കോട്ട് താഴെയിട്ട് തിരിഞ്ഞുനോക്കൂ..; നിനക്ക് എന്റെ എല്ലാ പിന്തുണയും ഉണ്ട്; ബിയാങ്ക സെന്‍സോറിയോട് മേല്‍ക്കുപ്പായം അഴിക്കാന്‍ പറഞ്ഞത് അമേരിക്കന്‍ റാപ്പര്‍ കാന്യേ വെസ്റ്റ്; കുപ്പായം അഴിച്ച് നൂല്‍ബന്ധമില്ലാതെ മോഡല്‍; ഗ്രാമി അവാര്‍ഡ്‌സിലെ ബിയാങ്ക സെന്‍സോറിയുടെ നഗ്നതാ പ്രദര്‍ശനം വിവാദത്തില്‍; റെഡ് കാര്‍പ്പറ്റില്‍ കുപ്പായം അഴിച്ചത് ഭര്‍ത്താവിന്റെ നിര്‍ബന്ധപ്രകാരം
ലോസ് ആഞ്ചലസ്: 2025 ഗ്രാമി അവാര്‍ഡ്സ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ് ബിയാങ്ക സെന്‍സോറിയുടെ നഗ്നതാപ്രദര്‍ശനം. വിവാദ റാപ്പര്‍ കാന്യേ വെസ്റ്റിന്റെയും (47) ഭാര്യ ബിയാങ്ക സെന്‍സോറിയുടെയും (30) റെഡ് കാര്‍പ്പറ്റിലെ ഷോ വലിയ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. മോഡലായ ബിയാങ്ക തന്റെ ദേഹമൊട്ടാകെ പുറത്തുകാണിക്കുന്ന ത്വക്ക് നിറത്തിലുള്ള സുതാര്യ വസ്ത്രം( ന്യൂഡ് സ്‌കിന്‍ ടൈറ്റ്) ധരിച്ചാണ് ചടങ്ങിന് എത്തിയത്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ പ്രചാരം നേടുകയും ഒട്ടുമിക്കവരും കാന്യേയുടെ സമീപനത്തെ വിമര്‍ശിക്കുകയും ചെയ്തു.
കാന്യേ വെസ്റ്റ് കറുത്ത വസ്ത്രം ധരിച്ചപ്പോള്‍ ബിയാങ്ക കോട്ട് ധരിച്ചിരുന്നു. റെഡ് കാര്‍പെറ്റില്‍ എത്തിയ ശേഷം രോമക്കുപ്പായം അഴിച്ചുമാറ്റി ഫൊട്ടോഗ്രഫര്‍മാര്‍ക്ക് പോസ് ചെയ്തത് പലരെയും ഞെട്ടിച്ചു. അവരുടെ ഈ പ്രവൃത്തി പല ആളുകള്‍ക്കും അംഗീകരിക്കാന്‍ കഴിഞ്ഞില്ല. ഇരുവരെയും ചടങ്ങില്‍ നിന്നും പുറത്താക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. ക്ഷണിക്കാതെ എത്തിയതുകൊണ്ടാണ് ഇവരെ പുറത്താക്കിയതെന്ന് ഇ.ടി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇതിനെക്കുറിച്ച് ഔദ്യോഗികമായ സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.
സമൂഹമാധ്യമങ്ങളില്‍ ബയാന്‍കയുടെ വസ്ത്രധാരണത്തിനെതിരെ ഒട്ടറെ പേര്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. ഇത് ശരിയല്ലെന്നും ലജ്ജാകരമാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. അവരുടെ വസ്ത്രധാരണ രീതി തീര്‍ത്തും മോശമായിപ്പോയി എന്ന് പല ആളുകളും അഭിപ്രായപ്പെട്ടു. ബിയാങ്കയെ ആരെങ്കിലും രക്ഷിക്കണം, ഇത് വളരെ അധികം ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ് എന്ന് ഒരാള്‍ എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. ഇത് അവരുടെ വ്യക്തിപരമായ ഇഷ്ടമാണെന്ന് വാദിക്കുന്നവരും ഉണ്ട്.
