ദൗലാധാർ മലനിരകളുടെ സൗന്ദര്യം ആസ്വാദിക്കാനിറങ്ങി; കുത്തനെയുള്ള കയറ്റം കയറുന്നതിനിടെ കാൽ വഴുതി വീണു; ബ്രിട്ടീഷ് വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം; സാക്ഷിയായി കൂട്ടുകാരൻ; മൃതദേഹം താഴെത്തിക്കാൻ പെടാപ്പാട് പെട്ട് രക്ഷാപ്രവർത്തകർ; ദുരന്ത മുഖത്തെ കാഴ്ചകൾ ഞെട്ടിക്കുന്നത്!

Update: 2025-02-20 05:19 GMT

ദൗലാധാർ: ഇന്ത്യയിൽ ട്രക്കിംഗിനായി എത്തിയ ബ്രിട്ടീഷ് വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം. ദൗലാധാർ മലനിരകളിൽ കയറുന്നതിനിടെ അപകടം സംഭവിച്ചത്. ഇയാളുടെ കൂടെ മറ്റൊരു സുഹൃത്ത് കൂടി ഉണ്ടായിരിന്നു. കൂട്ടുകാരനൊപ്പം നടന്നു കയറുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വീഴ്ചയിൽ സഞ്ചാരിക്ക് നിരവധി പരിക്കുകൾ ഉണ്ടായിരിന്നു.

ഇവിടെ അതിശൈത്യം കാരണം ഉയർന്ന മലനിരകളിൽ ട്രെക്കിംഗ് നിരോധിച്ചിരിന്നു. അത് മറികടന്നാണ് ഇവർ മല കയറാൻ എത്തിയത്. പക്ഷെ ഇവർക്ക് ട്രെക്കിംഗ് നിരോധനത്തെ കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭിച്ചില്ലെന്നും അതുകൊണ്ടാണ് കയറിയതെന്നും വിവരങ്ങൾ ഉണ്ട്.

ഇന്ത്യയിൽ ട്രക്കിംഗ് നടത്തുന്നതിനിടെയാണ് ചെങ്കുത്തായ മലഞ്ചെരുവിൽ നിന്നും വീണ് ഒരു ബ്രിട്ടീഷ് വിനോദ സഞ്ചാരി മരണമടഞ്ഞത്. ഹിമാചൽ പ്രദേശിലെ ദൗലാധാർ മലനിരകളിൽ ഒരു സുഹൃത്തുമൊത്ത് നടക്കുന്നതിനിടയിലാണ് ഇയാൾ വീണതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ശൈത്യകാലത്ത് ഉയർന്ന മലനിരകളിൽ ട്രെക്കിംഗ് നിരോധിച്ചുകൊണ്ടുള്ള ഉത്തരവിനെ കുറിച്ച് ഇവർക്ക് അറിയില്ലായിരുന്നു എന്നാണ് കരുതുന്നത്.

മലനിരകളിലുള്ള ട്രയണ്ട് എന്ന ഒരു ചെറുപട്ടണത്തിൽ നിന്നും തിരിച്ച് ഇറങ്ങുന്നതിനിടയിലാണ് ഇയാൾ വീണത്. ഗുരുതരമായ പരിക്കുകളാണ് വീഴ്ചയിൽ ഇയാൾക്കേറ്റത്. കൂടെയുണ്ടായിരുന്ന വ്യക്തി പട്ടണത്തിലേക്ക് തിരിച്ചെത്തി അവിടെയുള്ളവരുടെ സഹായം തേടുകയായിരുന്നു. ഒരു സംഘം രക്ഷാ പ്രവർത്തകർ ഉടനടി അവിടെ എത്തിയതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ചികിത്സയ്‌ക്കായി ഇയാളെ മലയടിവാരത്തിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും, കഴിഞ്ഞ തിങ്കളാഴ്‌ച ഇയാൾ മരണമടഞ്ഞു. അതി കഠിനമായ പാതകൾ താണ്ടി ഇയാളെ താഴെയെത്തിക്കാൻ രക്ഷാ പ്രവർത്തകർക്ക് ഒരു ദിവസത്തിലധികം എടുത്തു എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ട്രക്കിംഗിനിടെ ഇയാളുടെ സുഹൃത്തിനും പരിക്കുകൾ പറ്റിയതായി പോലീസ് പറഞ്ഞു.

Tags:    

Similar News