'മാക്രാണിന്റെ ഭാര്യ സ്ത്രീയല്ല ട്രാന്‍സ് ജെന്‍ഡറാണ്; ലൈംഗിക വ്യക്തിത്വം മറച്ചുവെച്ച് ലോകത്തെ കബളിപ്പിക്കുന്നു'; ആരോപണങ്ങള്‍ ഉന്നയിച്ച് യുഎസിലെ തീവ്ര വലതുപക്ഷ ഇന്‍ഫ്ളുവന്‍സര്‍; കേസുമായി മാക്രോണ്‍ ദമ്പതികളും; ഭാര്യ പുരുഷനല്ലെന്ന് തെളിയിക്കേണ്ട ഗതികേടില്‍ ഫ്രഞ്ച് പ്രസിഡന്റ് !

; ഭാര്യ പുരുഷനല്ലെന്ന് തെളിയിക്കേണ്ട ഗതികേടില്‍ ഫ്രഞ്ച് പ്രസിഡന്റ് !

Update: 2025-09-19 17:27 GMT

പാരീസ്: ഇടയ്ക്കിടെ വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നവരാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രാണും ഭാര്യ ബ്രിജിറ്റും. മാക്രോണിന് 48 വയസ്സും ഭാര്യക്ക് 72മാണ് പ്രായം. ഇതടക്കം വെച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദങ്ങളുണ്ടാവാറുണ്ട്. പക്ഷേ ഇപ്പോള്‍, തന്റെ ഭാര്യ പുരുഷനല്ലെന്ന് തെളിയിക്കാന്‍ കേസുകൊടുക്കേണ്ട ഗതികേടാണ് മാക്രോണിന് ഉണ്ടായിരിക്കുന്നത്. ഫ്രഞ്ച് പ്രസിഡന്റിന്റെ ഭാര്യ ഒരു ട്രാന്‍സ് ജെന്‍ഡര്‍ ആണെന്നും, ചെറുപ്പത്തില്‍ പുരുഷന്‍ ആണെന്നും ആരോപിച്ചവര്‍ക്കെതിരെയാണ് നിയമ നടപടി സ്വീകരിച്ചത്.

യുഎസിലെ തീവ്ര വലതുപക്ഷ ഇന്‍ഫ്ളുവന്‍സറായ കാന്‍ഡേസ് ഓവന്‍സിനെതിരെയാണ് മാക്രോണ്‍ ദമ്പതികളുടെ കേസ്. ഈ മാനനഷ്ടകേസില്‍ യുഎസ് കോടതിയില്‍ 'ഫോട്ടോഗ്രാഫിക്, ശാസ്ത്രീയ തെളിവുകള്‍' ഹാജരാക്കാന്‍ പദ്ധതിയിടുന്നുവെന്ന് ദമ്പതികളുടെ അഭിഭാഷകന്‍ ടോം ക്ലെയര്‍ പറഞ്ഞു. ബ്രിജിറ്റ് മുമ്പ് ഗര്‍ഭിണിയായിരുന്നതും കുട്ടികളെ വളര്‍ത്തുന്നതും അടക്കമുള്ള കോടതിയില്‍ അവതരിപ്പിക്കുമെന്നും അഭിഭാഷകന്‍ പറഞ്ഞു.

'വേഷം മാറിയ ട്രാന്‍സ് ജെന്‍ഡര്‍'

2017-ല്‍ നതാച്ച റേ ബ്ലോഗറാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ഫ്രഞ്ച് പ്രസിഡന്റിന്റെ ഭാര്യ തന്റെ സഹോദരന്‍ ജീന്‍-മൈക്കല്‍ ട്രോഗ്നിയക്സാണെന്ന് യൂട്യൂബ് വീഡിയോയില്‍ ഇദ്ദേഹം അവകാശപ്പെട്ടതോടെയാണ് ബ്രിജിറ്റിന്റെ സെക്സ് ഐഡന്റിറ്റിയും വിവാദമായത്. പക്ഷേ ഈ വീഡിയോ അന്ന് അത്ര പ്രശസ്തമായില്ല. പക്ഷേ 2022-ലെ ഫ്രഞ്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വൈറലായി.

