രാഹുല്‍ ഗാന്ധി പരാമര്‍ശിച്ച 'സ്വീറ്റി' യഥാര്‍ത്ഥ വോട്ടറെന്ന് റിപ്പോര്‍ട്ട്; 2012ല്‍ ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് വോട്ടു ചെയ്‌തെന്ന് സ്വീറ്റിയുടെ വെളിപ്പെടുത്തല്‍; ബ്രസീലിയന്‍ മോഡലിന്റെ ചിത്രം പട്ടികയിലുള്ള മറ്റ് മൂന്നു പേരും വോട്ടു ചെയ്തു; ഇവരും ഹരിയാനയിലെ സ്ഥിരം വോട്ടര്‍മാര്‍; ഇനി അറിയേണ്ടത് ആ മോഡലിന്റെ എങ്ങനെ എത്തിയെന്ന് മാത്രം; 'വോട്ട് ചോരി'യ്ക്കു പിന്നില്‍ ജെന്‍സി കലാപമോ? തിരിച്ചടിയ്ക്കാന്‍ ബിജെപിയും
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി പരാമര്‍ശിച്ച 'സ്വീറ്റി' യഥാര്‍ത്ഥ വോട്ടറെന്ന് റിപ്പോര്‍ട്ട്. ഇതോടെ രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങള്‍ പുതിയ തലത്തിലെത്തുകയാണ്. 2012ല്‍ ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് വോട്ടു ചെയ്‌തെന്ന് സ്വീറ്റി ഒരു ഇംഗ്ലീഷ് മാധ്യമത്തോട് വ്യക്തമാക്കി. വോട്ടര്‍ പട്ടികയില്‍ ബ്രസീലിയന്‍ മോഡലിന്റെ ചിത്രം വന്നതെങ്ങനെ എന്നറിയില്ലെന്നും സ്വീറ്റി പ്രതികരിച്ചു. ബ്രസീലിയന്‍ മോഡലിന്റെ ചിത്രം പട്ടികയിലുള്ള മറ്റ് മൂന്നു പേരും വോട്ടു ചെയ്തിട്ടുണ്ട്. ഇവരും ഹരിയാനയിലെ സ്ഥിരം വോട്ടര്‍മാരാണ് എന്നാണ് റിപ്പോര്‍ട്ട്. ഒരേ മേല്‍വിലാസത്തില്‍ 66,501 വോട്ടര്‍മാര്‍ വന്നതിലും ക്രമക്കേടില്ലെന്നും ഒരേ കുടുംബത്തിലെ അംഗങ്ങളോ ഒരേ സ്ഥലത്ത് വീടു വച്ചവരോ ആണ് വോട്ടര്‍മാര്‍ എന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഹരിയാനയില്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ ഗൂഢാലോചന നടന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ഒരു യുവതി 22 തവണ 10 ബൂത്തുകളിലായി വോട്ട് ചെയ്തുവെന്നും സീമ, സ്വീറ്റി, സരസ്വതി എന്നീ പേരുകളിലാണ് വോട്ട് ചെയ്തതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഹരിയാനയില്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ ഗൂഢാലോചന നടന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്നലെ നടതിതയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ഹരിയാനയില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ വന്‍ ഗൂഢാലോചന നടന്നു. ഒരു യുവതി 22 തവണ 10 ബൂത്തുകളിലായി വോട്ട് ചെയ്തുവെന്നും സീമ, സ്വീറ്റി, സരസ്വതി എന്നീ പേരുകളിലാണ് വോട്ട് ചെയ്തതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രേഖകള്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടായിരുന്നു രാഹുല്‍ ഇക്കാര്യം അവതരിപ്പിച്ചത്. ഇത് കേന്ദ്രീകൃതമായി നടന്ന ഓപ്പറേഷന്‍ ആണെന്നും എട്ടു സീറ്റുകളില്‍ 22 മുതല്‍ നാലായിരം വരെ വോട്ടുകളുടെ വ്യത്യാസത്തിലാണ് പോയതെന്നും രാഹുല്‍ പറഞ്ഞു.
