പാക്ക് പ്രകോപനത്തിന് കനത്ത തിരിച്ചടി നല്‍കി മൂന്ന് സേനകളും; പാക്ക് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് സമീപത്തും സ്‌ഫോടനം; ഷെഹ്ബാസ് ഷെരീഫിനെ വസതിയില്‍ നിന്ന് മാറ്റി: ഇസ്ലാമാബാദിലടക്കം പ്രധാന നഗരങ്ങളില്‍ മിസൈല്‍ വര്‍ഷം; കറാച്ചി തുറമുഖത്ത് നാവികസേനയുടെ ആക്രമണം; മിസൈല്‍ വര്‍ഷിച്ച് ഐഎന്‍എസ് വിക്രാന്ത്
പാക്ക് പ്രകോപനത്തിന് കനത്ത തിരിച്ചടി നല്‍കി മൂന്ന് സേനകളും
ഇസ്ലാമാബാദ്: അതിര്‍ത്തി കടന്നുള്ള പാക്കിസ്ഥാന്റെ പ്രകോപനത്തിന് പാക്ക് മണ്ണില്‍ കനത്ത പ്രഹരം ഏല്‍പ്പിച്ച് ഇന്ത്യയുടെ മൂന്ന് സേനകള്‍. പാക്ക് തലസ്ഥാനമായ ഇസ്ലമാബാദിലടക്കം പ്രധാന നഗരങ്ങള്‍ മിസൈല്‍ വര്‍ഷം നടത്തിയാണ് ഇന്ത്യ തിരിച്ചടിച്ചത്. കൂടാതെ കറാച്ചിയിലെ തുറമുഖത്തും ഇന്ത്യ പ്രത്യാക്രമണം നടത്തി. പാകിസ്ഥാനിലെ ഏറ്റവും വലിയ നഗരമായ കറാച്ചിയിലെ തുറമുഖത്തും ഇന്ത്യയുടെ പ്രത്യാക്രമണമുണ്ടായി. ഐഎന്‍എസ് വിക്രാന്തില്‍ നിന്ന് കറാച്ചി തുറമുഖത്തെ ലക്ഷ്യമിട്ട് നാവികസേനയുടെ മിസൈല്‍ വര്‍ഷമുണ്ടായി.
പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ വീടിന്റെ 20 കിലോമീറ്ററിന് അടുത്ത് സ്‌ഫോടനമുണ്ടായി. ഷെഹബാസ് ഷെരീഫിനെ ഔദ്യോഗിക വസതിയില്‍ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഇസ്ലാമാബാദിലെ ഔദ്യോഗിക വസതിക്ക് സമീപത്ത് സ്ഫോടനം നടന്ന പശ്ചാത്തലത്തിലാണ് നീക്കം.
ഇസ്ലാമാബാദിനെ വിറപ്പിച്ച് ഇന്ത്യ മിസൈല്‍ വര്‍ഷം നടത്തി. സിയാല്‍കോട്ടിവും കറാച്ചിയിലും തുടര്‍ സ്‌ഫോടനങ്ങളുണ്ടായി. പാകിസ്ഥാനിലെ പ്രധാന നഗരങ്ങളില്‍ ഇന്ത്യ വ്യോമാക്രമണം തുടരുകയാണ്. നാല് പാക്ക് പോര്‍വിമാനങ്ങള്‍ ഇന്ത്യ വീഴ്ത്തി. കച്ചില്‍ മൂന്ന് ഡ്രോണുകള്‍ വീഴ്ത്തി
കറാച്ചി തുറമുഖത്തും ആക്രമണം നടന്നതായി റിപ്പോര്‍ട്ടുണ്ട്. സൈന്യത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം എന്ന നിലപാട് കേന്ദ്രം സര്‍ക്കാര്‍ ആവര്‍ത്തിച്ചു. പാകിസ്ഥാന്റെ എയര്‍ ഫോഴ്‌സ് വിമാനം പത്താന്‍ കോട്ടില്‍ വെടിവച്ചിട്ടു.വ്യോമ പ്രതിരോധ സംവിധാനത്തിലൂടെയാണ് തകര്‍ത്തത്.
അതേ സമയം ഉദംപുരിലെയും ജമ്മുവിലെയും വ്യോമതാവളങ്ങള്‍ സുരക്ഷിതമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ നാവികസേന കറാച്ചി ലക്ഷ്യമാക്കി നീങ്ങിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഐഎന്‍സ് വിക്രാന്ത് അടക്കം കാര്‍വാര്‍ മേഖലയിലുണ്ട്.
പാകിസ്താന്‍ ഇന്ത്യയിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു പാക് ആക്രമണം. വ്യോമതാവളങ്ങള്‍, ജയ്‌സാല്‍മീര്‍ സൈനിക ആസ്ഥാനം, ശ്രീനഗര്‍, ജമ്മു വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെ ലക്ഷ്യമിട്ട് പാകിസ്താന്‍ ഡ്രോണുകളും എട്ടു മിസൈലുകളും തൊടുത്തത്. ഇവയെല്ലാം ഇന്ത്യയുടെ എസ്400 ട്രാന്‍സ് മിസൈല്‍ തകര്‍ത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഇതിനിടയിലായിരുന്നു പാകിസ്താന്റെ വ്യോമാക്രമണവും. ചൈനീസ് നിര്‍മിത വിമാനങ്ങള്‍ ഇന്ത്യ വെടിവെച്ചിട്ടു. രണ്ട് ജെഎഫ്17 വിമാനങ്ങള്‍ തകര്‍ന്നതായാണ് വിവരം. ജമ്മുവില്‍ നിന്ന് ഉയര്‍ന്നുപൊങ്ങിയ ഇന്ത്യന്‍ വിമാനങ്ങളാണ് പാകിസ്താന്റെ യുദ്ധവിമാനങ്ങളെ നേരിട്ടത്. അതേസമയം, യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ ആക്രമണത്തില്‍ തകര്‍ന്നതായി പാകിസ്താന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
സാംബ, അഖ്നൂര്‍, രജൗരി, റിയാസി എന്നിവടങ്ങില്‍ കനത്ത ഷെല്ലിങ് നടക്കുന്നുണ്ട്. പഞ്ചാബിലും രാജസ്ഥാനിലും ആക്രമണമുണ്ടായി. അതേസമയം രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലേയും ഡിജിപിമാരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഫോണില്‍ വിളിച്ച് സുരക്ഷ മുന്‍കരുതലുകള്‍ക്ക് നിര്‍ദേശം നല്‍കി.