില അറിയിക്കുകയും ചെയ്തു. ഇതുകഴിഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് കൊലപാതകം നടന്നത്. കുറ്റങ്ങളെല്ലാം പ്രതി സമ്മതിച്ചിട്ടുണ്ട്.ബേക്കറി പൂട്ടി അനിലയ്‌ക്കൊപ്പം ഹനീഷ് ലാലും കാറില്‍ കയറും എന്നാണു പത്മരാജന്‍ കരുതിയത്. പക്ഷേ കാറില്‍ കയറിയതു സോണി ആയിരുന്നു. പിന്നാലെ സ്‌കൂട്ടറിലാണു ഹനീഷ് ലാല്‍ വന്നത്. ചെമ്മാന്‍മുക്കില്‍ എത്തിയപ്പോള്‍ ഇയാള്‍ വീട്ടിലേക്കുള്ള റോഡിലേക്കു തിരിഞ്ഞു. തൊട്ടുപിന്നാലെ അനിലയുടെ കാറിന്റെ മുന്‍ വാതിലിനോടു ചേര്‍ന്നു പത്മരാജന്‍ വാന്‍ ഇടിപ്പിച്ചു നിര്‍ത്തിയശേഷം വാനില്‍ ഇരുന്നുകൊണ്ടു തന്നെ പെട്രോള്‍ കാറിലേക്ക് ഒഴിച്ചു തീ കൊളുത്തുകയായിരുന്നു.

നവംബര്‍ ആറിനാണ് 'നിള' എന്ന പേരില്‍ അനില ബേക്കറി തുടങ്ങിയത്. ഇതിനു പത്മരാജനും 35,000 രൂപയോളം മുടക്കിയതായി പറയുന്നു. പട്ടത്താനം സ്വദേശി ഹനീഷ് ലാലും പണം മുടക്കിയിരുന്നു. ഹനീഷ് 1,49,000 രൂപ മുടക്കിയതായാണ് പൊലീസ് പറയുന്നത്. ബേക്കറിയുടെ മുതല്‍മുടക്ക് 90 ശതമാനവും അനിലയുടേതായിരുന്നു. അനിലയുടെ കാറില്‍ ഹനീഷ് ലാലിനെ ചില ദിവസങ്ങളില്‍ പത്മരാജന്‍ കണ്ടിരുന്നു. ബേക്കറിയിലെ സാമ്പത്തിക പങ്കാളി എന്ന നിലയില്‍ ഹനീഷ് ലാലുമായി അനില പുലര്‍ത്തിയ ബന്ധത്തെച്ചൊല്ലി പത്മരാജന്‍ പലപ്പോഴും വഴക്കിട്ടിരുന്നു. ഹനീഷ് ലാലിന്റെ പണം തിരികെ കൊടുത്തു ബേക്കറിയിലെ അവകാശം ഒഴിവാക്കണമെന്നായിരുന്നു പത്മരാജന്റെ ആവശ്യം.

അനിലയെയും ഹനീഷ് ലാലിനെയും കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കൃത്യമായ ആസൂത്രണമാണു പത്മരാജന്‍ നടത്തിയതെന്നു പൊലീസ് പറഞ്ഞു. പഞ്ചായത്ത് അംഗത്തിന്റെ മധ്യസ്ഥതയില്‍ ഒത്തുതീര്‍പ്പു ചര്‍ച്ചയിലൂടെ തീരുമാനത്തിലെത്തി മണിക്കൂറുകള്‍ക്കുള്ളിലാണു കൊലപാതകമെന്നതും ഞെട്ടലായി. ഹനീഷ് ലാല്‍ ബേക്കറിയില്‍ പതിവായി വരുന്നതും ഇയാള്‍ ചോദ്യം ചെയ്തു. വഴങ്ങാതിരുന്ന അനിലയുമായി പത്മരാജന്‍ മാനസികമായി അകന്നു. ഹനീഷും പത്മരാജനും തമ്മില്‍ അടിപിടിയും നടന്നു. തുടര്‍ന്നു ദിവസങ്ങളോളം വീട്ടിലേക്കു പോകാതിരുന്ന അനില ചെമ്മാന്‍മുക്കിനു സമീപം വീട് വാടകയ്‌ക്കെടുത്തു.

തുടര്‍ന്നു കൊട്ടിയത്തു മധ്യസ്ഥ ചര്‍ച്ച നടന്നു. ഹനീഷ് മുടക്കിയ 1,49,000 രൂപ തിരികെ കൊടുക്കാന്‍ ഇന്നലെ കൊട്ടിയത്തു പൊതുപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായിരുന്നു. ഈ തുക പത്മരാജന്‍ കൊടുക്കണമെന്നു അനില പറഞ്ഞതിനെച്ചൊല്ലിയും വഴക്കുണ്ടായെന്നു പറയുന്നു.

Tags:    

Similar News