ബിയാങ്കയുടെ സെന്‍സോറിയുടെ ഗ്രാമിയിലെ നഗ്നതാ പ്രദര്‍ശനം അതിരുവിട്ടു; കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു മുന്നില്‍ തുണിയുരിഞ്ഞത് ശരിയല്ല; അശ്ലീല പ്രകടനത്തിന് അറസ്റ്റ് ആവശ്യം; വേദിയില്‍ നിന്നും പിടിച്ചു പുറത്താക്കിയ ശേഷം പാര്‍ട്ടി നടത്തി ആഘോഷം; സോഷ്യല്‍ മീഡിയയില്‍ തെറിവിളി; കുറ്റക്കാരന്‍ കെന്യ വെസ്‌റ്റെന്നും വിമര്‍ശനം

Update: 2025-02-04 04:58 GMT

ലോസ് ആഞ്ചല്‍സ്: കഴിഞ്ഞ ദിവസം നടന്ന ഗ്രാമി അവാര്‍ഡ്‌സില്‍ ജനപ്രിയ റാപ്പര്‍ കാന്യേ വെസ്റ്റും(47) ഭാര്യ ബിയാങ്ക സെന്‍സോറിയും (30) വലിയ വിവാദമാണ് സൃഷ്ടിച്ചിരിക്കുന്നത്. സെന്‍സോറി അര്‍ദ്ധനഗ്നയായി റെഡ് കാര്‍പ്പറ്റില്‍ എത്തിയതില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. സംഭവം അതിരുവിട്ടതോടെ ഇവരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമാക്കുകയാണ് ആളുകള്‍.

സെന്‍സോറിയുടെ നഗ്‌നതാ പ്രദര്‍ശനം പൊതുസ്ഥലത്ത് അതിരുവിട്ടതായും, കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു മുന്നില്‍ അങ്ങനെ വരുന്നതിന് നിയമപരമായ നടപടിയുണ്ടാകണമെന്നുമാണ് സമൂഹമാധ്യമങ്ങളിലെ പ്രതികരണം. 'ഇതു തുറന്ന ലംഘനമാണ്. കുട്ടികള്‍ക്കു മുന്നില്‍ ഇവര്‍ അങ്ങനെ പ്രവര്‍ത്തിച്ചത് നിയമപ്രകാരം ശിക്ഷിക്കപ്പെടണം,' എന്ന് ഒരു റെഡ്ഡിറ്റ് ഉപയോക്താവ് കുറിച്ചു. കഴിഞ്ഞ വര്‍ഷം വെനീസ് നഗരത്തില്‍ വെസ്റ്റ്-സെന്‍സോറി ദമ്പതികള്‍ അശ്ലീല പെരുമാറ്റം നടത്തിയെന്നാരോപിച്ച് ഒരുപാട് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ബിയാങ്കയുടെ ചിത്രങ്ങള്‍ക്കു വലിയ തോതിലുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നു. കലിഫോര്‍ണിയ നിയമമനുസരിച്ച് നഗ്‌നതാപ്രദര്‍ശനത്തിനു ബിയാങ്കയ്‌ക്കെതിരെ നടപടിക്കു സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. മനുഷ്യര്‍ പൊതുയിടത്തില്‍ പാലിക്കേണ്ട ചിലമര്യാദകളുണ്ട്. മാന്യതയുടെ അതിര്‍ വരമ്പുകള്‍ ലംഘിക്കുന്നതാണെന്ന രീതിയിലുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നു.

അതേസമയം കാന്യേയുടെ മുന്‍ ഭാര്യ കിം കാര്‍ദ്ദാഷിയനെ വിമര്‍ശിച്ചിട്ട് ഇപ്പോഴത്തെ ഭാര്യയുടെ നഗ്നത പ്രദര്‍ശനം നടത്തിയതില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം പൊരുത്തപ്പെടുന്നില്ലെന്ന് നിരീക്ഷകള്‍ ചൂണ്ടിക്കാട്ടുന്നു. 2019ല്‍ മെറ്റ് ഗാലയില്‍ കിം കാര്‍ദ്ദാഷിയന്‍ ധരിച്ച Thierry Mugler ഡിസൈന്‍ ഡ്രസിനെ കുറിച്ച് 'അത് വളരെ സെക്‌സിയായി തോന്നുന്നു, ഈ വിധത്തിലുള്ള വേഷം വേണ്ട', എന്ന് കാന്യേ വെസ്റ്റ് നേരത്തേ പറഞ്ഞിരുന്നു. പക്ഷേ ഇപ്പോളത്തെ ഭാര്യയെ അര്‍ദ്ധനഗ്‌നയായി വേഷധരിപ്പിച്ച് ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുന്നതില്‍ കാന്യേയക്ക് താല്പര്യമുള്ളതായി കാണുന്നു എന്നാണ് വിമര്‍ശനം.