25 ലക്ഷം കള്ള വോട്ടുകള്‍ നടന്നു, 5 ലക്ഷത്തിലധികം ഡ്യൂപ്ലിക്കേറ്റ് വോട്ടുകള്‍ ഉണ്ടായിരുന്നു. 93174 തെറ്റായ വിലാസങ്ങളും 19 ലക്ഷത്തില്‍ അധികം ബള്‍ക്ക് വോട്ടുകളുമായിരുന്നു. എട്ടില്‍ ഒന്ന് വോട്ടുകള്‍ ഹരിയാനയില്‍ വ്യാജമാണ്. ഇതുകൊണ്ട് 22000 വോട്ടിന് കോണ്‍ഗ്രസ് തോറ്റുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇവിടെ പറയുന്നത് എല്ലാം 100% സത്യമാണെന്നും ഒരു സംസ്ഥാനം തട്ടിയെടുത്ത കഥയാണെന്നും പറഞ്ഞു കൊണ്ടായിരുന്നു രാഹുലിന്റെ വാര്‍ത്താസമ്മേളനം തുടങ്ങിയത്. ഹരിയാനയില്‍ മാധ്യമങ്ങളുടെ പ്രവചനം പോലും അട്ടിമറിച്ച ഫലമാണുണ്ടായത്. എല്ലാ എക്‌സിറ്റ് പോളുകളും കോണ്‍ഗ്രസിന് അനുകൂലമായിരുന്നു. പോസ്റ്റല്‍ വോട്ടുകളില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം ഉണ്ടായിരുന്നു. എന്നാല്‍ തന്നെ ഞെട്ടിച്ച തട്ടിപ്പാണ് നടന്നത്. പോസ്റ്റല്‍ വോട്ടും പോളിങ്ങും സാധാരണ പോലെയായിരുന്നു. എന്നാല്‍ ഹരിയാനയില്‍ വ്യത്യസ്തമായിരുന്നു. ഫലം പല തവണ പരിശോധിച്ചു. അതിന്റെ ഫലമാണ് ഇവിടെ പറയുന്നത്. ഇക്കാര്യം യുവജനങ്ങളോടാണ് സംസാരിക്കുന്നത്. നിങ്ങളുടെ ഭാവി കവരുന്നതാണ് ഇതെന്നും രാജ്യത്തെ ജെന്‍ സി ഇത് തിരിച്ചറിയണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
കോണ്‍ഗ്രസുകാര്‍ക്ക് ഹരിയാനയില്‍ ഇത്രയ്ക്ക് സ്വാധീനം ഉണ്ടെങ്കില്‍ വോട്ടര്‍പട്ടിക തയ്യാറാക്കുമ്പോള്‍ തന്നെ ഇത് കണ്ടെത്തുമായിരുന്നില്ലേ എന്നാണ് ഇതിനെതിരെ ഉയരുന്ന ചോദ്യം. വോട്ടര്‍ പട്ടിക വെറുതെ ഉണ്ടാകുന്നതല്ല, അത് പ്രസിദ്ധീകരിച്ച ശേഷം രാഷ്ട്രീയ പാര്‍ട്ടികള്‍ അത് കൂലങ്കഷമായി പഠിക്കും. ബൂത്ത് തലങ്ങളില്‍ തന്നെ പരിശോധന നടക്കും. എന്നിട്ട് അതില്‍ പരാതികള്‍ ഉണ്ടെങ്കില്‍ അപ്പപ്പോള്‍ അത് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും. അത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തിരുത്തി എന്ന കാര്യം രാഷട്രീയ പാര്‍ട്ടികള്‍ ഉറപ്പുവരുത്തും. എന്തിന് വോട്ടിംഗ് ദിവസം പോലും ബൂത്ത് തല പ്രവര്‍ത്തകര്‍ അതത് വാര്‍ഡുകളിലെ വോട്ടര്‍മാരെ കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ടാകും. വോട്ട് ചെയ്യാനുള്ള സ്ലിപ് വിതരണം ചെയ്യുന്നത് അങ്ങിനെയാണ്. അപ്പോഴൊന്നും രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസുകാര്‍ക്ക് 25 ലക്ഷം കള്ളവോട്ടര്‍മാരെയും 5.21 ലക്ഷം ഇരട്ടവോട്ടര്‍മാരെയും കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ലേ എന്നാണ് ചോദ്യം ഉയരുന്നത്. ഇങ്ങിനെ ഒരു കോണ്‍ഗ്രസും കൊണ്ട് നടക്കുന്നത് എന്തിന് എന്ന ചോദ്യം ഉയരുകയാണ്. ഇത്രയും കഴിവുകെട്ട ഒരു രാഷ്ട്രീയ പാര്‍ട്ടി പിരിച്ചുവിട്ടുകൂടെ എന്നും ചോദ്യം ബിജെപി ഉയര്‍ത്തുന്നു. അതിനിടെ ജെന്‍ സികളെ അടുപ്പിക്കാനുള്ള നീക്കമായും രാഹുലിന്റെ ഈ വാര്‍ത്ത സമ്മേളനത്തെ കാണുന്നു. ജെന്‍സികളെ കൊണ്ടു വരുന്നത് കലാപം ഉണ്ടാക്കാനാണെന്ന വാദവും ശക്തമാക്കാനാണ് ബിജെപി തീരുമാനം.