ബ്രിജിറ്റ് മാക്രോണിനോട് സാമ്യമുള്ള ഒരു ചിത്രം തന്റെ സഹോദരന്റെ ബാല്യകാല ചിത്രമാണെന്ന് അവകാശപ്പെട്ട നതാച്ച റേ തെളിവായി കാണിച്ചിരുന്നു. ഓണ്‍ലൈനില്‍ കിംവദന്തികള്‍ പടര്‍ന്നതോടെ, മാക്രോണ്‍ ദമ്പതികള്‍ മാനനഷ്ടത്തിന് കേസെടുത്തു. ഇതില്‍ 2024 സെപ്റ്റംബറില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി. പക്ഷേ ആരോപണങ്ങള്‍ തെറ്റാണെങ്കിലും അത് മോശം ഉദ്ദേശ്യത്തോടെയല്ലെന്ന് ചൂണ്ടിക്കാട്ടി, 2025 ജൂലൈയില്‍ പാരീസ് അപ്പീല്‍ കോടതി വിധി റദ്ദാക്കി.

പക്ഷേ കാന്‍ഡേസ് ഓവന്‍സ് എന്ന 40 ലക്ഷത്തിലധികം സബ്‌സ്‌ക്രൈബര്‍മാരുള്ള യുട്യൂബ് ചാനല്‍ നടത്തുന്ന അമേരിക്കയിലെ, വലതുപക്ഷ ഇന്‍ഫ്്ളുവെന്‍സര്‍ ഈ വിഷയം ഏറ്റെടുത്തു. ഫ്രാന്‍സിന്റെ പ്രഥമ വനിത ഒരു പുരുഷനാണെന്ന് അവര്‍ ആവര്‍ത്തിച്ചു. ലൈംഗിക വ്യക്തിത്വം മറച്ചുവെച്ച് ലോകത്തെ കബളിപ്പിക്കുന്നന്നുവെന്നും കാന്‍ഡേസ് ആരോപണം ഉന്നയിച്ചു. ഇത് വൈറലയാതോടെ ഈ വര്‍ഷം ജൂലൈയില്‍ മാക്രോണ്‍ ദമ്പതികള്‍ മിസ് ഓവന്‍സിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. ഇതിന്റെ വിചാരണയാണ് ഇപ്പോള്‍ നടക്കുന്നത്. മാനനഷ്ടക്കേസിനെ 'വ്യക്തവും നിരാശാജനകവുമായ പബ്ലിക് റിലേഷന്‍സ് തന്ത്രം' എന്ന് മിസ് ഓവന്‍സ് കേസിനെ വിശേഷിപ്പിച്ചത്. കൂടാതെ മിസ് മാക്രോണ്‍ ഒരു വിഡ്ഡിയാണെന്നും ആരോപിച്ചു. പക്ഷേ അമേരിക്കന്‍ കോടതിയില്‍ കേസ് തുടരുകയാണ്. നേരത്തെയും തീവ്ര വലതുപക്ഷ ആശയങ്ങള്‍ പ്രചരിപ്പിച്ചതിന്റെ പേരില്‍ ഇവര്‍ വിവാദത്തിലായിരുന്നു. രണ്ടാം ലോകമഹായുദ്ധസമയത്ത് തടങ്കല്‍പ്പാളയങ്ങളിലെ ജൂതന്മാരില്‍ നാസി മെഡിക്കല്‍ പരീക്ഷണം നടത്തിയിരുന്നില്ല എന്നായിരുന്നg ഇവരുടെ വാദം. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍, ന്യൂസിലന്‍ഡില്‍ നിന്നും ഓസ്‌ട്രേലിയയില്‍ നിന്നും അവര്‍ക്ക് വിസ നിഷേധിക്കപ്പെട്ടു. കേസുമായി ശക്തമായി മുന്നോട്ടുപോവുമെന്നാണ്, ദമ്പതികളുടെ അഭിഭാഷകന്‍ ടോം ക്ലെയര്‍ പറയുന്നത്.