അതേസമയം, സെന്‍സോറിയുടെ കുടുംബാംഗങ്ങള്‍ നേരത്തെ തന്നെ അവളുടെ വേഷധാരണത്തിനെതിരെ പ്രതികരിച്ചിരുന്നു. എന്നാല്‍, സിസ്റ്റര്‍ അന്‍ജലീന (20) തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ സെന്‍സോറിയുടെ വേഷത്തിനെ പിന്തുണച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഈ വിവാദത്തിന് ശേഷം മാസങ്ങളായി ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് നിശ്ചലമായിരുന്ന സെന്‍സോറിയുടെ അക്കൗണ്ട് വീണ്ടും സജീവമായി തുടര്‍ന്നിട്ടുണ്ട്. വിവാദം സൃഷ്ടിച്ച ഈ റെഡ് കാര്‍പ്പറ്റ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. ഇതിനകം തന്നെ 2.4 ലക്ഷം ആളുകളാണ് സെന്‍സോറിയുടെ അക്കൗണ്ട് ഫോളോ ചെയ്യുന്നത്.

സെന്‍സോറിയെ കേന്ദ്രബിന്ദുവാക്കി ലോകശ്രദ്ധ പിടിച്ചുപറ്റാന്‍ കാന്യേ ശ്രമിക്കുകയാണെന്ന അഭിപ്രായമാണ് ഇക്കാര്യത്തില്‍ ഉയരുന്നത്. ഗ്രാമിയില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം വെസ്റ്റ്-സെന്‍സോറി ദമ്പതികള്‍ ബിവര്‍ലി ബൂളവാര്‍ഡില്‍ വെച്ച് സംഘടിപ്പിച്ച പാര്‍ട്ടിയിലും പങ്കെടുത്തിരുന്നു. ഒരു കാലത്ത് 24 ഗ്രാമി അവാര്‍ഡുകള്‍ സ്വന്തമാക്കിയ കാന്യേ വെസ്റ്റ്, 'നാളെ വാര്‍ത്തകളില്‍ നിറഞ്ഞുനില്ക്കുന്നുവോ?' എന്നതിലായിരിക്കാം ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത്.

ഓസ്‌ട്രേലിയയിലെ മെല്‍ബണിലാണ് ബിയാങ്ക സെന്‍സോറി ജനിച്ചത്. മെല്‍ബണ്‍ സര്‍വകലാശാലയില്‍ നിന്ന് ആര്‍കിടെക്ചറില്‍ ബിരുദം നേടി. ആര്‍ക്കിടെക്റ്റായി ജോലി ചെയ്യുന്നതിനിടെയാണ് കാന്യേ വെസ്റ്റിനെ പരിചയപ്പെട്ടത്. കാന്യേ വെസ്റ്റുമായുള്ള ബന്ധത്തെ തുടര്‍ന്നാണ് ബിയാങ്കയുടെ പേര് മാധ്യമങ്ങളുടെ തലക്കെട്ടുകളില്‍ ഇടംനേടുന്നത്. 2024ല്‍ ഇരുവരും വിവാഹിതരായെന്ന രീതിയിലുള്ള വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. പ്രശസ്ത താരം കിം കര്‍ദാഷിയാനുമായി വേര്‍പിരിഞ്ഞ ശേഷമാണ് കേന്യ വെസ്റ്റിന്റെ പേരിനൊപ്പം ബിയാങ്കയുടെ പേര് കേട്ടുതുടങ്ങിയത്. എന്നാല്‍ ഇവര്‍ വിവാഹിതരായോ എന്നതു സംബന്ധിച്ച് കൃത്യമായ വിവരങ്ങളില്ല. തന്റെ ഫാഷന്‍ തിരഞ്ഞെടുപ്പുകളിലൂടെ ബിയാങ്ക വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

Tags:    

Similar News