എങ്ങനെ ഉള്ളവര്‍ നരകത്തില്‍ പോകും എന്ന് ഭഗവത് ഗീതയില്‍ പറയുന്നുണ്ട്; അതിന് യോഗ്യത ഉള്ള ആളാണ് പിണറായി; ഗീതയിലെ ആ ഭാഗം കൂടി അദ്ദേഹം പഠിക്കണം; 2018 ല്‍ അത്തരം പ്രവര്‍ത്തി ചെയ്തു; കണ്ണാടിയില്‍ നോക്കിയാല്‍ അദ്ദേഹത്തിന് തന്നെ കാണാം; ശബരിമല സംരക്ഷണ സംഗമത്തില്‍ ആവേശമായി അണ്ണാമലൈ; പന്തളത്തെ അയ്യപ്പ സംഗമം നിറഞ്ഞ സദസ്സില്‍
പത്തനംതിട്ട: ദൈവമില്ലെന്ന് പറഞ്ഞ പിണറായി വിജയന്‍ ഭഗവത്ഗീതയെക്കുറിച്ച് ക്ലാസെടുക്കുകയാണെന്ന് തമിഴ്‌നാട് മുന്‍ ബിജെപി അധ്യക്ഷന്‍ കെ.അണ്ണാമലൈ. ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ പന്തളത്ത് നടത്തിയ ശബരിമല സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പരിവാര്‍ സംഘടനകളാണ് സംഗമം നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിക്കുകയായിരുന്നു അണ്ണാമലൈ. പന്തളത്തെ സംഗമത്തില്‍ വന്‍ പങ്കാളിത്തമായിരുന്നു ഉണ്ടായത്.
ആഗോള അയ്യപ്പ സംഗമത്തിന് കേരള സര്‍ക്കാര്‍ ആരെക്ഷണിച്ചു എന്നതാണ് കാണേണ്ടത്. സനാതന ധര്‍മ്മത്തെ തര്‍ക്കാന്‍ ശ്രമിക്കുന്ന തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനെ. ഡിഎംകെ ആഗോള മുരുക സംഗമം നടത്തുന്നതുകണ്ട് കേരളത്തില്‍ ആഗോള അയ്യപ്പ സംഗമം നടത്തുന്നു. രണ്ട് പേരും അതിന് യോഗ്യത ഇല്ലത്തവരാണെന്നും അണ്ണാമലൈ പറഞ്ഞു. എങ്ങനെയുള്ളവര്‍ നരകത്തില്‍ പോകുമെന്ന് ഭഗവത് ഗീതയില്‍ പറയുന്നുണ്ട്. അതിന് യോഗ്യതയുള്ള ആളാണ് പിണറായി വിജയന്‍. ഗീതയിലെ ആ ഭാഗം കൂടി അദ്ദേഹം പഠിക്കണമെന്നും അണ്ണാമലൈ പറഞ്ഞു.
ദൈവം ഇല്ലെന്ന് പറഞ്ഞ പിണറായി വിജയന്‍ ഭഗവത്ഗീതയേ കുറിച്ച് ക്ലാസ് എടുക്കുന്നുവെന്ന് അണ്ണാമലൈ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. ഗണപതി മിത്ത് എന്ന് പറഞ്ഞവര്‍ ക്ലാസെടുക്കുന്നുവെന്നും അണ്ണാമലൈ പറഞ്ഞു. 2018 ല്‍ കണ്ട കാഴ്ച ഇപ്പോള്‍ പന്തളത്ത് കാണുന്നു. ആഗോള അയ്യപ്പ സംഗമത്തിന് കേരള സര്‍കാര്‍ ആരെ ക്ഷണിച്ചു എന്നതാണ് കാണേണ്ടത്. സനാതന ധര്‍മ്മത്തെ തര്‍ക്കാന്‍ ശ്രമിക്കുന്ന തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനെ. ഡിഎംകെ ആഗോള മുരുക സംഗമം നടത്തുന്നത് കണ്ട് കേരളത്തില്‍ ആഗോള അയ്യപ്പ സംഗമം നടത്തുന്നു. രണ്ട് പേരും അതിന് യോഗ്യത ഇല്ലത്തവരാണെന്നും അണ്ണാമലൈ പറഞ്ഞു.
