കൊമ്പന്റെ മസ്തകത്തിലും തുമ്പിക്കൈയിലും പുഴുവരിച്ചു; തലച്ചോറിന് അണുബാധ ഏറ്റിരുന്നു; മസ്തകത്തിലെ ആഴത്തിലുള്ള മുറിവ് കൊമ്പ് കുത്തിയതിനെ തുടർന്നുണ്ടായതെന്ന് സംശയം; അതിരപ്പിള്ളിയിലെ ആ കാട്ടുകൊമ്പൻ ചെരിഞ്ഞത് ഹൃദയാഘാതം മൂലം തന്നെ; പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വരുമ്പോൾ!

Update: 2025-02-22 05:44 GMT

കൊച്ചി: കഴിഞ്ഞ ദിവസം ഏറെ സങ്കടം ഉളവാക്കിയ വാർത്ത തന്നെയായിരുന്നു അതിരപ്പിള്ളിയിലെ കാട്ടുകൊമ്പൻ ചെരിഞ്ഞത്. ജനുവരി ആദ്യവാരമാണ് മസ്തകത്തിൽ മുറിവേറ്റ കാട്ടാനയെ കാലടി പ്ലാന്റേഷൻ കോർപ്പറേഷൻ കാടുകളിൽ കണ്ടെത്തിയത്. പിന്നാലെ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ മയക്കുവെടിവച്ച് ചികിത്സ നൽകിയെങ്കിലും മുറിവ് ഉണങ്ങിയില്ല. ശേഷം കൊമ്പൻ അവശനിലയിലായതോടെയാണ് വീണ്ടും പിടികൂടി ചികിത്സിക്കാൻ തീരുമാനം എടുക്കുകയായിരുന്നു. മുറിവിന് കാരണം ചിലപ്പോൾ കാട്ടാനകൾ തമ്മിലുള്ള ഏറ്റുമുട്ടലിലാകാം എന്നും വനംവകുപ്പ് പറയുന്നു.

തുടർന്ന് മയക്കുവെടിവെച്ച് പിടികൂടിയ കാട്ടാന പിന്നീട് ഏറെ ക്ഷീണിതൻ ആവുകയും കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം മരിക്കുകയും ആയിരിന്നു. ഇപ്പോഴിതാ, കൊമ്പന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം പുറത്തുവന്നിരിക്കുകയാണ്. കോടനാട് അനകൂട്ടിൽ ചരിഞ്ഞ കാട്ടുകൊമ്പൻ്റെ തലച്ചോറിന് അണുബാധ ഏറ്റിരുന്നുവെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

കൊമ്പൻ്റെ മസ്തകത്തിലും തുമ്പിക്കൈയിലും പുഴുവരിച്ചിരുന്നു. മറ്റ് ആന്തരിക അവയവങ്ങൾക്ക് അണുബാധ ഇല്ലെന്നാണ് കണ്ടെത്തല്‍. ആനയുടെ മരണകാരണം ഹൃദയാഘാതം തന്നെയാണെന്നും മസ്തകത്തിലേത് കൊമ്പ് കുത്തിയതിനെ തുടർന്നുണ്ടായ മുറിവാണെന്നുമാണ് നിഗമനം. മസ്തകത്തിന് പരിക്കേറ്റ് അതിരപ്പിള്ളിയിൽ നിന്നും കോടനാട് അഭയാരണ്യത്തിൽ എത്തിച്ച കൊമ്പൻ ഇന്നലെ ഉച്ചയോടെയാണ് ചരിഞ്ഞത്. മുറിവിൽ നിന്നും അണുബാധ തുമ്പികൈയ്യിലേക്കും പടർന്നിരുന്നു. ചികിത്സക്കിടെ ഉണ്ടായ ഹൃദയഘാതം മരണത്തിലേക്ക് നയിച്ചെന്നാണ് നിഗമനം. കൂടിനകത്ത് ശാന്തനായി നിലയുറപ്പിച്ച കൊമ്പൻ ചികിത്സയോട് മികച്ച രീതിയിൽ പ്രതികരിച്ചിരുന്നു.

പുല്ലും പഴവുമടക്കം ആഹാരവും കൃത്യമായിരുന്നു. എന്നാൽ കോടനാട്ടെ രണ്ടാം ദിനം അവശത കൂടി. പിന്നാലെ ചരിഞ്ഞു. തൃശൂരിൽ നിന്നെത്തിയ വെറ്റിനെറി ഡോക്ടർമാരടങ്ങിയ സംഘമാണ് പോസ്റ്റ്മോർട്ടം നടപടികൾക്ക് നേതൃത്വം നൽകിയത്. വാഴച്ചാൽ ഡി എഫ് ഒ ആർ ലക്ഷ്മി, ചീഫ് വെറ്റിനറി സർജൻ അരുൺ സക്കറിയ, കാലടി ആർഎഫ്ഒ തുടങ്ങിയവർ സന്നിഹിതരായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം ആനയുടെ ജഡം ആനയെ പാർപ്പിച്ചിരുന്ന കൂടിന് സമീപം സംസ്കരിച്ചു.

