'എന്നെ ഒന്ന് മരുഭൂമി വരെ ഡ്രോപ്പ് ചെയ്യാമോ..'; ഒട്ടകത്തെ ബൈക്കിന് നടുവിൽ ഇരുത്തി കുതിച്ചുപാഞ്ഞ് യുവാക്കളുടെ സാഹസികയാത്ര; കണ്ടുനിന്നവർ വാ പൊത്തി; ഹബീബി വെൽക്കമെന്ന് നാട്ടുകാർ; വീഡിയോ വൈറൽ; അമ്പരന്ന് സോഷ്യൽ മീഡിയ!

Update: 2024-12-05 16:16 GMT

സോഷ്യൽ മീഡിയയിൽ അമ്പരിപ്പിക്കുന്ന നിരവധി വീഡിയോ ആണ് ദിനം പ്രതി നമ്മൾ കാണുന്നത്. മൃഗങ്ങളെ വച്ച് വരെ ചിലർ വീഡിയോ ചെയ്യുന്നതും പതിവാണ്. അങ്ങനെ ഒരു വീഡിയോ ആണ് ഇപ്പോൾ കാഴ്ചക്കാരെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. ഒരു ഒട്ടകവുമായി ബൈക്കില്‍ പോകുന്ന രണ്ട് യുവാക്കളുടെ വീഡിയോ. ജിസ്റ്റ് ന്യൂസ് എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടിൽ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.

അത്യാവശ്യം തിരക്കുള്ള റോഡില്‍ കൂടിയാണ് ഒട്ടകത്തിന്‍റെ യാത്ര. പക്ഷെ വീഡിയോയ്ക്കെതിരെ രൂക്ഷവിമർശനവുമായി സമൂഹ മാധ്യമ ഉപയോക്താക്കള്‍ രംഗത്ത് വന്നിട്ടുണ്ട്.

'രണ്ട് പേർ ബൈക്കിൽ ഒട്ടകത്തെ ചുമന്നു കൊണ്ടു പോകുന്ന വീഡിയോ സോഷ്യൽ മീഡിയയെ ഞെട്ടിച്ചു. എന്നിരുന്നാലും, ഈ വീഡിയോ എപ്പോൾ എവിടെയാണ് വച്ചാണ് റെക്കോർഡ് ചെയ്തത് എന്നതിനെക്കുറിച്ച് ഒരു വിവരവും ലഭ്യമല്ല.

' വീഡിയോ പങ്കുവച്ച് കൊണ്ട് എഴുതി. വീഡിയോയില്‍‌ ഒരാൾ ബൈക്ക് ഓടിക്കുമ്പോള്‍ പിന്നിലുള്ളയാള്‍ തന്‍റെ മടിയിൽ ഒട്ടകത്തെ മുറുക്കി പിടിച്ചിരിക്കുന്നത് കാണാം. ഇത്രയും വലിയൊരു മൃഗത്തെ ഇത്ര അനായാസമായി എങ്ങനെയാണ് ഒരു ബൈക്കില്‍ കൊണ്ടു പോകാന്‍ കഴിയുന്നത് എന്നതായിരുന്നു കാഴ്ചക്കാരുടെ സംശയം. വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ട്ടിക്കുകയാണ്.  

Tags:    

Similar News