എങ്ങനെ ഉള്ളവര്‍ നരകത്തില്‍ പോകും എന്ന് ഭഗവത് ഗീതയില്‍ പറയുന്നുണ്ട്. അതിന് യോഗ്യത ഉള്ള ആളാണ് പിണറായി വിജയന്‍. ഗീതയിലെ ആ ഭാഗം കൂടി അദ്ദേഹം പഠിക്കണം. 2018 ല്‍ അത്തരം പ്രവര്‍ത്തി ചെയ്തു. കണ്ണാടിയില്‍ നോക്കിയാല്‍ അദ്ദേഹത്തിന് തന്നെ കാണാമെന്നും അണ്ണാമലൈ പറഞ്ഞു. ഭഗവദ് ഗീതയിലെ ശ്ലോകം ഉച്ചരിച്ച മുഖ്യമന്ത്രി 2018-ല്‍ എന്താണ് ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു. സനാതനധര്‍മ്മ വിരോധികളെന്ന ചിത്രം തെരഞ്ഞെടുപ്പിന് മുമ്പ് മായ്ച്ചുകളയുകയാണ് സംഗമത്തിലൂടെ ലക്ഷ്യമിട്ടത്. കോടതി വിധിയുടെ മറവില്‍ രാഷ്ട്രീയ ഗുണ്ടായിസമാണ് നടത്തിയത്-അദ്ദേഹം ആരോപിച്ചു.
സനാതനധര്‍മ വിരോധികളായിരുന്നു പമ്പയില്‍ ഒരുമിച്ചത്. ദൈവത്തെയോ സനാതന ധര്‍മത്തെയോ വിശ്വാസമില്ലാത്ത ആളാണ് പിണറായി വിജയന്‍. എന്നാല്‍ പെട്ടെന്ന് ഭഗവദ്ഗീത വായിച്ചത് വെറും നാടകം മാത്രമാണ്. സ്‌കൂള്‍ കുട്ടികളെ പോലെ ഭഗവദ്ഗീത പഠിച്ചുതുടങ്ങിയിരിക്കുകയാണ് പിണറായി വിജയന്‍. ആരെയാണ് സര്‍ക്കാര്‍ പറ്റിക്കാന്‍ ശ്രമിക്കുന്നത്. സനാതന ധര്‍മത്തെ തള്ളിപ്പറയുന്ന സ്റ്റാലിനെയും മകനെയും കൊണ്ടുവരാന്‍ ശ്രമിച്ചതിലൂടെ ഇവരുടെ രാഷ്ട്രീയ ലക്ഷ്യം മനസിലാക്കിതരുന്നു. പമ്പയെ ടൂറിസ്റ്റ് കേന്ദ്രമാക്കാനാണ് പിണറായി വിജയന്‍ ഉദ്ദേശിച്ചതെന്നും കെ അണ്ണാമലൈ പറഞ്ഞു.
വിവിധ സെമിനാറുകളും നടന്നു. എല്ലാത്തിലും നല്ല സദസ്സും ഉറപ്പുവരുത്തി. ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഈ പരിപാടിയുടെ ഭാഗമായി ഉച്ചവരെ ശബരിമല, വിശ്വാസം, വികസനം, സുരക്ഷ എന്നീ വിഷയങ്ങളില്‍ സെമിനാറും നടന്നു. പരിപാടി രണ്ട് ഘട്ടങ്ങളായാണ് നടന്നത്. രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ പന്തളം നാനാക് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് 'ശബരിമല: വിശ്വാസം, വികസനം, സുരക്ഷ' എന്ന വിഷയത്തില്‍ സെമിനാര്‍. തുടര്‍ന്ന്, ഉച്ചയ്ക്ക് ശേഷം സ്വാമി അയ്യപ്പന്‍ നഗറില്‍ ഭക്തജന സംഗമം നടന്നു. ഈ പരിപാടികളില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കൊപ്പം അയ്യപ്പഭക്തരും വിശ്വാസികളും, ഭാരവാഹികളും പ്രവര്‍ത്തകരും പങ്കെടുത്തു.