ഹൈദരാബാദ്-ബെംഗളൂരു ദേശീയപാതയില്‍ വന്‍ ദുരന്തം; അപകടത്തില്‍ പെട്ട വോള്‍വോ ബസിന് തീപിടിച്ചു; 20 പേര്‍ വെന്തു മരിച്ചതായി റിപ്പോര്‍ട്ട്; തീപിടിത്തം ഉണ്ടായത് ഇരുചക്രവാഹനത്തില്‍ ബസ് ഇടിച്ചതിന് പിന്നാലെ; ബസ് പൂര്‍ണമായും കത്തിനശിച്ചു
ഹൈദരബാദ്-ബെംഗളൂരു ദേശീയപാതയില്‍ വോള്‍വോ ബസ് കത്തി വന്‍ ദുരന്തം
അമാരാവതി: ആന്ധ്രാപ്രദേശിലെ കുര്‍ണൂലില്‍ വോള്‍വോ ബസിനു തീപിടിച്ച് വന്‍ അപകടം. 20ല്‍ കൂടുതല്‍ ആളുകള്‍ വെന്തു മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 40 പേര്‍ ബസിലുണ്ടായിരുന്നതാണ് പ്രാഥമിക വിവരം. ഹൈദരാബാദ്-ബെംഗളൂരു ദേശീയപാതയില്‍ വെച്ച് ഹൈദരാബാദിലേക്ക് പോയ വോള്‍വോ മള്‍ട്ടി ആക്സില്‍ സ്ലീപ്പര്‍ ബസ്സാണ് കത്തിയത്. അപകടത്തില്‍പ്പെട്ടത്. ഇരുചക്രവാഹനത്തില്‍ ഇടിച്ച ബസിനു തീപിടിക്കുകയായിരുന്നു. സര്‍ക്കാര്‍ പ്രതികരണം ലഭ്യമായിട്ടില്ല. 15പേരെ ബസ്സില്‍നിന്ന് രക്ഷപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.
''ബസ് ഇരുചക്രവാഹനത്തില്‍ ഇടിച്ചതാണ് അപകടത്തിലേക്ക് നയിച്ചത്. ഇരുചക്രവാഹനം ബസിനു അടിയില്‍ കുടുങ്ങിയതോടെ റോഡില്‍ ഉരഞ്ഞ് തീപടരുകയായിരുന്നു''കര്‍ണൂല്‍ എസ്പി മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അനുശോചിച്ചു. ഇന്ന് പുലര്‍ച്ചെ 3.30 ഓടെയാണ് സംഭവം.
ബസ് ഇരുചക്രവാഹനത്തില്‍ ഇടിക്കുകയും ബൈക്ക് ബസിനടിയില്‍ കുടുങ്ങുകയും ചെയ്തു. ഇതേത്തുടര്‍ന്നുണ്ടായ തീപ്പൊരിയായിരിക്കാം തീപ്പിടിത്തത്തിന് കാരണമെന്നും പാട്ടീല്‍ വ്യക്തമാക്കി. സംഭവസമയത്ത് യാത്രക്കാരെല്ലാം ഉറക്കത്തിലായിരുന്നിരിക്കാം. എ.സി ബസ്സായതിനാല്‍ ബസ്സിന്റെ ചില്ല് തകര്‍ത്താണ് രക്ഷപ്പെട്ടവര്‍ പുറത്തേക്ക് ചാടിയത്.