അതിനിടെ ഹരിയാനയില്‍ 2024ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പില്‍ കള്ളവോട്ടുകളും കൃത്രിമവും നടന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം നുണയാണെന്ന് ഹരിയാനയിലെ ബിജെപി മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്‌നി പ്രതികരിച്ചു. ''രാഹുല്‍ ഗാന്ധി നുണപറയുകയാണ്. അദ്ദേഹത്തിന്റെ കുടുംബം നാല് ദശകത്തോളം ഇന്ത്യ ഭരിച്ചതാണ്. എന്നിട്ടും രാഹുല്‍ ഗാന്ധി നുണ പറയുകയാണ്. '- മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്‌നി ആഞ്ഞടിച്ചു. ''രാഹുല്‍ ഗാന്ധിക്ക് വിഷയങ്ങളില്ലാത്തതിനാല്‍ ആളുകളെ വഴിതെറ്റിക്കാന്‍ ശ്രമിക്കുകയാണ്.''- നയാബ് സിങ്ങ് സെയ്‌നി പറഞ്ഞു. സത്യസന്ധതയ്ക്കും നീതിയ്ക്കും പേര് കേട്ട മുഖ്യമന്ത്രിയാണ് ഹരിയാനയിലെ നയാബ് സിങ്ങ് സെയ്‌നി. ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും കൈകോര്‍ത്ത് വോട്ടര്‍പട്ടികയില്‍ വ്യാപകമായി കൃത്രിമം നടത്തുക വഴിയാണ് ഹരിയാനയിലെ എട്ട് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് തോറ്റതെന്നും ഇതാണ് കോണ്‍ഗ്രസിന്റെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണമായതെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം. നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷനും രാഹുല്‍ ഗാന്ധിയ്ക്ക് നേരെ ആഞ്ഞടിച്ചിരുന്നു. ഹരിയാനയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ച ഒരു ആരോപണത്തെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം. രാഹുല്‍ ഗാന്ധി പറഞ്ഞതുപോലെ എട്ടില്‍ ഒരാള്‍ കള്ളവോട്ട് ചെയ്തിരുന്നെങ്കില്‍ അത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറിയാതിരിക്കുമോ എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം.
ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പില്‍ അട്ടിമറി നടക്കപ്പെടുന്നുവെങ്കില്‍ അതിന് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സുപ്രീംകോടതയില്‍ പോകാതെ തുടര്‍ച്ചയായി വാര്‍ത്താസമ്മേളനം നടത്തുക വഴി പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ് രാഹുല്‍ ഗാന്ധിയെന്ന ആരോപണം ശക്തമാണ്. എന്തുകൊണ്ടാണ് നിങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സുപ്രീംകോടതിയില്‍ പോകാത്തത് എന്ന് ബുധനാഴ്ചത്തെ വാര്‍ത്തസാമ്മേളനത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ രാഹുല്‍ ഗാന്ധിയോട് ഇക്കാര്യം തിരക്കിയിരുന്നു. എന്നാല്‍ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ആദ്യം മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുകയാണ് ലക്ഷ്യം എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറുപടി. ഈച്ച പറന്നാല്‍ പോലും സുപ്രീംകോടതിയെ സമീപിക്കുന്നവരാണ് ഗാന്ധി കുടുംബം. അവര്‍ക്കായി വാദിക്കാന്‍ കപില്‍ സിബല്‍, അഭിഷേഖ് മനു സിംഘ് വി, പ്രശാന്ത് ഭൂഷണ്‍ തുടങ്ങി അഭിഭാഷകരുടെ നീണ്ട നിരയുമുണ്ട്. എന്നിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മോദിയ്ക്ക് വേണ്ടി കൃത്രിമം നടത്തുന്നുവെങ്കില്‍, തെരഞ്ഞെടുപ്പ് പ്രക്രിയ മുഴുവന്‍ കള്ളമാണെങ്കില്‍ എന്തുകൊണ്ട് രാഹുല്‍ ഗാന്ധി സുപ്രീംകോടതിയില്‍ അതിനെ ചോദ്യം ചെയ്യുന്നില്ല ഇതിന് ഉത്തരം പറയാതെ രാഹുല്‍ ഗാന്ധി മൗനം പാലിക്കുന്നതിനര്‍ത്ഥം ഇതിന് പിന്നില്‍ എന്തോ ദുരൂഹത ഒളിഞ്ഞിരിക്കുന്നു എന്ന് തന്നെയാണെന്ന് ബിജെപി പറയുന്നു.
