ബ്രിട്ടീഷ് എയര്‍വേയ്സിന് നാണക്കേട്! ക്രൂ റെസ്റ്റ് ഏരിയയില്‍ സ്വയംഭോഗം ചെയ്യുന്നത് കണ്ടെന്ന് സഹപ്രവര്‍ത്തകയുടെ ആരോപണം; തെളിവില്ലാതെ ജീവനക്കാരനെ പുറത്താക്കിയ നടപടി അന്യായമെന്ന് കോടതി; നഷ്ടപരിഹാരം നല്‍കിയേക്കും
ബ്രിട്ടീഷ് എയര്‍വേയ്സിന് നാണക്കേട്!
ലണ്ടന്‍: ക്രൂ റെസ്റ്റ് ഏരിയയില്‍ സ്വയംഭോഗം ചെയ്തതായി ആരോപിച്ച് ബ്രിട്ടീഷ് എയര്‍വേയ്‌സ് ക്യാബിന്‍ ക്രൂ അംഗത്തെ പിരിച്ചുവിട്ട നടപടി അന്യായമെന്ന വിധിയുമായി ട്രൈബ്യൂണല്‍. ഹീത്രോ വിമാനത്താവളത്തിലെ 'വിശ്രമ കേന്ദ്ര'ത്തില്‍ ഒകാന്‍ ദല്‍കിരന്‍ സ്വയംഭോഗം ചെയ്യുന്നത് കണ്ടതായി ഒരു വനിതാ സഹപ്രവര്‍ത്തക റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് 2023 ഓഗസ്റ്റില്‍ ഒരു വിമാനത്തില്‍ വെച്ചാണ് ഒകാന്‍ ദല്‍കിരനെ അറസ്റ്റ് ചെയ്തത്.
ബാങ്കിംഗ് റൂമില്‍ അടുത്തടുത്ത കട്ടിലില്‍ ഉറങ്ങുമ്പോള്‍, ദല്‍കിരന്റെ കിടക്കയില്‍ നിന്ന് ഉച്ചത്തില്‍ കൈകൊട്ടുന്നത് പോലെയുള്ള ശബ്ദം കേട്ട സ്ത്രീ തിരിഞ്ഞു നോക്കിയപ്പോള്‍ അദ്ദേഹത്തിന്റെ അരക്കെട്ട് വരെ കിടക്കകള്‍ മൂടിയിരിക്കുന്നതായി കണ്ടു. കാബിന്‍ ക്രൂ അംഗം ബെഡ് ഡിവൈഡറുകളിലൂടെ തന്നെ നോക്കിയതായി അവര്‍ ആരോപിച്ചു. രണ്ടാഴ്ചയ്ക്ക് ശേഷം ഹീത്രോയിലെ ഉപഭോക്താക്കളുടെ മുന്നില്‍ വെച്ച് ദല്‍കിരണെ അറസ്റ്റ് ചെയ്യുകയും ഒടുവില്‍ പുറത്താക്കുകയും ചെയ്തു. എന്നാല്‍ ഒരു ക്രിമിനല്‍ കോടതി അദ്ദേഹത്തെ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി. തുടര്‍ന്ന് ദല്‍കിരന്‍ കേസ് ഒരു എംപ്ലോയ്‌മെന്റ് ട്രൈബ്യൂണലിലേക്ക് മാറ്റി.
ആരോപണം വിശ്വസിക്കാന്‍ മതിയായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ അദ്ദേഹത്തെ അന്യായമായി പുറത്താക്കിയതായി അവര്‍ കണ്ടെത്തി. സംഭവം നടന്നതായി പറയപ്പെടുന്ന സമയത്ത് ദല്‍കിരണും പരാതിപ്പെട്ട സ്ത്രീയും ഹീത്രോ വിമാനത്താവളത്തിലെ ഒരു വലിയ തുറന്ന പ്ലാന്‍ ബങ്കിംഗ് റൂമില്‍ താമസിച്ചിരുന്നു. ദല്‍കിരണ്‍ സ്വയംഭോഗം നടത്തുന്നതായി കണ്ട ശേഷം, സ്ത്രീ മുറി വിട്ട് പുറത്തുള്ള ഒരു സഹപ്രവര്‍ത്തകനെ കണ്ടു. താന്‍ കണ്ട കാര്യം അവള്‍ തന്റെ സഹപ്രവര്‍ത്തകനോട് പറഞ്ഞപ്പോള്‍ അയാള്‍ അത് കണ്ടില്ലെന്ന് പറഞ്ഞു. അവര്‍ തിരികെ അകത്തേക്ക് പോയപ്പോള്‍ ദല്‍കിരണ്‍ ഉറങ്ങുന്നത് കണ്ടു.
അതിനാല്‍ അവള്‍ കിടക്കകള്‍ മാറ്റി. ഏകദേശം 10 മിനിറ്റിനുശേഷം അവള്‍ ഒരു സുഹൃത്തിന് താന്‍ കണ്ടതായി പറയുന്ന കാര്യം മെസ്സേജ് ചെയ്തു. അടുത്ത ദിവസം സംഭവം ഒരു മാനേജരെ അറിയിച്ചു. തുടര്‍ന്ന് അന്വേഷണം ആരംഭിച്ചു. ഹീത്രോ വിമാനത്താവളത്തില്‍ പോലീസ് യാത്രക്കാരുടെ മുന്നില്‍ വെച്ച് പിടികൂടിയതിന് ശേഷം കൈകള്‍ ബന്ധിച്ചാണ് ദല്‍കിരനെ കൊണ്ട് പോയത്. പിന്നീട് ജോലി സ്ഥലത്ത് നടത്തിയ മീറ്റിംഗില്‍ അദ്ദേഹം അന്വേഷണം നടത്തിയ മാനേജരോട് പറഞ്ഞത് അവിടെ നടന്ന സംഭവത്തിലെ പ്രതി താനല്ല എന്നായിരുന്നു. കൂടാതെ പ്രതിയെ കണ്ടുപിടിക്കാനായി ഓഫീസില്‍ ഐഡന്റിഫിക്കേഷന്‍ പരേഡും നടത്തി.
പരാതിക്കാരി കണ്ടത് തന്നെ ബാധിച്ചതിനാലും ആ സമയത്ത് അവര്‍ തന്റെ സുഹൃത്തിന് സന്ദേശം അയച്ചതിനാലും അവരെ വിശ്വസിച്ചുവെന്ന് അച്ചടക്ക മാനേജര്‍ വ്യക്തമാക്കി. സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ താന്‍ ദല്‍കിരണെക്കാള്‍ പരാതികകാരിയെയാണ് വിശ്വസിച്ചതെന്ന് അവര്‍ പറഞ്ഞു. 2024 ഏപ്രില്‍ 9 ന് ദല്‍കിരനെ പുറത്താക്കി. തുടര്‍ന്നുള്ള രണ്ട് അപ്പീലുകളും അദ്ദേഹത്തിന്റെ പിരിച്ചുവിടല്‍ ശരിവച്ചു. ഏതായാലും എംപ്ലോയ്മെന്റ് ട്രിബ്യൂണല്‍ അന്യായമായ പിരിച്ചുവിടല്‍ വാദം ശരിവച്ചിരിക്കുകയാണ്. നഷ്ടപരിഹാരം പിന്നീട് നിശ്ചയിക്കും.
