ബാലസംഘത്തിലും എസ്എഫ്‌ഐയിലും പ്രവര്‍ത്തിച്ചു; വെളളറട ഡിവിഷനില്‍ അട്ടിമറിച്ചത് കോണ്‍ഗ്രസിലെ കരുത്ത അന്‍സജിത റസ്സലിനെ; സെല്‍ഫിയെടുക്കാന്‍ തുനിഞ്ഞപ്പോള്‍ മുഖ്യമന്ത്രി നോ പറഞ്ഞ ജില്ലാപഞ്ചായത്തംഗം ആതിര ഗ്രേസ് അടിമുടി പാര്‍ട്ടിക്കാരി; 'സെല്‍ഫിയെടുത്തോട്ടെയെന്ന് ചോദിച്ചിട്ടേയില്ലെന്ന് ആതിരയുടെ വിശദീകരണം
'സെല്‍ഫിയെടുത്തോട്ടെയെന്ന് ചോദിച്ചിട്ടേയില്ലെന്ന് ആതിരയുടെ വിശദീകരണം
തിരുവനന്തപുരം: ഇന്നലെ സെല്‍ഫിയെടുക്കാന്‍ ചെന്നപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകാതെ നടന്നുപോയത്, മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. ഈ വിഷയം സോഷ്യല്‍ മീഡിയയില്‍ അടക്കം സജീവമായി ചര്‍ച്ചയാകുകയും ചെയ്തു. ഇങ്ങനെ സെല്‍ഫിയെടുക്കാന്‍ ചെന്നപ്പോള്‍ പിണറായി വിജയന്‍ ഓടിച്ചു വിട്ട തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മെമ്പറുടെ പേര് ആതിര ഗ്രെയ്‌സ് എന്നാണ്. ഇത്തവണ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് എല്‍ഡിഎഫ് നിലനിര്‍ത്തിയത് ഒരൊറ്റ സീറ്റിന്റെ ബലത്തിലാണ്. അടിമുടി സിപിഎമ്മുകാരിയായാണ് ആതിര ഗ്രേസ്.
നാലുപ്രാവശ്യം വെള്ളറടയിലും രണ്ടുതവണ പൂവച്ചല്‍ ഡിവിഷനില്‍നിന്നുമായ വിജയിച്ച അന്‍സജിത റസല്‍ തലസ്ഥാനത്തെ കോണ്‍ഗ്രസിലെ കരുത്തയായ വനിതായയിരുന്നു. 1995 മുതല്‍ 2010 വരെയും 2020-2025 കാലയളവിലും വെള്ളറടയില്‍ നിന്നും 2010 മുതല്‍ 2020 വരെ പൂവച്ചല്‍ ഡിവിഷനില്‍ നിന്നുമാണ് വിജയിച്ചത്. ഇക്കുറി ജില്ലാ പഞ്ചായത്തില്‍ അന്‍സജിത റസ്സലിന് അടിതെറ്റി.
കാട്ടാക്കട കോളേജില്‍ നിന്നും ബിഎ ബിരുദവും നാഗര്‍കോവില്‍ ഹിന്ദു കോളേജില്‍നിന്നും ബിഎഡും കരസ്ഥമാക്കിയ അന്‍സജിത കലാലയ രാഷ്ട്രീയത്തിലൂടെയാണ് പാര്‍ട്ടിയിലേക്ക് പടിപടിയാ കറയി അന്‍സജിതയെ തോല്‍പ്പിച്ചത് ആതിര ഗ്രേസായിരുന്നു. 25 വയസു മാത്രം പ്രായമുള്ള സിപിഎന്റെ തീപ്പൊരി. കുടയാല്‍ കുറക്കോട് സ്വദേശിനിയാണ്. ബാലസംഘം, എസ്എഫ്ഐ മഹിളാസംഘം എന്നിവയിലൂടെ പൊതുരംഗത്തേക്ക് എത്തിയ ആതിര നെയ്യാറ്റിന്‍കര കോടതിയിലെ അഭിഭാഷകയുമാണ്.
കന്നിമത്സരത്തില്‍തന്നെയാണ് ആതിര വിജയിച്ചു കയറിയത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍നിന്നും ഡിഗ്രിയും ലോ അക്കാദമിയില്‍നിന്നും എല്‍എല്‍ബിയും കരസ്ഥമാക്കി. പാര്‍ലമെന്ററി കോഴ്‌സും പൂര്‍ത്തിയാക്കിയ ആതിര സഭയുടെ ഫെറോനതല പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു.
ഇന്നലെ മുഖ്യമന്ത്രി സെല്‍ഫിയോട് നോ പറഞ്ഞപ്പോള്‍ ആതിര വലിയ നിരാശയിലായിരുന്നു. എന്നാല്‍, സെല്‍ഫിയെടുക്കാനെത്തിയപ്പോള്‍ നീരസം പ്രകടിപ്പിച്ച് നടന്നുനീങ്ങുന്ന മുഖ്യമന്ത്രി എന്ന നിലയില്‍ പ്രചരിക്കുന്ന വീഡിയോയോട് പ്രതികരിച്ച് ആതിര ഗ്രേസ് രംഗത്തുവന്നു. അവിടെയും അടിമുടി പാര്‍ട്ടിക്കാരിയായി നിന്നാണ് ആതിരയുടെ പ്രതികരണം.
അമ്പൂരി ജില്ലാ പഞ്ചായത്ത് അംഗമായ ആതിര സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുമ്പോള്‍ നീരസം പ്രകടിപ്പിക്കുന്ന മുഖ്യമന്ത്രി എന്ന നിലയ്ക്കായിരുന്നു വീഡിയോ പ്രചരിക്കുന്നത്. എന്നാല്‍ താന്‍ സെല്‍ഫിയെടുക്കാനല്ല ശ്രമിച്ചതെന്നും ഒരു നിവേദനവുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാനാണ് മുഖ്യമന്ത്രിയുടെ അടുത്തേക്ക് പോയതെന്നും ആതിര പറയുന്നു.
'സെല്‍ഫിയെടുക്കാന്‍ പോയതല്ല. ആ സമയത്ത് ഫോണ്‍ കോള്‍ വന്നു. നിവേദനം കൊടുക്കാനായി പോയി. തിരക്കായിരുന്നു മുഖ്യമന്ത്രിക്ക്. മറ്റൊരു നിലയ്ക്കും വളച്ചൊടിക്കേണ്ടതില്ല. സെല്‍ഫിയെടുക്കട്ടെയെന്ന് ചോദിച്ചിട്ടില്ല. മുഖ്യമന്ത്രി തന്നോട് മാറി നില്‍ക്കാനും പറഞ്ഞിട്ടില്ല', ആതിര പറഞ്ഞു.
അതേസമയം വീഡിയോ ചര്‍ച്ചയായ പശ്ചാത്തലത്തില്‍ പി ആര്‍ പരാജയമായി മാറിയിട്ടുണ്ട്. തിരഞ്ഞെടുപ്പു കാലമായതിനാല്‍ വിഷയത്തിലെ കുറവ് പരിഹരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആതിരയെ ഫോണില്‍ വിളിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി നേതൃത്വം ഇക്കാര്യം അറിയിച്ചതായി ആതിര പറയുന്നു. കഴിഞ്ഞ ദിവസം അമ്പൂരി കുമ്പിച്ചല്‍ പാലം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു സംഭവം.