നേപ്പാള്‍ മോഡല്‍ കലാപമുണ്ടാക്കി നരേന്ദ്രമോദി സര്‍ക്കാരിനെ അട്ടിമറിക്കാം എന്ന വ്യാമോഹമാണ് രാഹുല്‍ ഗാന്ധിയെ നയിക്കുന്നതെന്നും ബിജെപി പറയുന്നു. ഇതിന് പിന്നില്‍ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ട് എന്നും കരുതപ്പെടുന്നു. കാരണം വാര്‍ത്താസമ്മേളനത്തില്‍ തെരഞ്ഞെടുപ്പിലെ പിഴവുകള്‍ ചൂണ്ടിക്കാണിക്കാനുള്ള ഉള്ളടക്കം വിദേശരാജ്യങ്ങളില്‍ നിന്നാണ് രാഹുല്‍ ഗാന്ധിക്ക് അയച്ചുകൊടുക്കുന്നതെന്ന് നേരത്തെ തെളിവുകള്‍ സഹിതം ആരോപണം ഉയര്‍ന്നിരുന്നതാണ്. ജനാധിപത്യരീതിയിലുള്ള തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ എത്താന്‍ കഴിയില്ലെന്ന വ്യക്തമായ ബോധ്യം ഉള്ളതിനാല്‍ ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍, സുപ്രിംകോടതി തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ശരിയല്ലെന്ന് വരുത്തിതീര്‍ക്കാനാണ് രാഹുല്‍ ഗാന്ധിയുടെ ശ്രമം. വിവിധ രാജ്യങ്ങളിലെ ഭരണം അട്ടിമറിക്കുന്ന അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ശക്തികളുടെ സ്ഥിരം ശൈലിയാണ് ഇന്ത്യയില്‍ രാഹുല്‍ ഗാന്ധിയിലൂടെ നടപ്പാക്കപ്പെടുന്നത് എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
അപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ ലക്ഷ്യം വ്യക്തമാണ്. മോദി പ്രധാനമന്ത്രിയായത് തെരഞ്ഞെടുപ്പ് അട്ടിമറിയിലൂടെയാണെന്ന് വരുത്തി തീര്‍ക്കുകയാണ് ലക്ഷ്യമെന്നും ബിജെപി കുറ്റപ്പെടുത്തുന്നു. ഈ നുണ പറഞ്ഞ് പരത്തിയശേഷം ഇന്ത്യാമുന്നണി, ഇസ്ലാമിക മതമൗലികവാദികള്‍, ഖലിസ്ഥാന്‍ വാദികള്‍, എന്‍ജിഒകള്‍, കാമ്പസിലെ രാഷ്ട്രീയം അറിയാത്ത ഒരു വിഭാഗം കൗമാരക്കാര്‍, മാവോയിസ്റ്റുകള്‍, മതപരിവര്‍ത്തന ലോബികള്‍ എന്നിവരെ തെരുവിലിറക്കി കലാപം ഉണ്ടാക്കുകയെന്നും ബിജെപി പറയുന്നു. യഥാര്‍ത്ഥത്തില്‍ ഇങ്ങിനെ ഒരു പ്രശ്‌നം ഉണ്ടെങ്കില്‍ രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സമീപിക്കേണ്ടത് സുപ്രീംകോടതിയെയാണ്. അതിന് രാഹുല്‍ ഗാന്ധി മടിക്കുന്നത് ആരോപണത്തിന് വ്യക്തമായ തെളിവുകള്‍ ഇല്ല എന്ന കാരണത്താലാണ്. അപ്പോള്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രശ്‌നം ഉയര്‍ത്തി മാധ്യമങ്ങളില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് പുകമറ സൃഷ്ടിക്കുക എന്ന വഴിയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. അതുവഴി രാജ്യവിരുദ്ധ ശക്തികളെ കൂട്ടുപിടിച്ച് കലാപം സൃഷ്ടിക്കാന്‍ കഴിയുമോ എന്നാണ് ഉറ്റുനോക്കുന്നതെന്ന് സംഘപരിവാര്‍ മാധ്യമമായ ജന്മഭൂമിയും ആരോപിക്കുന്നു.