 


അധ്യാപികയെ വിവാഹം കഴിച്ച മാക്രോണ്‍

കോളജ് ടീച്ചറെ പ്രണയിച്ച വിദ്യാര്‍ഥിയുടെ കഥ നാം സൂപ്പര്‍ ഹിറ്റായ 'പ്രേമം' സിനിമയിലൊക്കെ മാത്രമാണ് കേട്ടിട്ടുള്ളത്. എന്നാല്‍ ഇമ്മാനുവേല്‍ മാക്രോണിന്റെ ജീവിതത്തില്‍ അത് സംഭവിച്ചതാണ്. കോളജ് ടീച്ചര്‍ക്കുപകരം അയാള്‍ സ്നേഹിച്ചത് സ്‌കുള്‍ ടീച്ചറെയാണെന്ന് മാത്രം. ഫ്രാന്‍സിലെ ആമിയന്‍സില്‍ ഒരു മധ്യവര്‍ഗ്ഗ കുടുംബത്തിലായിരുന്നു മാക്രോണിന്റെ ജനനം. അമ്മ ഫ്രാങ്കോയിസ് നോഗൂസ് സാമൂഹിക സുരക്ഷാവകുപ്പില്‍ ഡോക്ടര്‍. പിതാവ് ജീന്‍ മൈക്കല്‍, പിക്കാര്‍ഡ് സര്‍വകലാശാലയിലെ പ്രൊഫസസര്‍. മാക്രോണിന് രണ്ടുസഹോദരങ്ങള്‍ കൂടിയുണ്ട്. ഇളയസഹോദരന്‍ ലോറന്റും, അനുജത്തി എസ്റ്റെല്ലും. ലോറന്റും മാക്രോണും ഒരുമിച്ച് വളര്‍ന്നു. ലോറന്റനും നന്നായി പഠിച്ച് റേഡിയോളജിസ്റ്റായി. വിവാഹിതയായ സഹോദരിയും മാക്രോണിന് സഹായിയായി ഇപ്പോഴും കുടെയുണ്ട്.

പഠനത്തിലും സംഗീതവും നാടകവും പോലുള്ള പാഠ്യേതര വിഷയങ്ങളിലും മിടുക്കനായ വിദ്യാര്‍ഥിയായിരുന്നു മാക്രോണ്‍. ആമിയന്‍സിലെ ജെസ്യൂട്ട് ഹൈസ്‌കൂളായ ലൈസി ലാ പ്രൊവിഡന്‍സില്‍ വെച്ച് വെറും 15ാം വയസ്സിലാണ്, അയാളുടെ പ്രണയം തുടങ്ങുന്നത്. 1993-ല്‍ അവിടെ ഫ്രഞ്ച് പഠിപ്പിക്കാന്‍ എത്തിയ ടീച്ചര്‍ ആയിരുന്നു, 39കാരിയായ ബ്രിജിറ്റ് ഓസിയര്‍ എന്ന ഫ്രാന്‍സിന്റെ ഇപ്പോഴത്തെ ഫസ്റ്റ് ലേഡി. 'ലൗ അറ്റ് ദ ഫസ്റ്റ് സൈറ്റ്' എന്നാണ് ഇതേക്കുറിച്ച് മാക്രാണ്‍ പിന്നീട് പറഞ്ഞത്. ടീച്ചറെ ആദ്യമായി കണ്ടപ്പോള്‍ തന്നെ അതുവരെ അനുഭവിച്ചിട്ടില്ലാത്ത അസാധാരണമായ എന്തോ ഒന്ന് തന്റെ ഉള്ളില്‍ തുടക്കുകയായിരുന്നുവെന്ന് ഒരു അഭിമുഖത്തില്‍ മാക്രോണ്‍ തുറന്ന് പറയുന്നു.

ബ്രിജിറ്റിന്റെ സാഹിത്യ ക്ലാസുകള്‍ അവന് എറെ ഇഷ്ടമായിരുന്നു. അവന്‍ പങ്കെടുത്ത നാടക ക്ലാസ്സിന്റെ ചുമതലയും ബ്രിജിറ്റിനായിരുന്നു. അവിടെ വെച്ചാണ് അവര്‍ കൂടുതല്‍ അടുത്തത്. തനിക്കും മാക്രോണിനോട് വല്ലാത്ത ഒരു ആകര്‍ഷണീയത തോന്നിയിരുന്നെങ്കിലും അത് വെളിപ്പെടുത്തിയില്ലെന്ന് ബ്രിജിറ്റ് പിന്നീട് പറയുകയുണ്ടായി. കാരണം അവന് അന്ന് പ്രായപൂര്‍ത്തിയായിട്ടില്ല. പകത്വയില്ലാത്ത ഒരു കുട്ടിയുടെ ചാപല്യമായെ ഇതിനെയൊക്കെ കാണാന്‍ കഴിയൂവെന്ന് അവര്‍ക്ക് തോന്നി. മാത്രമല്ല അവര്‍ തമ്മില്‍ ശാരീരിക ബന്ധം ഉണ്ടായി കേസായാല്‍ പോക്സോ കുറ്റത്തിന് ടീച്ചര്‍ അകത്താവുകയും ചെയ്യുമായിരുന്നു.