മറ്റൊരാള്‍ 'ബിയാങ്ക സെന്‍സോറിയെ ഈ അവസ്ഥയില്‍ കാണേണ്ടി വന്നതില്‍ എനിക്ക് വളരെയധികം വിഷമമുണ്ട്' എന്ന് എക്സ് പ്ലാറ്റ്ഫോമില്‍ എഴുതി. ഇങ്ങനെ പല ആളുകളും അവരുടെ അഭിപ്രായങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നുണ്ട്.
അതേസമയം, ഗ്രാമി അവാര്‍ഡ്സ് ചടങ്ങില്‍ നടന്ന വിവാദ സംഭവത്തില്‍ പുതിയ ട്വിസ്റ്റ് നടന്നിരിക്കുകയാണ്. ബിയാങ്ക സെന്‍സോറി തന്റെകറുത്ത രോമക്കുപ്പായം ഊരി നഗ്‌നയായി വെളിച്ചത്തിലേക്ക് വന്നതിന് പിറകിലെ കാരണം കാന്യേ വെസ്റ്റിന്റെ നിര്‍ബന്ധമാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
നിക്കോള ഹിക്ക്ളിംഗ് എന്ന ലിപ് റീഡറുടെ പഠനപ്രകാരം 'നീ ഒരു സീന്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്,'' എന്ന് കാന്യേ ബിയാങ്കയോട് പറഞ്ഞതായാണ് കണ്ടെത്തിയത്. 'സീന്‍ സൃഷ്ടിച്ചാല്‍ എല്ലാം അര്‍ഥമാകും,'' എന്നും കാന്യേ തുടര്‍ന്നുപറഞ്ഞുവെന്നും ഹിക്ക്ലിംഗ് വ്യക്തമാക്കി. റെഡ് കാര്‍പ്പറ്റിലേക്ക് എത്തിയതിന് പിന്നാലെ കാന്യേ ബിയാങ്കയെ തന്റെ കോട്ടു താഴെയിട്ട് തിരിഞ്ഞുനോക്കാന്‍ നിര്‍ദേശിക്കുകയും, 'നിനക്ക് എന്റെ പിന്തുണയുണ്ട്,'' എന്നും പറഞ്ഞു. ശേഷമാണ് താരം കറുത്ത കോട്ട് ഊരിയതും നഗ്‌നയായി പ്രത്യക്ഷപ്പെട്ടതും.
ഓസ്‌ട്രേലിയയിലെ മെല്‍ബണാണ് ബിയാങ്ക സെന്‍സോറിയുടെ ജന്മനാട്. മെല്‍ബണ്‍ സര്‍വകലാശാലയില്‍ നിന്ന് ആര്‍കിടെക്ചറില്‍ ബിരുദം നേടി. ആര്‍ക്കിടെക്റ്റായി ജോലി ചെയ്യുന്നതിനിടെയാണ് കാന്യെ വെസ്റ്റിനെ പരിചയപ്പെട്ടത്. കാന്യെ വെസ്റ്റുമായുള്ള ബന്ധത്തെ തുടര്‍ന്നാണ് ബിയാങ്കയുടെ പേര് തലക്കെട്ടുകളില്‍ ഇടംനേടുന്നത്. 2024ല്‍ ഇരുവരും വിവാഹിതരായെന്ന രീതിയിലുള്ള വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. പ്രശസ്ത താരം കിം കര്‍ദാഷിയാനുമായി വേര്‍പിരിഞ്ഞ ശേഷമാണ് കാെന്യ വെസ്റ്റിന്റെ പേരിനൊപ്പം ബിയാങ്കയുടെ പേര് കേട്ടുതുടങ്ങിയത്. എന്നാല്‍ ഇവര്‍ വിവാഹിതരായോ എന്നതു സംബന്ധിച്ച് കൃത്യമായ വിവരങ്ങളില്ല.