വെറ്റിലപ്പാറയ്ക്ക് സമീപത്തുവെച്ച് ആന പുഴയിലേക്കിറങ്ങിയിരുന്നു. ഇവിടെ നിന്ന് തുരുത്തിലേക്ക് നീങ്ങുമ്പോഴാണ് മയക്കുവെടി വെച്ചത്. കൊമ്പന്റെ ഒപ്പമുണ്ടായിരുന്ന ഏഴാമുറ്റം ഗണപതി എന്ന മറ്റൊരു കൊമ്പന്‍ ഇതിനെ മറിച്ചിട്ടിരുന്നു. ഏഴാമുറ്റം ഗണപതിയെ വെടിപൊട്ടിച്ച് ഭയപ്പെടുത്തി ഓടിച്ചതിന് പിന്നാലെയാണ് മുറിവേറ്റ കൊമ്പനെ മയക്കുവെടി വെച്ചത്. ഇത് വിജയകരമായി. കൊമ്പനെ രാവിലെ 7.15 ഓടെയാണ് മയക്കുവെടിവെച്ചത്. പിന്നാലെ 15 മിനിറ്റിനുള്ളില്‍ ആന നിലത്തേക്ക് വീഴുകയായിരുന്നു. പരിക്കേറ്റ് അവശ നിലയിലുള്ള ആന മയക്കുവെടിയേറ്റ് വീണത് ആശങ്ക ഉയര്‍ത്തിയിരുന്നെങ്കിലും പ്രാഥമിക ചികിത്സയ്ക്കുശേഷം കുങ്കിയാനകളുടെ സഹായത്തോടെ ആനയെ എഴുന്നേല്‍പ്പിക്കാനായി. തുടര്‍ന്നാണ് കുങ്കിയാനകളുടെ സഹായത്തോടെ ആനയെ അനിമല്‍ ആംബുലന്‍സിലേക്ക് മാറ്റിയത്.

ആരോഗ്യം വീണ്ടെടുത്ത ആന തലയും ചെവിയും ചെറുതായി ഇളക്കി അനുസരണയോടെ ലോറിയില്‍ നില്‍ക്കുന്നതിനാല്‍ വലിയ പ്രതീക്ഷയിലാണ് ദൗത്യ സംഘം. അതിരപ്പള്ളിയില്‍നിന്ന് 25 കിലോമീറ്റര്‍ ദൂരെയുള്ള അഭയാരണ്യത്തിലേക്ക് പതുക്കെ മാത്രമേ ആനയുമായി പോകാനാകൂ. ഒരു മണിക്കൂറിനകം അവിടെ എത്തിക്കാനാണു വനംവകുപ്പിന്റെ ശ്രമം. വെടിയേല്‍ക്കും മുന്‍പ് കൂടെയുണ്ടായിരുന്ന ഏഴാറ്റുമുഖം ഗണപതി എന്ന മറ്റൊരു കാട്ടാനയാണ് ഈ കൊമ്പനെ കുത്തിയിരുന്നു. ഇതാണു കൊമ്പന്‍ പെട്ടെന്നു വീഴാന്‍ കാരണം. വെടിവച്ച് ഭയപ്പെടുത്തിയാണു ഗണപതിയെ തുരത്തിയത്. ആനയെ ചികിത്സിക്കുന്നതിനുള്ള രണ്ടാംഘട്ട ദൗത്യത്തിന്റെ ഭാഗമായി ഇന്നു രാവിലെയാണ് ദൗത്യം തുടങ്ങിയത്. വെറ്റിലപ്പാറയ്ക്കു സമീപം എണ്ണപ്പനത്തോട്ടത്തിലെ പുഴയിലേക്കിറങ്ങിയ ആന തുരുത്തിലേക്കു നീങ്ങുമ്പോള്‍ ഡോ.അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ വെടിവയ്ക്കുകയായിരുന്നു.

ആന എഴുന്നേറ്റ ഉടനെ പെട്ടെന്ന് തന്നെ അനിമല്‍ ആംബുലന്‍സിലേക്ക് കയറ്റാനുള്ള നിര്‍ണായക ദൗത്യം പൂര്‍ത്തിയാക്കി. ജെസിബി ഉപയോഗിച്ച് വഴി തുരന്ന ശേഷമാണ് ആനയെ അനിമല്‍ ആംബുലന്‍സിലേക്ക് മാറ്റിയത്. കൊമ്പന്റെ മസ്തകത്തിലെ മുറിവ് മൂലമുള്ള വേദന കുറയ്ക്കുന്നതിനാണു പ്രഥമ പരിഗണന. ഡോ. അരുണ്‍ സഖറിയ അടക്കം 25 അംഗ സംഘമാണ് ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. അഭയാരണ്യത്തില്‍ പുതിയ കൂടാണ് ഒരുക്കിയത്. മുന്‍പുണ്ടായിരുന്ന കൂടിന് കാര്യമായ ബലക്ഷയം ഉണ്ടായിരുന്നില്ലെങ്കിലും സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടി പുതിയ കൂട് നിര്‍മിക്കാന്‍ വനംവകുപ്പ് തീരുമാനിക്കുകയായിരുന്നു. മൂന്നാറില്‍നിന്ന് യൂക്കാലിപ്റ്റസ് തടികള്‍ കൊണ്ടുവന്ന് കൂട് നിര്‍മാണം നടത്തി. മുന്‍പ് അരിക്കൊമ്പനു വേണ്ടി നിര്‍മിച്ച കൂട് പൊളിച്ചുനീക്കി അതേ സ്ഥാനത്താണ് പുതിയ കൂട് നിര്‍മിച്ചത്.

അഭയാരണ്യത്തിലെ ആനകളെയും ജെ.സി.ബി.യും ഉപയോഗിച്ച് നിലവിലുണ്ടായിരുന്ന കൂടിന്റെ ബലപരിശോധന നടത്തിയെങ്കിലും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ കൂട് നിര്‍മ്മിച്ചത്. വയനാട് നിന്നുള്ള വനംവകുപ്പിന്റെ ദ്രുതകര്‍മ സേനാംഗങ്ങളായ ആറുപേരുടെ നേതൃത്വത്തിലായിരുന്നു നിര്‍മാണം. അഭയാരണ്യത്തിലെ ജീവനക്കാര്‍ സഹായത്തിനുണ്ടായിരുന്നു.

Tags:    

Similar News