ആറടി ഒന്‍പതിഞ്ച് പൊക്കക്കാരനായ ബാരന്‍ ട്രംപ് ആണ് ഇത്തവണ അമേരിക്കയിലെ താരം; മോസ്റ്റ് എലിജിബിള്‍ബാച്ചിലര്‍ നാലാം വയസ്സില്‍ ആദ്യമായി സ്‌കൂളില്‍ പോകാന്‍ നേരം അമ്മയോട് സംസാരിക്കുന്ന ചിത്രം വൈറല്‍

ആറടി ഒന്‍പതിഞ്ച് പൊക്കക്കാരനായ ബാരന്‍ ട്രംപ് ആണ് ഇത്തവണ അമേരിക്കയിലെ താരം

Update: 2024-11-15 06:14 GMT

വാഷിംഗ്ടണ്‍: അസാമാന്യമായ പൊക്കം കൊണ്ട് അമേരിക്കക്കാര്‍ക്കിടയില്‍ താരമായി മാറിയ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകന്‍ ബാരണ്‍ ട്രംപ് ഇപ്പോള്‍ വീണ്ടും സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറുകയാണ്. നാലാം വയസില്‍ ബാരണ്‍ അമ്മയോടൊപ്പമുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറുന്നത്. 18 കാരനായ ബാരണ്‍ ഇപ്പോള്‍ കോളജ് വിദ്യാര്‍ത്ഥിയാണ്.

ഇന്ന് അമേരിക്കയിലെ ഏറ്റവും എലിജിബിള്‍ ബാച്ചിലറായി അറിയപ്പെടുന്ന ബാരണ്‍ ട്രംപിനെ കുറിച്ച് നേരത്ത ആരും കേട്ടിട്ടുണ്ടായിരുന്നില്ല. ഇപ്പോള്‍ രാഷ്ട്രീയരംഗത്തും ബാരണ്‍ ചുവടുറപ്പിക്കാനുള്ള ശ്രമത്തിലാണ് എന്നും പറയപ്പെടുന്നു. ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോഡ്കാസ്റ്റുകളില്‍ എല്ലാം ബാരണ്‍ സജീവ സാന്നിധ്യമായിരുന്നു. ആറടി ഒമ്പത് ഇഞ്ചാണ് ബാരന്റെ പൊക്കം. പിതാവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായതോടെയാണ് ബാരണ്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടതും ആരാധകരെ നേടിയെടുത്തതും.

നാല് വയസുകാരനായ ബാരണ്‍ നാലാം വയസില്‍ ആദ്യമായി സ്‌ക്കൂളില്‍ പോകാന്‍ സമയത്ത് അമ്മയോട് സംസാരിക്കുന്ന ദൃശ്യമാണ് ഇപ്പോള്‍ ലോകശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്. എനിക്ക് സ്‌ക്കൂളില്‍ പോകാന്‍ സമയമായി എന്ന് കുട്ടി അമ്മയോട് പറയുന്നത് ഈ ദൃശ്യങ്ങളില്‍ കാണാം. സ്ലോവേനിയന്‍ ഉച്ചാരണമാണ് കുട്ടിയുടേതെന്നാണ് ഇപ്പോള്‍ പലരും കണ്ടെത്തിയിരിക്കുന്നത്. തുടര്‍ന്ന് മെലനിയ മകനോട് ഭക്ഷണം കഴിച്ചിട്ട് സ്‌ക്കൂളില്‍ പോകാമെന്ന് പറയുന്നു.

ഇവര്‍ ഇരിക്കുന്ന മുറിയിലെ ഒരു മേശക്ക് മുന്നില്‍ പിതാവായ ഡൊണാള്‍ഡ് ട്രംപും ഇരിക്കുന്നുണ്ട്. മകനോട് സ്‌ക്കൂളില്‍ വായിക്കാനും എഴുതാനും കണക്ക് കൂട്ടാനുമെല്ലാം പഠിപ്പിക്കുമെന്ന് ട്രംപും പറയുന്നത് കാണാം. സമൂഹ മാധ്യമമായ എക്സില്‍ ഇതിനോടകം 10 ലക്ഷം പേരാണ് ഈ വീഡിയോ കണ്ടത്. പ്രശസ്തയായ ഒരു മോഡല്‍ എന്ന നിലയില്‍ കോടികള്‍ സമ്പാദിക്കാമായിരുന്നു എങ്കിലും മകന് വേണ്ടിയാണ് മെലനിയ ജീവിതത്തിലെ വലിയൊരു സമയവും മാറ്റിവെച്ചത് എന്നാണ് എക്സില്‍ പലരും കമന്റ്് ഇട്ടിരിക്കുന്നത്. ഡൊണാള്‍ഡ് ട്രംപ് അമേരിക്കയുടെ പ്രസിഡന്റായി രണ്ടാമതും തെരഞ്ഞെടുക്കപ്പോള്‍ നടന്ന വിജയാഘോഷ ചടങ്ങിലാണ് നാട്ടുകാര്‍ പലരും ആദ്യമായി ബാരണ്‍ ട്രംപിനെ കാണുന്നത്.

Tags:    

Similar News