ഹെ..ഹെ ഡോണ്ട് റൺ എവേ..; ഹോൾഡ് ഓൺ ദെയർ..!!; യുഎസ് പോലീസിന്റെ ബോഡിക്യാം ദൃശ്യങ്ങളിൽ തെളിഞ്ഞത് പരിചയമുള്ള മുഖങ്ങൾ; പേടിച്ച് വിരണ്ട്‍ നോട്ടം; സൂപ്പര്‍മാര്‍ക്കറ്റില്‍ ഇന്ത്യൻ വിദ്യാര്‍ത്ഥിനികൾ കാട്ടിക്കൂട്ടിയത്; ഇവർ കാരണം ബാക്കി ഉള്ളവർക്ക് കൂടി നാണക്കേടെന്ന് വിമർശനം; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ ചർച്ച

Update: 2025-09-16 07:52 GMT

ന്യൂജേഴ്‌സി: യുണൈറ്റഡ് സ്റ്റേറ്റ്സിലെ സൂപ്പർമാർക്കറ്റുകളിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ച് കടക്കുന്നതിനിടെ പിടിയിലാകുന്ന ഇന്ത്യക്കാരുടെ എണ്ണം വർദ്ധിക്കുന്നതിനിടെ രണ്ട് ഇന്ത്യൻ വിദ്യാർത്ഥിനികൾ ന്യൂജേഴ്‌സിയിലെ ഒരു സൂപ്പർമാർക്കറ്റിൽ നിന്ന് $155.61 (ഏകദേശം 13,600 രൂപ) വിലമതിക്കുന്ന സാധനങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായി. 2024 മാർച്ചിൽ നടന്ന ഈ സംഭവം സംബന്ധിച്ച പോലീസ് ബോഡിക്യാം ദൃശ്യങ്ങൾ അടുത്തിടെ വീണ്ടും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി.

റിപ്പോർട്ടുകൾ പ്രകാരം, സ്റ്റീവൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഉന്നത പഠനം നടത്തുന്ന 20 വയസ്സുള്ള ഭവ്യ ലിംഗനഗുണ്ടയും 22 വയസ്സുള്ള യാമിനി വാൽക്കൽപുടിയുമാണ് അറസ്റ്റിലായ വിദ്യാർത്ഥിനികൾ. ഇവർ ന്യൂജേഴ്‌സിയിലേക്ക് താമസം മാറിയതിന് തൊട്ടുപിന്നാലെയാണ് സംഭവം നടന്നത്. ഹോബോക്കനിലെ ഷോപ്പ് റൈറ്റ് ഔട്ട്‌ലെറ്റിൽ നിന്നാണ് ഇവരെ പിടികൂടിയത്.

വിദ്യാർത്ഥിനികൾ ബില്ലിംഗ് കൗണ്ടറിൽ രണ്ട് ഇനങ്ങൾക്ക് മാത്രം പണം നൽകി പുറത്തിറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് സ്റ്റോർ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. $155.61 വിലമതിക്കുന്ന 27 സാധനങ്ങൾ ഇവർ പണം നൽകാതെ ബാഗുകളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുകയായിരുന്നു. ബിൽ അടയ്ക്കാത്തതിനെ തുടർന്ന് ജീവനക്കാർ പോലീസിനെ വിവരം അറിയിച്ചു.

പോലീസ് സ്ഥലത്തെത്തിയപ്പോൾ, മോഷണശ്രമം തങ്ങളുടെ എച്ച്1ബി വിസയുടെ നടപടിക്രമങ്ങളെ ബാധിക്കുമോ എന്ന് വിദ്യാർത്ഥിനികൾ ആശങ്ക പ്രകടിപ്പിക്കുന്ന ദൃശ്യങ്ങൾ പോലീസ് പങ്കുവെച്ച ബോഡിക്യാം വീഡിയോയിൽ പതിഞ്ഞിട്ടുണ്ട്. തങ്ങൾ മുഴുവൻ തുകയും നൽകാൻ തയ്യാറാണെന്ന് ഇവർ പോലീസിനോട് പറഞ്ഞെങ്കിലും, എന്തു കൊണ്ട് ആദ്യം അങ്ങനെ ചെയ്തില്ലെന്ന ചോദ്യത്തിന് ബാങ്ക് അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലായിരുന്നുവെന്നും മറന്നുപോയതാണെന്നും വിദ്യാർത്ഥിനികൾ മറുപടി നൽകി.

"യുഎസ് ടെക് വർക്കേഴ്സ്" എന്ന എക്സ് (മുൻപ് ട്വിറ്റർ) ഹാൻഡിലിൽ നിന്നാണ് ഈ വീഡിയോ വീണ്ടും വ്യാപകമായി പ്രചരിക്കുന്നത്. പോലീസ് സ്ഥലത്തെത്തുന്നതു മുതലുള്ള ദൃശ്യങ്ങൾ വീഡിയോയിൽ ഉൾപ്പെടുന്നു. കഴിഞ്ഞ വർഷവും സമാനമായ നിരവധി മോഷണ കേസുകളിൽപ്പെട്ട ഇന്ത്യൻ പൗരന്മാരുടെ പോലീസ് ബോഡിക്യാം ദൃശ്യങ്ങൾ യുഎസിലെ വിവിധ പോലീസ് വകുപ്പുകൾ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഈ പ്രത്യേക വീഡിയോയും വീണ്ടും ശ്രദ്ധ നേടിയത്.

യുണൈറ്റഡ് സ്റ്റേറ്റ്സിലെ നിയമങ്ങളെക്കുറിച്ചും വിസ ചട്ടങ്ങളെക്കുറിച്ചുമുള്ള ധാരണക്കുറവാണ് പലപ്പോഴും ഇത്തരം സംഭവങ്ങൾക്ക് പിന്നിലെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ഇത്തരം പ്രവൃത്തികൾ വിദേശ വിദ്യാർത്ഥികളുടെയും പ്രൊഫഷണലുകളുടെയും ഭാവിക്ക് ദോഷകരമായി ബാധിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. ഈ കേസ് യുഎസിൽ നിയമനടപടികൾ നേരിടുന്ന വിദേശ വിദ്യാർത്ഥികൾക്കിടയിൽ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്.

Tags:    

Similar News