2025ല്‍ യൂറോപ്പില്‍ മാരക യുദ്ധമുണ്ടാകും; 2043 ഓടെ യൂറോപ്പ് മുസ്ലീം ഭരണത്തിന് കീഴിലാകും; 2076ല്‍ ആഗോളതലത്തില്‍ കമ്മ്യൂണിസ്റ്റ് ഭരണം തിരികെ വരും; യുക്രൈന്‍-റഷ്യ യുദ്ധവും ശരിയായതോടെ ബാബ വാംഗയുടെ പ്രവചനത്തില്‍ പാശ്ചാത്യ ലോകത്തിന് ആശങ്ക
2043 ഓടെ യൂറോപ്പ് മുസ്ലീം ഭരണത്തിന് കീഴിലാകും;
ലണ്ടന്‍: ബാബ വാംഗയെന്ന പേര് ഇടക്കിടെ വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. ഇവര്‍ കാലങ്ങള്‍ക്ക് മുമ്പ് നടത്തിയ പ്രവചനങ്ങള്‍ പലപ്പോഴും ശരിയായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഓരോ വര്‍ഷം ചെല്ലുംതോറും ഇവര്‍ പ്രവചിച്ച എത്രകാര്യങ്ങള്‍ ശരിയായി എന്ന മാധ്യമങ്ങള്‍ പരിശോധിക്കാറുണ്ട്. യുക്രൈന്‍-റഷ്യ യുദ്ധവും വരെ കാലങ്ങള്‍ക്ക് മുമ്പ് പ്രവചിച്ചിരിക്കുന്നു. ബാബ വാംഗ അഥവാ വാംഗേലിയ പാണ്ഡേവ ഗുഷ്‌തെരോവ ഒരു അന്ധയായ ബള്‍ഗേറിയന്‍ വൃദ്ധ സന്യാസിനി ആയിരുന്നു. പന്ത്രണ്ടാം വയസില്‍ ഒരു ചുഴലിക്കാറ്റില്‍ അകപ്പെട്ട് വാംഗയുടെ കാഴ്ചശക്തി നഷ്ടമായി. ഇതിനു പിന്നാലെയാണ് വാംഗയ്ക്ക് പ്രവചിട്ടു തുടങ്ങിയത്.
'ബാള്‍ക്കന്‍സിന്റെ നോസ്ട്രാഡമസ്' എന്നാണ് ബാബ വാംഗ അറിയപ്പെടുന്നത്. അവര്‍ നടത്തിയ പ്രവചനങ്ങള്‍ അവരുടെ മരണശേഷവും ലോകം ശ്രദ്ധയോടെ കേള്‍ക്കുന്നു. 1911ല്‍ ജനിച്ച ബാബാ വാംഗ 1996ലാണ് മരിച്ചത്. ഇപ്പോഴിതാ ലോകത്തെ ആശങ്കപ്പെടുത്തിയ പ്രവചനത്തിലാണ് ചര്‍ച്ച. 2025നെ കുറിച്ചു അവര്‍ പ്രവചനം നടത്തി. അടുത്ത വര്‍ഷം യൂറോപ്പില്‍ മാരകമായ ഒരു യുദ്ധമുണ്ടാകുമെന്നാണ് നോസ്ട്രഡാമസും ബാബ വംഗയും പ്രവചിച്ചിരിക്കുന്നത്.
പതിനാറാം നൂറ്റാണ്ടിലെ ഫ്രഞ്ച് ജ്യോതിഷിയും ഭിഷഗ്വരനുമായ നോസ്ട്രഡാമസ്, 'യൂറോപ്പിലെ ഭൂപ്രദേശങ്ങള്‍ ക്രൂരമായ യുദ്ധങ്ങളില്‍' ഉള്‍പ്പെടും എന്നാണ് എഴുതിയിരിക്കുന്നത്. അതേസമയം, 2025-ല്‍ യൂറോപ്പില്‍ യുദ്ധമുണ്ടാകുമെന്ന ബാബ വംഗ പ്രവചിച്ചിട്ടുണ്ട്, ഇത് ഭൂഖണ്ഡത്തിലെ ജനസംഖ്യയെ 'നശിപ്പിക്കുമെന്ന്' എന്നാണ് പ്രവചനം.
ഇത് കൂടാതെയുമുണ്ട് ഇവരുടെ പ്രവചനങ്ങള്‍. 2076ല്‍ ആഗോളതലത്തില്‍ കമ്മ്യൂണിസ്റ്റ് ഭരണം തിരികെ വരുമെന്നാണ് വാംഗയുടെ ഭാവി പ്രവചനങ്ങളിലൊന്ന്. മാത്രമല്ല 2043 ഓടെ യൂറോപ്പ് മുസ്‌ളീം ഭരണത്തിന് കീഴിലാവുമെന്നും അവര്‍ പ്രവചിച്ചിരുന്നു. ഇതെല്ലാം പാശ്ചാത്യ ലോകത്തിന് ആശങ്കയുണ്ടാക്കുന്ന കാര്യമങ്ങളാണ്. നേരത്തെ യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശവും ന്യൂയോര്‍ക്ക് നഗരത്തിലെ 9/11 ആക്രമണവും ബാബ വംഗ മുന്‍പ് കൃത്യമായി പ്രവചിച്ചിട്ടുണ്ടെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
റഷ്യ ലോകത്ത് ആധിപത്യം സ്ഥാപിക്കുമെന്നും പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്‍ 'ലോകത്തിന്റെ നാഥന്‍' ആകുമെന്നും 1979 ലെ ഒരു അഭിമുഖത്തില്‍ അവര്‍ അവകാശപ്പെട്ടിരുന്നു. കോവിഡ് വൈറസ് വ്യാപനം, 1986 ലെ ചെര്‍ണോബില്‍ ദുരന്തം, 1997 ല്‍ ഡയാന രാജകുമാരിയുടെ മരണം എന്നിവയും ബാബ വംഗ പ്രവചിച്ചതായി അവകാശപ്പെടുന്നു. അതേസമയം, ഇരുവരുടെയും ചില പ്രവചനങ്ങള്‍ തെറ്റി പോയിട്ടുണ്ടെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്.