1974 തന്നെ ബ്രിജിറ്റ് വിവാഹിതയായിരുന്നു. ബാങ്കര്‍ ആന്ദ്രേ-ലൂയിസ് ഔസിയാണ് ഭര്‍ത്താവ്. അവര്‍ക്ക് മൂന്ന് മക്കളുണ്ടായിരുന്നു. ഇളയ പെണ്‍കുട്ടി ലോറന്‍സ്, അതേ സ്‌കൂള്‍ വിദ്യാര്‍ഥിയും മാക്രോണിന്റെ സഹപാഠിയുമായിരുന്നു. പക്ഷേ എത്ര ശ്രമിച്ചിട്ടും തങ്ങള്‍ക്ക് പ്രണയം തടുത്തുനിര്‍ത്താന്‍ കഴിഞ്ഞില്ല എന്നാണ് ബ്രിജിറ്റ് പറയുന്നത്. വൈകാതെ അവര്‍ കടുത്ത അനുരാഗത്തിലായി.



വരന്റെ പ്രായം 29, വധുവിന് 53!

പക്ഷേ ഈ ബന്ധം അര്‍ക്കും അംഗീകരിക്കാന്‍ കഴിഞ്ഞില്ല. മാക്രോണിന്റെ രക്ഷിതാക്കള്‍ അയാളെ ഇതില്‍നിന്ന് മോചിപ്പിക്കാന്‍ കൂടി ഫ്രാന്‍സിലേക്ക് പഠിക്കാന്‍ വിട്ടു. പക്ഷേ കത്തുകളിലുടെയും ഫോണുകളിലുടെയും ഇരുവരും അനുഭാഗം തുടര്‍ന്ന്. ഒടുവില്‍ 2006 ജനുവരിയില്‍ ഭര്‍ത്താവിനെ ബ്രിജിറ്റ് ഡിവേഴ്സ് ചെത്തു. 2007 ഒക്ടോബറില്‍ മാക്രോണിനെ വിവാഹം കഴിക്കുകയും ചെയ്തു. വിവാഹ സമയത്ത് വരന്റെ പ്രായം 29, വധുവിന് പ്രായം 53! പ്രേമത്തിന് കണ്ണും മൂക്കുമില്ലെന്ന് പറയുന്നത് എത്ര ശരിയാണ്. 'പരസ്പരം പറയാതെ കണ്ണുകളിലെ തിളക്കം കണ്ടാണ് ഞങ്ങള്‍ പ്രേമം അറിയുന്നത്. ആ തിളക്കം ഇപ്പോഴും നിലനില്‍ക്കുന്നു.''- തന്റെ വിവാഹത്തെക്കുറിച്ച് മാക്രോണ്‍ പിന്നീട് പറഞ്ഞത് ഇങ്ങനെയാണ്.

അപ്പോഴേക്കും ഇമ്മാനുവേല്‍ മാക്രാണ്‍ ഉന്നത ബിരുദങ്ങള്‍ കരസ്ഥമാക്കി ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്ന ബാങ്കര്‍ എന്ന നിലയിലേക്ക് വളര്‍ന്നിരുന്നു. ഇവിടെയൊക്കെ മാക്രേണിന്റെ ഗോഡ് ഫാദറപ്പോലെ പ്രവര്‍ത്തിച്ചത് ഭാര്യയായ പഴയ ടീച്ചര്‍ തന്നെ ആയിരുന്നു. മാക്രാണിലുള്ള വിശ്വാസം ഒന്നുകൊണ്ടാണ് താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനെ പിന്തുണച്ചത് എന്നും അത് ശരിയായ തീരുമാനം ആയിരുന്നുവെന്ന് തെളിഞ്ഞെന്നും ബ്രിജിറ്റ് പറയുന്നു. മാക്രോണിന്റെ ഇലക്ഷന്‍ തന്ത്രങ്ങളുടെയും കാമ്പയിനിന്റെയുമൊക്കെ നേതൃത്വവും ടീച്ചര്‍ക്കുതന്നെ.

