സീരിയോട് നമ്മള്‍ സംസാരിച്ചതെല്ലാം റിക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ചു; കാലിഫോര്‍ണിയ കോടതി ശിക്ഷിക്കും മുന്‍പ് സെറ്റില്‍ ചെയ്ത് ആപ്പിള്‍; ലോകം എമ്പാടുമുള്ള ലക്ഷകണക്കിന് ആപ്പിള്‍ ഉപഭോക്താക്കളെ കാത്ത് നഷ്ടപരിഹാരം

Update: 2025-01-05 05:00 GMT

കാലിഫോര്‍ണിയ: 'ഹേയ് സീരി' എന്ന് വിളിച്ച് ആളുകള്‍ സംസാരിച്ചതെല്ലാം രഹസ്യമായി റിക്കോര്‍ഡ് ചെയ്ത് ആപ്പിള്‍. ഇതിന് പിന്നാലെ ശക്തമായ നടപടിക്കെരുങ്ങുകയാണ് കാലിഫോര്‍ണിയ കോടതി. എന്നാല്‍ കോടതി നടപിക്ക് പിന്നാലെ ശക്തമായ നടപടികള്‍ ഒഴിവാക്കാന്‍ ആപ്പിള്‍ 77 മില്ല്യണ്‍ പൗണ്ട് നഷ്ടപരിഹാര കേസ് സെറ്റില്‍ ചെയ്തിരിക്കുകയാണ്. ലക്ഷക്കണക്കിന് ആപ്പിള്‍ ഉപഭോക്താക്കളെ കാത്താണ് ഈ നഷ്ടപരിഹാര തുക. സീരി ഉപയോക്താക്കളുടെ സംഭാഷണങ്ങള്‍ ശേഖരിച്ചുവെന്നും അവ പ്രചാരണത്തിനായി പരസ്യദാതാക്കള്‍ക്ക് പങ്കുവെച്ചുവെന്നുമുള്ള ആരോപണങ്ങള്‍ ഏറെ വിവാദമുണ്ടാക്കിയിരുന്നു.

2014 സെപ്റ്റംബര്‍ 17 മുതല്‍ 2022 അവസാനം വരെ ഐഫോന്‍, ഐപാഡ് എന്നിവ ഉപയോഗിച്ചിരുന്ന ആളുകള്‍ക്ക് ആപ്പിളിനെതിരെ ആരോപണം ഉന്നയിക്കാവുന്നതാണ്. സീരി ആപ്പില്‍ ഫോണില്‍ ഇല്ലാതിരുന്നപ്പോഴും ഉപയോക്താക്കളെ നിരീക്ഷിച്ചതായാണ് കേസ് പറയുന്നത്. ഫുമികോ ലോപെസും മകളുമാണ് ആപ്പിളിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. സീരി ഉപയോക്തൃസമ്പര്‍ക്കങ്ങള്‍ രേഖപ്പെടുത്തിയെന്നും, തുടര്‍ന്ന് പര്‍സണലൈസ്ഡ് പരസ്യങ്ങള്‍ ലഭിച്ചതായും ഇവര്‍ ആരോപിക്കുന്നു. ഇവര്‍ക്ക് നൈക്കി ഷൂസുകള്‍ ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങള്‍ ലഭിച്ചതാണ് പ്രധാന തെളിവായി കാണുന്നത്.

എന്നാല്‍ 2019 ഒക്‌ടോബറിന് മുന്‍പുള്ള സീരി ശേഖരിച്ച ഓഡിയോ റെക്കോര്‍ഡുകള്‍ പൂര്‍ണമായി ഇല്ലാതാക്കി എന്നാണ് ആപ്പളിന്റെ പ്രതികരണം. സീരി ഉപയോക്തൃ വിവരങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പു നല്‍കിയിരുന്ന ആപ്പിളിന്റെ 'പ്രൈവസി സംരക്ഷണ പ്രതിബദ്ധത' വിവാദത്തിലേക്ക് വലിച്ചിഴക്കപ്പെട്ടിരിക്കുകയാണ്. എന്നാല്‍ ആപ്പിള്‍ തങ്ങളുടെ ഭാഗത്ത് പിഴവുണ്ടെന്ന കാര്യം സമ്മതിച്ചിട്ടില്ല, എന്നിരുന്നാലും കേസ് തീര്‍പ്പാക്കാനുള്ള നീക്കമാണ് ആപ്പിളിന്റെ ഭാഗത്ത് നിന്ന് നടക്കുന്നത്.

77 മില്യണ്‍ പൗണ്ടാണ് ഏകദേശം 800 കോടി രൂപയാണ് പരാതിക്കാര്‍ക്കായി ആപ്പിള്‍ അനുവദിച്ചിട്ടുള്ളത്. ഒരു പരാതിക്കാരന് ഏകദേശം 16 പൗണ്ട (1600 കോടി) ഓരോ ഡിവൈസിനും ലഭിക്കും. അമേരിക്കന്‍ ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഈ നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ളത്. അഞ്ച് ഉപകരണങ്ങള്‍ വരെ അവകാശവാദത്തിനായി പരിഗണിക്കപ്പെടും. അതേസമയം കേസ് വിചാരണയിലേക്കു നീങ്ങിയിരുന്നുവെങ്കില്‍, ആപ്പിളിന് 1.2 ബില്ല്യണ്‍ പൗണ്ട് പിഴ ചുമത്തുവായിരുന്നുവെന്ന് അഭിഭാഷകര്‍ പറയുന്നു. ഇതു കൂടാതെ, കേസിന്റെ നിയമ ചെലവിനായി 23.8 മില്യണ്‍ പൗണ്ട് വരെ അഭിഭാഷകര്‍ നേടിയിട്ടുണ്ട്.

മുന്‍പും ഇത്തരത്തിലുള്ള പിഴവുകള്‍ ആപ്പിളില്‍ നിന്നും ആളുകള്‍ക്ക് നേരിട്ടുണ്ട്. അമേരിക്കന്‍ ഉപയോക്താക്കളുടെ ഡിവൈസുകള്‍ ഉദ്ദേശപൂര്‍വം മന്ദഗതിയാക്കിയതിന് 2022ല്‍ 40 മില്യണ്‍ പൗണ്ട് പിഴ ചുമത്തിയിരുന്നു. ഈ തെറ്റ് ആപ്പിള്‍ സമ്മതിച്ചതുമാണ്. പെന്‍ഷന്‍ ഫണ്ട് തട്ടിപ്പ് ആരോപണത്തില്‍ബ്രിട്ടനിലെ 385 മില്യണ്‍ പൗണ്ട് പിഴ ചുമത്തിയിരുന്നു. അടുത്തിടെ, ഐക്ലൗഡ് പ്ലാറ്റ്ഫോം സംബന്ധിച്ച ണവശരവ? എന്ന സംഘടനയിലൂടെ ക്ലാസ് ആക്ഷന്‍ കേസ് ബ്രിട്ടനില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

2014 മുതല്‍ 2024 വരെ 570 ബില്ല്യണ്‍ പൗണ്ടാണ് ആപ്പിളിന്റെ ലാഭം. സീരി കേസില്‍ 77 മില്ല്യണ്‍ പൗണ്ട് ആ തുകയോട് താരതമ്യപ്പെടുത്തുമ്പോള്‍ വളരെ ചെറിയതാണ്. എങ്കിലും ആപ്പിളിന്റെ 'പ്രൈവസി' വാഗ്ദാനത്തിന്റെ വിശ്വാസ്യത വലിയ ചോദ്യംചിഹ്നമായിരിക്കുകയാണ്.

Tags:    

Similar News