ചെറിയനാട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനെ സ്വീകരിക്കാന്‍ കാത്തുനിന്ന കൊടിക്കുന്നില്‍ എംപിയെയും സംഘത്തെയും മറികടന്ന് മെമു നിര്‍ത്താതെ പോയിതിന് കാരണം ലോക്കോ പൈലറ്റിന്റെ വീഴ്ച; റെയില്‍വേയ്ക്ക് നാണക്കേടായി ചെറിയനാട്ടെ സംഭവം
ചെങ്ങന്നൂര്‍: ചെറിയനാട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനെ സ്വീകരിക്കാന്‍ കാത്തുനിന്ന കൊടിക്കുന്നില്‍ എംപിയെയും സംഘത്തെയും മറികടന്ന് മെമു നിര്‍ത്താതെ പോയിതിന് കാരണം ലോക്കോ പൈലറ്റിന്റെ വീഴ്ച.
പുതുതായി അനുവദിച്ച ചെറിയനാട് സ്റ്റേഷനില്‍ ട്രെയിനെ സ്വീകരിക്കാന്‍ എംപിയും സംഘവും കാത്തുനില്‍ക്കെയാണ് ട്രെയിന്‍ നിര്‍ത്താതെ പോയത്. രാവിലെ ട്രെയിന്‍ സ്റ്റേഷനില്‍ ഗ്രീന്‍ സിഗ്നല്‍ കാണിച്ചിട്ടും നിര്‍ത്താതെ പോവുകയായിരുന്നു. സ്ഥലം എംപി കൊടിക്കുന്നില്‍ സുരേഷും ചെറിയനാട് പഞ്ചായത്ത് പ്രസിഡന്റും അടക്കമുള്ള ജനപ്രതിനിധികളാണ് ട്രെയിനെ സ്വീകരിക്കാന്‍ എത്തിയത്. കൃത്യസമയത്ത് തന്നെ ട്രെയിന്‍ എത്തിച്ചേര്‍ന്നു. എന്നാല്‍ സിഗ്നല്‍ കണ്ടിട്ടും ട്രെയിന്‍ സ്റ്റേഷനില്‍ നിര്‍ത്താതെ യാത്ര തുടര്‍ന്നു.
ലോക്കോ പൈലറ്റ്നുണ്ടായ അബദ്ധമാണ് ഇങ്ങനെ സംഭവിക്കുവാന്‍ കാരണമെന്നാണ് റെയില്‍വേ അധികൃതര്‍ കൊടിക്കുന്നില്‍ സുരേഷ് എംപിയെ അറിയിച്ചത്. കൊല്ലത്തു നിന്ന് എറണാകുളത്തേക്ക് പോകുന്ന മെമു മൂന്നു മാസങ്ങള്‍ക്ക് മുന്‍പാണ് അനുവദിച്ചത്. കൊടിക്കുന്നില്‍ സുരേഷിന്റെ ഇടപെടലിനെ തുടര്‍ന്നായിരുന്നു ട്രെയിന് അനുവദിച്ചതും പിന്നീട് ചെറിയനാട് സ്റ്റോപ്പിന് അനുമതി നല്‍കിയതും. എന്നാല്‍ രാവിലെ 7.15-ന് എത്തിയ മെമു, സ്റ്റേഷനില്‍ നിര്‍ത്താതെ കടന്നു പോയി. ഇതോടെ സ്വീകരിക്കാന്‍ എത്തിയവരും യാത്രക്കാരും നിരാശരായി.
പിന്നീട് തീവണ്ടിയുടെ തിരിച്ചുള്ള സര്‍വീസില്‍ 12.10-ന് ചെറിയനാട് സ്റ്റേഷനില്‍ നിര്‍ത്തി. തുടര്‍ന്ന് പാസഞ്ചേഴ്സ് അസോസിയേഷന്റെയും കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെയും നേതൃത്വത്തില്‍ സ്വീകരണം നല്‍കി. സ്വീകരണത്തിന് എം.പി. ഉണ്ടായിരുന്നില്ല. ഇതുവരെ റെയില്‍വേ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.