ഇന്ന് ഫ്രഞ്ച് ജനയുടെ മാതൃക ദമ്പതികളാണ് ഇവര്‍. സത്രീലമ്പടത്തം കൊണ്ട് പേരു കേള്‍പ്പിച്ചവര്‍ ആയിരുന്നു മുന്‍ ഫ്രഞ്ച് പ്രസിഡന്റുമാര്‍ ഏറെയും. പക്ഷേ മാക്രോണിണ് പ്രണയം ടീച്ചറോട് മാത്രമായിരുന്നു. ഈ ദമ്പതികള്‍ക്ക് കുട്ടികള്‍ ഇല്ല. ബ്രിജിറ്റിന്റെ ആദ്യ വിവാഹത്തിലുള്ള മക്കളെയാണ് ഇവര്‍ ഔദ്യോഗിക അവകാശികള്‍ ആക്കിയിരിക്കുന്നത്. മാക്രോണിന്റെ സഹോദരനും സഹോദരിയും അടക്കമുള്ളവരും ഇവരും തികഞ്ഞ സ്നേഹത്തോടെ കഴിയുന്നു. എന്തിന് ബ്രിജിറ്റിന്റെ ആദ്യ ഭര്‍ത്താവിന്റെ കുടുബംപോലും മാക്രോണിന് ഒപ്പമാണ്.




ഇപ്പോള്‍ മാക്രോണിന് 48 വയസ്സായി. ടീച്ചര്‍ക്ക് 72 ഉം. എന്നിട്ടും അവര്‍ ഒന്നിച്ച് ഒറ്റക്കെട്ടായി രാഷ്ട്രീയ സാംസ്‌ക്കാരിക രംഗങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു. ഭാര്യയുടെ പേരില്‍ മാക്രേണിനെ അപമാനിക്കാന്‍ പലകുറി നീക്കങ്ങള്‍ ഉണ്ടായതാണ്. അടിക്കടിയുണ്ടായ ഭീകരാക്രമണങ്ങളെ തുടര്‍ന്ന് ഇസ്ലാമിക ഭീകരതക്കെതിരെ കര്‍ശന നടപടി എടുത്തപ്പോള്‍, വ്യക്തി ജീവിതത്തിന്റെ പേരില്‍ മാക്രോണിനെ പ്രതിക്കൂട്ടില്‍ കയറ്റാനാണ് ഇസ്ലാമിസ്റ്റുകള്‍ ശ്രമിച്ചത്. 15ാം വയസ്സില്‍ സഹപാഠിയുടെ അമ്മയെ അടിച്ചുമാറ്റി ഒളിച്ചോടിയവാനാണ് മാക്രോണ്‍ എന്നാണ് ഈ കൊച്ചു കേരളത്തില്‍ അടക്കം ഇസ്ലാമിസ്റ്റുകള്‍ പ്രചരിപ്പിച്ചത്. കുറച്ചുമാസങ്ങള്‍ക്ക് മുമ്പ് മാക്രോണ്‍ ദമ്പതികള്‍ വീണ്ടും വിവാദത്തിലായിരുന്നു.

ഈയിടെ ഇമ്മാനുവേല്‍ മാക്രോണിനെ ഭാര്യ ബ്രിജിറ്റ് മുഖത്ത് അടിച്ചുവെന്നതാണ് ലോക മാധ്യമങ്ങളിലും, സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ചയായ കാര്യമാണ്. വിയറ്റ്നാമിലെ ഹാനോയില്‍, ഇറങ്ങിയ വിമാനത്തിന്റെ വാതില്‍ തുറന്ന വേളയിലാണ്, മാക്രാണിന്റെ താടിക്ക് 72കാരിയായ ബ്രിജിത്ത് തട്ടുന്നതായി കണ്ടത്. ഇത് മാക്രോണിന് ഭാര്യയില്‍ നിന്ന് കിട്ടിയ മര്‍ദനം എന്നു പറഞ്ഞ് വലിയ വാര്‍ത്തയുമായി. അതിനിടെ ദമ്പതികള്‍ക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് നല്‍കിയ ഉപദേശവും ശ്രദ്ധിക്കപ്പെട്ടു. 'കലഹിക്കുമ്പോള്‍ വാതിലുകള്‍ അടഞ്ഞിരിക്കമെന്ന് ഉറപ്പുവരുത്തണം', എന്നായിരുന്നു ട്രംപിന്റെ ഉപദേശം.

Tags:    

Similar News